കയർ പാക്കളങ്ങളിൽ കണ്ണീർ വീഴുമ്പോള്‍

നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികള്‍ സംസ്ഥാനത്തെ കയര്‍ മേഖലയില്‍ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തെ കയര്‍ മേഖലയില്‍ അവശേഷിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും, പരോക്ഷമായി ബന്ധപ്പെട്ട പണിചെയ്യുന്നവരുമായ അമ്പതിനായിരത്തിലേറെ തൊഴിലാളികള്‍ മാത്രമാണ്.

കയര്‍മേഖല നിലയില്ലാക്കയത്തിൽ നിന്ന് പുറത്ത് വരാൻ എത്ര നാൾ കൂടി കാത്തിരിക്കണം?. സംസ്ഥാനത്തെ തീര പ്രദേശങ്ങൾ കയര്‍ തൊഴിലാളി പാക്കളങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരുകാലമുണ്ടായിരുന്നു(കയര്‍തൊഴിലാളികളുടെ പണിസ്ഥലം) .കയര്‍ പിരിക്കുന്നവരും തൊണ്ടു തല്ലുന്നവരുമായ ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ നാടന്‍പാട്ടുകളും അവരുടെ സംസാരവും കൊണ്ട് മുഖരിതമായിരുന്നു കയര്‍ പാക്കളങ്ങള്‍. വളയിട്ട കൈകളും താളത്തിനൊത്ത ഗാനാലാപനവുമായി ഓടിയോടി കയര്‍ പിരിപ്പ് ഭംഗിയായി നടത്തുന്ന തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലിയാണ് ലഭിച്ചിരുന്നതെങ്കിലും പതിനായിരക്കണക്കിന് കുടുംബങ്ങളുടെ അന്നദാതാവ് ഈ വ്യവസായമായിരുന്നു. കയര്‍ തൊഴിലാളികളുടെ സ്ഥിതി ഇപ്പോള്‍ വളരെ പരിതാപകരമാണ്. ആ പാക്കളങ്ങള്‍ നിന്ന സ്ഥലത്തെല്ലാം ശ്മശാന മൂകത.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പരമ്പരാഗത വ്യവസായമാണ് കയർ. വിലയിടിവാണ് വലിയ പ്രതിസന്ധി . തമിഴ് നാട് കയര്‍ നമ്മുടെ കയറിനെക്കാള്‍ വലിയ വിലക്കുറവില്‍ കേരളത്തിലെ കമ്പോളങ്ങളില്‍ വിറ്റഴിക്കുകയാണ്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന കയറും കയര്‍ ഉല്‍പ്പന്നങ്ങളും സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലും പഞ്ചായത്തുകളിലും വാങ്ങി പ്രയോജനപ്പെടുത്തിയാല്‍ തന്നെ മാര്‍ക്കറ്റിംഗ് മേഖല വിപുലപ്പെടും.പക്ഷേ നടപടിയില്ല. സംസ്ഥാനത്തെ കയര്‍ സംഭരിക്കാന്‍ ചുമതലപ്പെട്ട കയര്‍ ഫെഡ് ഉല്‍പ്പാദകരില്‍ നിന്നും സ്ഥിരമായി കയര്‍ ശേഖരിക്കുന്നില്ല. ഫണ്ടില്ലെന്നുള്ളതാണ് ന്യായീകരണം. ഈ സ്ഥാപനത്തിന് കയര്‍ സംഭരിക്കാനുള്ള ഫണ്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. കയര്‍ ഫെഡ്, കയര്‍ സംഭരണം കൃത്യമായും സ്ഥിരമായും നടത്താത്തതുകൊണ്ട് സ്വകാര്യ കയര്‍ ഉല്‍പ്പാദകരും, കയര്‍ സഹകരണസംഘങ്ങളും ഉല്‍പ്പാദിപ്പിച്ച കയര്‍ കെട്ടികിടക്കുന്ന സ്ഥിതിയാണ്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പോലും പലപ്പോഴും ഈ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ കുറച്ചു മാസമായി കയര്‍തൊഴിലാളികളുടെ കൂലിയില്‍ സര്‍ക്കാര്‍ നല്‍കേണ്ട സപ്പോര്‍ട്ട് വേജസ് നല്‍കുന്നില്ല. കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡു വഴി നല്‍കുന്ന ആനുകൂല്യങ്ങളും, പെന്‍ഷനുമൊന്നും സമയത്ത് നല്‍കാന്‍ കഴിയുന്നുമില്ല. തൊഴിലാളികള്‍ വലിയ ദുരിതത്തിലാണ്. കയര്‍ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു.

