സുകൃതനിയോഗം
”സ്ക്രീനില്‍ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധുസാര്‍. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തില്‍ ഗുരുതുല്യനും. ഈ പിതൃദിനത്തില്‍ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടില്‍ സന്ദര്‍ശിക്കാനായത് ഒരു സുകൃത നിയോഗം.
പരിസ്ഥിതി, വായന, അമ്മദിനം, അച്ഛന്‍ദിനം എന്നിങ്ങനെ ‘ദിന’ങ്ങള് ഒന്നൊന്നായി ആഘോഷിച്ച് പോകുകയാണ് നാം. ഈ വര്‍ഷത്തെ ‘ഫാദേഴ്സ് ഡേ’യില്‍ ശ്രദ്ധേയമായത് സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഒരു കുറിപ്പാണ്. നടന് മധുവിനെ ‘ഫാദേഴ്സ് ഡേ’യില്‍ നേരിട്ട് കണ്ടതിന് ശേഷം മോഹന്‍ലാല്‍ കുറിച്ചു. ”സ്ക്രീനില്‍ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധുസാര്‍. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തില്‍ ഗുരുതുല്യനും. ഈ പിതൃദിനത്തില്‍ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടില്‍ സന്ദര്‍ശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാര്‍ത്ഥകമായി”.