ഈ ചൈതന്യം ഗുരുദേവാനുഗ്രഹം
ഗുരുദേവന്റെ പടം കണ്ട് എസ്എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകള്‍ എന്നും മനസ്സില്‍ പ്രതിധ്വനിക്കാറുണ്ട്.
”ഗുരുവിന്റെ ചിത്രത്തില്‍ തനിമ കൃത്യമായി വന്നിട്ടുണ്ട്. ഈ ചൈതന്യവും മുഖത്തെ ഭാവവും ഒത്തുവരുന്നത് അപൂര്‍വ്വമാണ്”
‘എല്ലാം ഗുരുദേവാനുഗ്രഹം’– ഭാവവും ചൈതന്യവും നിറഞ്ഞു നില്ക്കുന്ന ശ്രീനാരായണഗുരുവിന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് ചിത്രകാരന് ആര്. രാജേഷ് പറയുന്നു.
‘ഓയില്‍ പെയിന്റിംഗ് ശാസ്ത്രീയമായി പഠിക്കാത്ത ആളാണ് ഞാന്‍. എന്നിട്ടും ചിത്രത്തില്‍ ഗുരുവിനെ പൂര്‍ണതയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞെങ്കില്‍ അത് ഗുരുദേവന്റെ അനുഗ്രഹം കൊണ്ടുമാത്രമാണ്’.
ഗുരുദേവന്റെ പടം കണ്ട് എസ്എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകള്‍ എന്നും മനസ്സില്‍ പ്രതിധ്വനിക്കാറുണ്ട്.
”ഗുരുവിന്റെ ചിത്രത്തില്‍ തനിമ കൃത്യമായി വന്നിട്ടുണ്ട്. ഈ ചൈതന്യവും മുഖത്തെ ഭാവവും ഒത്തുവരുന്നത് അപൂര്‍വ്വമാണ്”.
ഈ വാക്കുകളില്‍ കൂടുതല്‍ എന്ത് അംഗീകാരമാണ് എനിക്ക് കിട്ടാനുള്ളത്?- രാജേഷ് ചോദിക്കുന്നു.
ചിത്രരചനാ രംഗത്ത് മുന്നോട്ടുള്ള യാത്രയില്‍ വഴിത്തിരിവായിരുന്നു ഈ വാക്കുകള്‍. 17 വര്‍ഷം മുമ്പ് അദ്ദേഹം തന്ന പ്രതിഫലംപുണ്യമായി കരുതുന്നയാളാണ് ഞാന്‍.
കൊല്ലത്തെ യോഗം ഓഫീസില്‍ ഞാന്‍ വരച്ച ഗുരുദേവന്റെ ചിത്രം വയ്ക്കാന്‍ യോഗം ജനറല്‍ സെക്രട്ടറിഅനുവാദം നല്കി. യോഗം ഓഫീസില്‍ ഗുരുദേവന്റെ ചിത്രം വിളക്ക് വെച്ച് ആരാധിക്കുന്നത് കാണാനുള്ള മഹാഭാഗ്യമാണ് കൈവന്നത്.
ജോലിത്തിരക്കുകള്‍ക്കിടയില്‍ കൂടുതല്‍ ചിത്രങ്ങള്‍ വരക്കാന്‍ കഴിഞ്ഞതും യോഗം ജനറല്‍ സെക്രട്ടറിയുടെ പിന്തുണ കൊണ്ട് തന്നെ-രാജേഷ് പറയുന്നു.
യോഗം ജനറല്‍ സെക്രട്ടറിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലും കൊല്ലത്തെ ക്യാമ്പ് ഹൗസിലും കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലും രാജേഷ് വരച്ച ഗുരുദേവ ചിത്രങ്ങള്‍ ആരാധിക്കുന്നു.
എങ്ങനെയാണ് ചിത്രങ്ങളില്‍ ഗുരുചൈതന്യം ആവാഹിക്കുന്നത്?
ശ്രീനാരായണഗുരുദേവന്റെ രൂപം മനസ്സില്‍ തെളിയും. അല്പനേരം കണ്ണടച്ചിരിക്കും. പിന്നെ കാന്‍വാസിലേക്ക് പകര്‍ത്തും. ചിത്രം പൂര്ണ്ണമാകുമ്പോല് മനസ്സില്‍ ഭക്തി നിറയും.
വരച്ചു തുടങ്ങിയതു തന്നെ ഗുരുദേവ ചിത്രങ്ങളായിരുന്നല്ലോ?
പരീക്ഷണമായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓയില്‍ പെയിന്റിംഗില്‍ ചിത്രം വരച്ചു തുടങ്ങിയത്. ഗുരുദേവനെ തന്നെയാണ് ആദ്യം വരച്ചത്. ആദ്യ ചിത്രം തന്നെ അംഗീകാരം നേടിയത് പ്രചോദനമായി. പിന്നെ നിരവധി ചിത്രങ്ങള്‍.
അപൂര്‍വമായ ഈ അംഗീകാരത്തിന് പിന്നില്‍?
ഗുരുദേവന് ദൈവമാണെന്ന ഉറച്ച വിശ്വാസമാണ് ഞാന്‍ വരക്കുന്ന ഗുരുദേവ ചിത്രങ്ങളുടെ ചൈതന്യം.
അംഗീകാരം പിടിച്ചു പറ്റിയ മറ്റു ചിത്രങ്ങള്‍?
ആര്. ശങ്കറിന്റെ ഞാന്‍ വരച്ച ചിത്രമാണ് ഇന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓഫീസിലുള്ളത്. യോഗം ജനറല്‍ സെക്രട്ടറിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം 2006ല്‍ വരച്ച ആര്. ശങ്കറിന്റെ ചിത്രം അന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡിന് നല്‍കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് സാരഥികളുടെ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചു നല്കാന് ദേവസ്വം ബോര്‍ഡ് അധികാരികള്‍ ആവശ്യപ്പെടുകയും നല്‍കുകയും ചെയ്തു.
കൊല്ലം മരുത്തടി കളീലില്‍ വീട്ടില്‍ ആര്. രാജേഷ് എസ്.എന്‍. ട്രസ്റ്റ് ഓഫീസില്‍ എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാരനാണ്. ഭാര്യ: അനു, മക്കള്‍ : ഘനശ്യാം, ദേവാംഗന.
ആർ. രാജേഷിന്റെ നമ്പർ : 8848980016