കെ.ആർ. ഗൗരി അമ്മ

നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികള്‍ സംസ്ഥാനത്തെ കയര്‍ മേഖലയില്‍ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തെ കയര്‍ മേഖലയില്‍ അവശേഷിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും, പരോക്ഷമായി ബന്ധപ്പെട്ട പണിചെയ്യുന്നവരുമായ അമ്പതിനായിരത്തിലേറെ തൊഴിലാളികള്‍ മാത്രമാണ്.

സംസ്ഥാനത്തെ കയറിന്റെ നിലവാരം ഇടിഞ്ഞതും കയറിന്റെ ക്വാളിറ്റി മോശമായതും മാര്‍ക്കറ്റ് ഇടിവിന് പ്രധാന കാരണമായി. ഒരു കാലത്ത് ഉപ്പ് വെള്ളത്തില്‍ അഴുക്കിയ തൊണ്ടിലെ കയര്‍ നാരില്‍ പിരിച്ചെടുത്ത സംസ്ഥാനത്തെ കയറിന് രാജ്യത്തെ മാര്‍ക്കറ്റിലും ലോകമാര്‍ക്കറ്റിലുമെല്ലാം നല്ല ഡിമാന്റുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ ഒരു പഴങ്കഥയാണ്.

സംസ്ഥാനത്തെ കയറിന്റെ നിലവാരം ഇടിഞ്ഞതും കയറിന്റെ ക്വാളിറ്റി മോശമായതും മാര്‍ക്കറ്റ് ഇടിവിന് പ്രധാന കാരണമായി. ഒരു കാലത്ത് ഉപ്പ് വെള്ളത്തില്‍ അഴുക്കിയ തൊണ്ടിലെ കയര്‍ നാരില്‍ പിരിച്ചെടുത്ത സംസ്ഥാനത്തെ കയറിന് രാജ്യത്തെ മാര്‍ക്കറ്റിലും ലോകമാര്‍ക്കറ്റിലുമെല്ലാം നല്ല ഡിമാന്റുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ ഒരു പഴങ്കഥയാണ്.തമിഴ്‌നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ കയര്‍ വ്യവസായം ഇപ്പോള്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ യന്ത്രവല്‍ക്കരണം ഫലപ്രദമായി നടക്കുകയും ചെയ്യുന്നു. മന്ത്രിയായിരുന്ന ജി. സുധാകരന്‍ കയര്‍ ഉല്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ്വി പുലപ്പെടുത്തുന്നതിനായി ഒരു വീട്ടില്‍ ഒരു കയര്‍ ഉല്പന്നം എന്ന മുദ്രാവാക്യവുമായി നടത്തിയ കാമ്പയിന്‍ വിജയകരമായിരുന്നു. ഓരോ പ്രദേശത്തും ലക്ഷകണക്കിന് രൂപയുടെ കയര്‍ ഉല്പന്നങ്ങളാണ് അന്ന് വിറ്റഴിച്ചത്. ഇത്തരം കാമ്പയിനുകള്‍ വീണ്ടും ആരംഭിക്കണം.

കയര്‍ബോര്‍ഡ്
നോക്കുകുത്തിയായി

കയര്‍ വ്യവസായ പുന:സംഘടനക്കായി സര്‍ക്കാര്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ സമിതിയെ നിയമിച്ചിരിക്കുകയാണ്. ടി.വി തോമസിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ കയര്‍ പുന:സംഘടന പദ്ധതിയും, തച്ചടി പ്രഭാകരന്‍ കമ്മറ്റി റിപ്പോര്‍ട്ടും, ആനത്തലവട്ടം ആനന്ദന്‍ സമിതി റിപ്പോര്‍ട്ടുമെല്ലാം സര്‍ക്കാരിന്റെ കൈയ്യില്‍ ഉണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കിയാല്‍ തന്നെ കയര്‍ വ്യവസായത്തെ ശക്തിപ്പെടുത്താന്‍ കഴിയും.

