യുഗാന്ത്യം

‘തെംസ് നദിക്ക് മേലുള്ള പ്രശസ്തമായ ലണ്ടന്‍പാലം വീണിരിക്കുന്നു’ .ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍.

എലിസബത്ത് രാജ്ഞി വിടവാങ്ങിയ വിവരം ബ്രിട്ടീഷ്ഭരണസംവിധാനത്തിനുള്ളില്‍ അറിയിക്കുന്ന ഈ കോഡ്ഭാഷ അര്‍ത്ഥവത്താണ്. കഴിഞ്ഞ ഏഴുപതിറ്റാണ്ടില്‍ കാലത്തിന് കുറുകെ പണിത പാലമായിരുന്നുരാജ്ഞി.

ഈ കാലഘട്ടത്തില്‍ മാറിയത് ബ്രിട്ടന്‍ മാത്രമല്ല. ലോകമാകെയാണ്. 96-ാം വയസ്സില്‍ മരണത്തിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയായി ലിസ്‌ട്രസിനെ വാഴിച്ചതുള്‍പ്പെടെ 15 ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെയാണ് എലിസബത്ത് രാജ്ഞി നിയമിച്ചത്.എന്നാൽ ബ്രിട്ടീഷ് സാമ്രാജ്യം അസ്തമിച്ചുവെന്നും അധികാരം പേരിന് മാത്രമാണെന്നും രാജ്ഞി തിരിച്ചറിഞ്ഞിരുന്നു. 2015ല്‍ ഏറ്റവും അധികം കാലം ഭരണത്തിലിരുന്നതിന്റെ റെക്കാര്‍ഡില്‍ എത്തിയപ്പോള്‍ രാജ്ഞി എളിമയോടെ പറഞ്ഞു. ”ദീര്‍ഘമായ ജീവിതം ഇത്രയും നാഴികക്കല്ലുകള്‍ പിന്നിടുന്നത് സ്വാഭാവികമാണ്”.

1952ല്‍ പിതാവും ബ്രിട്ടീഷ് രാജാവുമായിരുന്ന ജോര്‍ജ്ജ് ആറാമന്റെ അപ്രതീക്ഷിത വിടവാങ്ങലോടെയാണ് എലിസബത്ത് രാജ്യഭാരമേറ്റെടുത്തത്.അധികാരമേൽക്കുമ്പോൾ 23വയസ്

1952ല്‍ പിതാവും ബ്രിട്ടീഷ് രാജാവുമായിരുന്ന ജോര്‍ജ്ജ് ആറാമന്റെ അപ്രതീക്ഷിത വിടവാങ്ങലോടെയാണ് എലിസബത്ത് രാജ്യഭാരമേറ്റെടുത്തത്.അധികാരമേൽക്കുമ്പോൾ 23വയസ്. സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പങ്കെടുത്തു.ഇന്ത്യ സന്ദര്‍ശിച്ചത് മൂന്നു തവണ-1961, 1983, 1997.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഗ്ലൗസ് ധരിക്കാതെ ഹസ്തദാനം ചെയ്ത് ആദരിച്ചു. സാധാരണഗതിയില്‍ അമേരിക്കന്‍ പ്രസിഡണ്ടുമാരെ മാത്രമാണ് രാജ്ഞി ഗ്ലൗസ് ധരിക്കാതെ ഹസ്തദാനം ചെയ്യാറുള്ളത്.വിവാഹ സമ്മാനമായി മഹാത്മാഗാന്ധി നല്‍കിയ തൂവാല തന്റെ സുവര്‍ണനിധി എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണിച്ചത് ശ്രദ്ധേയമായി

രാജ്ഞിയെ ദു:ഖിപ്പിച്ചു,
ഈ സംഭവങ്ങൾ

1 അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധം.
2 ഏറെ അടുപ്പമുണ്ടായിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം.
3 വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഡയാന രാജകുമാരിയുടെ മരണം.
4 ബര്‍ലിന്‍ മതിലിന്റെ പതനം.
5 അമേരിക്കയില്‍ സെപ്തംബര്‍ 11 ഭീകരാക്രമണം.
6 ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതായ ബ്രെക്‌സിറ്റ്
7 കോവിഡ് മഹാമാരി

വെല്ലുവിളി

എലിസബത്ത് രാജ്ഞി വിട പറയുമ്പോള്‍ ബ്രിട്ടന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. അതില്‍ നിന്ന് രാജ്യം കരകയറണം. ബ്രിട്ടീഷ് സിംഹാസനത്തിന്റെ വിശ്വാസ്യതയും പ്രസക്തിയും പിടിച്ചു നിര്‍ത്തുകയും വേണം.കിങ് ചാള്‍സ് മൂന്നാമനുംപ്രധാനമന്ത്രി ലിസ് ട്രസും നേരിടുന്ന പ്രധാന വെല്ലുവിളി ഇതാണ്.

കിംഗ് ചാൾസ് മൂന്നാമൻ

പട്ടാഭിഷേകം

പട്ടാഭിഷേകം നടന്നു. കിങ് ചാള്‍സ് മൂന്നാമന്‍ ഇനി ബ്രിട്ടീഷ് രാജാവ്. പ്രായം 73. സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ സത്യപ്രതിജ്ഞ. ചരിത്രത്തിലാദ്യമായി സ്ഥാനാരോഹണ ചടങ്ങ് തത്സമയം ചാനലുകളില്‍.

പെരുമ്പറകളുടെ അകമ്പടിക്കിടയില്‍ ഭാര്യ കാമില്ല സാക്ഷിയായി ഒപ്പിട്ടു. പ്രധാനമന്ത്രി ലിസ് ട്രസ് ഉള്‍പ്പെടെ അമ്പതോളം പേര്‍ ഹാളിലുണ്ടായിരുന്നു. ഇപ്പോള്‍ നടന്നത് പേരിന് ഒരു ചടങ്ങ് മാത്രം. ഔദ്യോഗിക ദുഃഖാചരണം കഴിഞ്ഞാല്‍ ലോകനേതാക്കള്‍ പങ്കെടുക്കുന്ന തിളങ്ങുന്ന സ്ഥാനാരോഹണചടങ്ങ് ഉണ്ടാകും. അതിന് ചിലപ്പോള്‍ ഒരുവര്‍ഷം വരെയെടുത്തേക്കാം എന്ന് മാത്രം.

Author

Scroll to top
Close
Browse Categories