ചരിത്രം കുറിച്ച് എലിസബത്ത് രാജ്ഞി
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തില്‍ ഒരു രത്നപതക്കം കൂടി. ലോകത്ത് ഏറ്റവും അധിക കാലം ഭരിച്ച മൂന്നാമത്തെ ഭരണാധികാരിയായി മാറി രാജ്ഞി. 70 വര്‍ഷവും 92 ദിവസവും സിംഹാസനത്തിലിരുന്നതോടെ എലിസബത്ത് രാജ്ഞി 70 വര്‍ഷവും 91 ദിവസവും രാജ്യം ഭരിച്ച ലൈക്ക് ടെന്സ്റ്റീനിലെ ജൊഹാന്‍ രണ്ടാമന്റെ റെക്കോഡ് മറികടന്നു. 1929ല്‍ മരണം വരെ ജൊഹാന്‍ അധികാരത്തിലുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ തായ്ലന്റിലെ ഭൂമിബോല്‍ തേജ് രാജാവിന്റെ 70 വര്‍ഷവും 126 ദിവസവും എന്ന റിക്കാര്‍ഡ് കൂടി എലിസബത്ത് രാജ്ഞി മറി കടക്കും. ലോക ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലം ഒരു രാജ്യം ഭരിച്ചത് ഫ്രാന്‍സിലെ ലൂയിസ് പതിനാലാമനാണ്. 72 വര്‍ഷവും 110 ദിവസവും.
കഴിഞ്ഞ 59 വര്‍ഷത്തില്‍ ആദ്യമായി എലിസബത്ത് രാജ്ഞിയുടെ സാന്നിദ്ധ്യമില്ലാതെ ബ്രിട്ടീഷ് പാര്‍ലമെന്റ് കൂടുന്നുവെന്ന പ്രത്യേകതയുമുണ്ട്. 96 കാരിയായ രാജ്ഞിക്ക് സുഖമില്ലാത്തതാണ് കാരണം.