തടവറയ്ക്ക് പുറത്ത് സുന്ദര കൊലയാളി

ബിക്കിനി ധരിച്ച യുവതികള്‍ പ്രധാനലക്ഷ്യം. തായ്‌ലന്‍ഡിലെ പട്ടായ ആദ്യകേന്ദ്രം. ടൂറിസ്റ്റുകള്‍ തുടര്‍ച്ചയായി കൊല്ലപ്പെട്ടു. പൊലീസും ഇന്റര്‍പോളും അന്വേഷണം ഊര്‍ജ്ജിതമാക്കി. തായ്‌ലന്‍ഡിലും നേപ്പാളിലുമായി ചുരുങ്ങിയ കാലത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 12 വിനോദസഞ്ചാരികള്‍. ആള്‍ മാറാട്ടം നടത്തി ലോകമാകെ സഞ്ചരിക്കുന്ന കൊലയാളി ആര്? ഉത്തരം കണ്ടെത്തിയത് ഡല്‍ഹി പൊലീസ്. ചാള്‍സ് ശോഭാരാജ്.

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികളുമായി ലഹരി പങ്കിട്ട് അടുപ്പം സ്ഥാപിക്കുന്ന സുമുഖനായ ഫ്രഞ്ച് യുവാവ്.ഒറ്റനോട്ടത്തിൽ മാന്യൻ.കൊടും കുറ്റവാളിയെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട്.ആരേയും വാചകമടിച്ച് വീഴ്ത്താന്‍ അസാമാന്യ കഴിവ്. 1960കളുടെ അവസാനം ഹിപ്പി സംസ്‌കാരത്തിന്റെ ഭാഗമായി അലഞ്ഞലഞ്ഞ് എത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ ഇര.

ബിക്കിനി ധരിച്ച യുവതികള്‍ പ്രധാനലക്ഷ്യം. തായ്‌ലന്‍ഡിലെ പട്ടായ ആദ്യകേന്ദ്രം. ടൂറിസ്റ്റുകള്‍ തുടര്‍ച്ചയായി കൊല്ലപ്പെട്ടു. പൊലീസും ഇന്റര്‍പോളും അന്വേഷണം ഊര്‍ജ്ജിതമാക്കി. തായ്‌ലന്‍ഡിലും നേപ്പാളിലുമായി ചുരുങ്ങിയ കാലത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 12 വിനോദസഞ്ചാരികള്‍. ആള്‍ മാറാട്ടം നടത്തി ലോകമാകെ സഞ്ചരിക്കുന്ന കൊലയാളി ആര്? ഉത്തരം കണ്ടെത്തിയത് ഡല്‍ഹി പൊലീസ്. ചാള്‍സ് ശോഭാരാജ്. ഡല്‍ഹി പൊലീസിന്റെ വലയില്‍ ഈ സുന്ദരകൊലയാളി വീണു. ജയില്‍ മോചനത്തിന് ശേഷം ഫ്രാന്‍സിലേക്ക് നാടുകടത്തപ്പെട്ട ശോഭരാജ് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി. 1975ല്‍ അമേരിക്കന്‍, കനേഡിയന്‍ വനിതകളെ കൊന്ന് മൃതദേഹങ്ങള്‍ കത്തിച്ച കേസില്‍ അറസ്റ്റില്‍.ജയിൽ വാസം.

പ്രായാധിക്യവും മനുഷ്യാവകാശവും പരിഗണിച്ച് 78കാരനായ ശോഭാരാജിനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മാസം നേപ്പാള്‍ സുപ്രീംകോടതി ഉത്തരവ്.

1 കൊലപാതകങ്ങള്‍ മുപ്പതിലേറെ.
2 രീതി- അടുപ്പം സ്ഥാപിച്ച് ലഹരിയും വിഷവും നല്‍കുക.
3 ഡല്‍ഹിയില്‍ വിദേശ വിനോദ സഞ്ചാരിയെ
കൊലപ്പെടുത്തിയതിന് തിഹാര്‍ ജയിലില്‍ 21 വര്‍ഷം
4 1986ല്‍ ജയില്‍ചാട്ടം. താമസിയാതെ ഗോവയില്‍ പിടിയില്‍.
5 കൊലപ്പെടുത്തിയ ടൂറിസ്റ്റുകളുടെ പാസ്‌പോര്‍ട്ട്
ഉപയോഗിച്ച് ആഗോള സഞ്ചാരം.
6 കൊലപാതകത്തിന്റെ ഇടവേളകളില്‍ കൊള്ളയും
കവര്‍ച്ചയും.
7 പിതാവ് ഇന്ത്യാക്കാരന്‍, മാതാവ് വിയറ്റ്‌നാം കാരി
8 ജനനം വിയറ്റ്‌നാമില്‍
9 അമ്മ പിന്നീട് ഫ്രഞ്ച് സൈനികനെ വിവാഹം കഴിച്ചതോടെ
ചാള്‍സ് ഫ്രാന്‍സിലേക്ക് പോയി.
10 ശോഭാരാജിന്റെ ജീവിതകഥ നെറ്റ്ഫ്‌ളിക്‌സില്‍ ‘സെര്‍പെന്റ്’ എന്ന പേരില്‍ വെബ്‌സീരീസ്.

Author

Scroll to top
Close
Browse Categories