1997ല്‍ ചിറയിന്‍കീഴ് നടന്ന കേരള കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.സി.റ്റി.യു.) സംസ്ഥാന സമ്മേളനം എം.വി. രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു. സി.പി. ജോണ്‍, അഡ്വ. ജി. സുഗുണന്‍ എന്നിവരേയും കാണാം

കയര്‍ വ്യവസായ വികസനത്തിനായി ഉണ്ടാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കയര്‍ ബോര്‍ഡ് വെറും നോക്കുകുത്തിയായി മാറി. കയര്‍ റിബേറ്റിനും കയര്‍ തൊഴിലാളി പെന്‍ഷനും മറ്റും നല്‍കിയിരുന്ന സാമ്പത്തിക സഹായം ഇപ്പോള്‍ നല്‍കുന്നില്ല. കേരളത്തെക്കാള്‍ പ്രാധാന്യം തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങള്‍ക്കാണ് കയര്‍ ബോര്‍ഡ് ഇപ്പോള്‍ നല്‍കുന്നത്.കേരളത്തിന്റെ കുത്തകയായിരുന്ന കയര്‍ വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് പറിച്ച് നടുന്ന സ്ഥിതിയാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന കയര്‍ മേഖലയിലെ ഏറ്റവും വലിയ ഉന്നതാധികാര സമിതിയായ അപ്പക്സ്ബോര്‍ഡ് ഫോര്‍ കയര്‍ വേണ്ടന്ന് വെയ്ക്കാന്‍ ഏറ്റവും ഒടുവില്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

നവകേരള സദസ്സിനോടനുബന്ധിച്ച് ആലപ്പുഴ, കലവൂരില്‍ കാവ്യോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാതയോഗത്തില്‍ കയര്‍ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി സമഗ്ര ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നവകേരള സദസ്സിനോടനുബന്ധിച്ച് ആലപ്പുഴ, കലവൂരില്‍ കാവ്യോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാതയോഗത്തില്‍ കയര്‍ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി സമഗ്ര ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്പ്പന്നവൈവിധ്യവല്‍ക്കരണമാണ് കയര്‍ മേഖലയ്ക്ക് ആവശ്യം. ഇതിനായി ഉല്‍പ്പാദകര്‍, തൊഴിലാളികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവരുമായെല്ലാം ചര്‍ച്ച നടത്തി ആവശ്യമായ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കയര്‍ വ്യവസായ സംരക്ഷണത്തിനായി ഒടുവില്‍ രൂപികരിച്ച കയര്‍ വിദഗ്ദ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

ആദ്യമായി ഒരു ട്രേഡ് യൂണിയന്‍
കേരളത്തില്‍ ആദ്യമായി ഒരു ട്രേഡ് യൂണിയന്‍ രൂപപ്പെടുന്നതു തന്നെ കയര്‍ തൊഴിലാളികള്‍ക്കു വേണ്ടിയാണ്. ആലപ്പുഴയില്‍ 1940 കളില്‍ വാടപ്പുറം വാവയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കയര്‍ തൊഴിലാളി യൂണിയനാണ് ഇതില്‍ ആദ്യത്തേത്. തുടര്‍ന്ന് കെ.വി പത്രോസ്, ടി.വി തോമസ്, ആര്‍. സുഗതന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യൂണിയന്‍ ശക്തിപ്പെട്ട് മുന്നോട്ടുപോയി.പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തവരില്‍ മഹാഭൂരിപക്ഷവും കയര്‍ തൊഴിലാളികളായിരുന്നു. ആ കാലഘട്ടത്തിലെ ഏറ്റവും അധികം രാഷ്ട്രിയ ബോധമുള്ളവരും, ഇടതു പക്ഷത്തിന്റെ ശക്തരായ സഹയാത്രികരുമായിരുന്നു ഈ തൊഴിലാളി വിഭാഗം.

