ഉത്തര കൊറിയയില്‍ തല ഉരുളുന്നു
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്ഉന്‍ തന്റെ മന്ത്രിമാരിൽ ചിലർക്ക് വധശിക്ഷ വിധിക്കുന്നത്പുതിയ വാര്‍ത്തയല്ല. വിദേശകാര്യമന്ത്രിയായിരുന്ന റിയോങ് ഹോയെ കുറെ നാളായി പുറത്ത് കാണാത്തത് സംശയ മുണര്‍ത്തിയിരിക്കുകയാണ്. 2019ല്‍ അമേരിക്കയുമായി നടന്ന ആണവ നിരായുധീകരണ ചര്‍ച്ചയില്‍ കിമ്മിനോടൊപ്പം സജീവമായി പങ്കെടുത്തിരുന്നു റിയോങ്‌ഹോ. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കിം മന്ത്രിയുടെ തലവെട്ടി ദൂരെക്കളഞ്ഞുവെന്നാണ് അഭ്യൂഹം. 2017ല്‍ സ്വന്തം അമ്മാവനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ഒന്നടങ്കം വധിച്ച കിം ആ വര്‍ഷം തന്നെ ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരെയും വധിച്ചിരുന്നു.