ആനത്തലവട്ടം ആനന്ദൻ
ടി.വി തോമസ്

സംസ്ഥാനത്തെ കയര്‍ വ്യവസായ മേഖലയിലെ തൊഴിലാളികളിലും, കയര്‍ ഉല്‍പ്പാദകരിലും മഹാഭൂരിപക്ഷവും പിന്നോക്ക -പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുമാണ്. പരമ്പരാഗതമായി കയര്‍ വ്യവസായം പിന്നോക്കകാരുടെ ഒരു കുത്തകയാണ്. പിന്നോക്കക്കാര്‍ മാത്രമാണ് കയര്‍ ഉല്‍പാദക മേഖലയിലെ വ്യവസായികളും.

തിരു-കൊച്ചിയിലെ കയര്‍ തൊഴിലാളികള്‍ക്ക് ആദ്യമായി കൂലി നിശ്ചയിച്ചത് 1950-കളില്‍ അന്നത്തെ തൊഴില്‍ മന്ത്രി ആയിരുന്ന കുഞ്ഞിരാമന്‍ ആയിരുന്നു. എന്നാല്‍ ഈ കൂലി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.1957-ല്‍ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍ വരുമ്പോള്‍ കയര്‍ തൊഴിലാളികളുടെ ദിവസകൂലി പത്തണയായിരുന്നു. എന്നാല്‍ യൂണിയനുകളെയും തൊഴിലാളികളെയും പാഠം പഠിപ്പിക്കാന്‍ കയര്‍ ഉല്പാദകർ ഈ കൂലി എട്ടണയായി വെട്ടിക്കുറച്ചു. ശക്തമായ കയര്‍ തൊഴിലാളി സമരത്തെ തുടര്‍ന്നാണ് കൂലി വീണ്ടും പത്തണയായി പുന:സ്ഥാപിക്കാന്‍ കഴിഞ്ഞത്.

വക്കം പുരുഷോത്തമൻ

1957-ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കയര്‍ തൊഴിലാളികള്‍ക്കായി കയര്‍ ഉല്‍പാദക സഹകരണസംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രൈമറി സംഘങ്ങളോടൊപ്പം ഉല്പാ ദകരില്‍ നിന്ന് കയര്‍ സംഭരിക്കുന്നതിന് വേണ്ടി കൊല്ലം, ആലപ്പുഴ, കോഴിക്കോട് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സെന്റര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങള്‍ രൂപീകരിച്ചു. അന്നത്തെ തൊഴില്‍ മന്ത്രി ടി.വി തോമസാണ് കയര്‍ മേഖലയിലെ ഈ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ സംഘങ്ങള്‍ വരുന്നതിനു മുമ്പ് തന്നെ നാമാത്രമായി കയര്‍ ഉത്പാദക സംഘങ്ങള്‍ ഉത്പാദകര്‍ രൂപീകരിച്ചിരുന്നു.

പ്രിയമായിരുന്നു
അഞ്ച്തെങ്ങ് കയർ

നേരത്തെ ഏറ്റവും നല്ല കയര്‍ ഉത്പാദിപ്പിച്ചിരുന്നത് തിരുവനന്തപുരം ജില്ലയിലെ അഞ്ച്തെങ്ങ് മേഖലയിലായിരുന്നു. അഞ്ച്തെങ്ങ് കയറിന് വിദേശങ്ങളിലും നല്ല ഡിമാന്റായിരുന്നു. അഴുക്കതൊണ്ടില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഈ കയര്‍ വളരെ പുതുമ നിറഞ്ഞതായിരുന്നു. ഉപ്പുവെള്ളത്തിലാണ് ഈ കയര്‍ ഉത്പ്പാദിപ്പിക്കാനുള്ള തൊണ്ട് അഴുക്കിയെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അഞ്ച്തെങ്ങ് കയറിനും ഡിമാന്റില്ലാത്ത സ്ഥിതിയാണ്. അഴുക്ക തൊണ്ടിന്റെ കയര്‍ ഉത്പ്പാദനം ഇവിടെയും കുറഞ്ഞു.

ശക്തമായ കയര്‍ തൊഴിലാളി യൂണിയനുകള്‍ സംസ്ഥാനത്ത് ആദ്യം പ്രവര്‍ത്തിച്ചിരുന്നതും തിരുവനന്തപുരം ജില്ലയിലാണ്. 1950 കളില്‍ വാസുക്കുട്ടി, ആര്‍. ഗംഗാധരന്‍ എക്സ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലാണ് ആര്‍.എസ്. പി ആഭിമുഖ്യത്തില്‍ ആദ്യമായി ജില്ലയില്‍ കയര്‍ മേഖലയിലെ യൂണിയന്‍ രൂപീകരിക്കുന്നത്

ശക്തമായ കയര്‍ തൊഴിലാളി യൂണിയനുകള്‍ സംസ്ഥാനത്ത് ആദ്യം പ്രവര്‍ത്തിച്ചിരുന്നതും തിരുവനന്തപുരം ജില്ലയിലാണ്. 1950 കളില്‍ വാസുക്കുട്ടി, ആര്‍. ഗംഗാധരന്‍ എക്സ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലാണ് ആര്‍.എസ്. പി ആഭിമുഖ്യത്തില്‍ ആദ്യമായി ജില്ലയില്‍ കയര്‍ മേഖലയിലെ യൂണിയന്‍ രൂപീകരിക്കുന്നത്. ആര്‍. എസ്. പി നേതാക്കളായ പങ്കജാക്ഷന്‍, വാമദേവന്‍ തുടങ്ങിയവരും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആര്‍.പ്രകാശം, വക്കം രവീന്ദ്രന്‍, കാട്ടായികോണം സദാനന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കയര്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അന്നുണ്ടായിരുന്ന കയര്‍ തൊഴിലാളികളുടെ ദിവസകൂലിയായ എട്ടണ പത്തണയാക്കുന്നതിന് വേണ്ടിയുള്ള ഐതിഹാസികവും വിജയകരവുമായ പ്രക്ഷോഭണം ഈ കാലഘട്ടത്തിലാണ് നടന്നത്. 1960 കളില്‍ സിഐടിയു നേതൃത്വത്തില്‍ ട്രാവന്‍കൂര്‍ കയര്‍തൊഴിലാളി യൂണിയനും എഐടിയുസി നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലാകയര്‍ വര്‍ക്കേഴ്സ് യൂണിയനും രൂപീകരിക്കുകയും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തു.

ഇതിന് ശേഷം കൂലി കൂടുതലിനും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി പല സമരങ്ങളും തിരുവനന്തപുരം ജില്ലയില്‍ നടന്നു. 1990 കളില്‍ ഈ ലേഖകന്‍ പ്രസിഡന്റായ കേരള കയര്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ നിലവിലുള്ള പ്രതിദിന കൂലിയായ 50 രൂപ 90 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് ശക്തമായ പണിമുടക്ക് സംഘടിപ്പിച്ചു. ഐഎന്‍ ടിയുസി നേതൃത്വത്തിലുള്ള കയര്‍ യൂണിയനും, മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള കയര്‍ യൂണിയനും ഈ പണിമുടക്കില്‍ സജീവമായി പങ്കെടുത്തു. എന്നാല്‍ സിഐടിയു ഈ പണിമുടക്കുമായി സഹകരിച്ചില്ല. അന്നത്തെ കയര്‍ വകുപ്പ് മന്ത്രി സുധാകരന്‍ വിളിച്ചുകൂട്ടിയ യൂണിയനുകളുടെ അനുരഞ്ജന സമ്മേളനത്തില്‍ വച്ച് പണിമുടക്ക് ഒത്തതീര്‍പ്പാകുകയും ദിവസകൂലി 88 രൂപയായി ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്തെ മറ്റ് ജില്ലകളിലും കൂലി കൂടുതലിനുവേണ്ടി കയര്‍ തൊഴിലാളികള്‍ പണിമുടക്ക് നടത്തുകയും കൂലി വര്‍ദ്ധനവ് നേടിയെടുക്കുകയും ചെയ്തു.

കയറിന്റെ
പുഷ്‌ക്കരകാലം

സംസ്ഥാനത്തെ കയര്‍ തൊഴിലാളികള്‍ക്ക് മിനിമം വേജസ് പ്രഖ്യാപിക്കുന്നത് 1970 കളില്‍ അച്യുതമേനോന്‍ മന്ത്രി സഭയിലെ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന വക്കം പുരുഷോത്തമന്‍ ആയിരുന്നു. രണ്ട് രൂപ നാല്‍പ്പത് പൈസ കൂലിയും തൊണ്ണൂറുപൈസ വേരിയബിള്‍ ഡി എ യും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ അന്ന് സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും ഈ കൂലി നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. വേരിയബിള്‍ ഡി എ 90 പൈസയിലാണ് ഉത്പാദകരില്‍ പലര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത്.

സംസ്ഥാനത്തെ കയര്‍ തൊഴിലാളികള്‍ക്ക് മിനിമം വേജസ് പ്രഖ്യാപിക്കുന്നത് 1970 കളില്‍ അച്യുതമേനോന്‍ മന്ത്രി സഭയിലെ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന വക്കം പുരുഷോത്തമന്‍ ആയിരുന്നു. രണ്ട് രൂപ നാല്‍പ്പത് പൈസ കൂലിയും തൊണ്ണൂറുപൈസ വേരിയബിള്‍ ഡി എ യും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ അന്ന് സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും ഈ കൂലി നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. വേരിയബിള്‍ ഡി എ 90 പൈസയിലാണ് ഉത്പാദകരില്‍ പലര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത്.

ന്യായവിലക്ക് ഉത്പാദകരില്‍ നിന്ന് കയര്‍ സംഭരിച്ചാല്‍ മാത്രമേ നിശ്ചയിച്ച കൂലി നല്‍കാന്‍ കഴിയുകയുള്ളു എന്ന അഭിപ്രായത്തെ മാനിച്ച് കയര്‍ സംഭരിക്കാന്‍ വേണ്ടി പ്രാദേശിക ഡിപ്പോകള്‍ തുറക്കുകയും ന്യായവിലക്ക് കയര്‍ സംഭരിക്കാനും തുടങ്ങി. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കൂലി നടപ്പിലാകുകയും കയര്‍ മേഖലയില്‍ പുതിയ ഒരു ഉണര്‍വ് അനുഭവപ്പെട്ട് തുടങ്ങുകയും ചെയ്തു. കൂടുതല്‍ കയര്‍ സൊസൈറ്റികള്‍ ഈ സമയത്താരംഭിച്ചു. കയര്‍ വ്യവസായം എല്ലാ നിലയിലും പുഷ്ടിപ്പെട്ട സമയമായിരുന്നു അത്.
കയര്‍ ഉല്‍പാദകര്‍ക്കും സൊസൈറ്റികള്‍ക്കും ന്യായമായ വിലക്ക് തൊണ്ട് ലഭ്യമാക്കുന്നതിന് വേണ്ടി തൊണ്ട് നിയന്ത്രണ ഉത്തരവ് സര്‍ക്കാര്‍ പാസ്സാക്കിയെടുത്തു. 1970-കളില്‍ കയറിന് രാജ്യത്തിന് അകത്തും പുറത്തും നല്ല ഡിമാന്റുണ്ടായിരുന്നു. കയറിന്റെ പുഷ്‌ക്കരകാലമായിരുന്നു ഇത്.

കേരളത്തില്‍ നീണ്ട വര്‍ഷങ്ങള്‍ യന്ത്രവല്‍ക്കരണത്തിന് എതിരായ വലിയ പ്രക്ഷോഭണമാണ് നടന്നിട്ടുള്ളത്. തൊണ്ട് തല്ല് യന്ത്രത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് പോലീസ് വെടിവെയ്പില്‍ വാഴമുറ്റത്തെ അമ്മു രക്തസാക്ഷിയായത്. അത്കൊണ്ട് തന്നെ യന്ത്ര വത്ക്കരണം ഇവിടെ വളരെ താമസിച്ചാണ് നടന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ യന്ത്ര വല്‍ക്കരണത്തില്‍ കൂടിയുള്ള ഉല്‍പ്പാദനം വര്‍ദ്ധിക്കുകയും, അവര്‍ കമ്പോളം പിടിച്ചെടുക്കുകയും ചെയ്തതിന് ശേഷമാണ് യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് യന്ത്രവല്‍ക്കരണ കയര്‍ ഉല്‍പ്പാദനം ആരംഭിച്ചത് .. ഉല്‍പ്പാദനശേഷികൂടിയ ആധുനിക യന്ത്രങ്ങള്‍ ഇപ്പോള്‍ ഇവിടെ ഉപയോഗിക്കുന്നുമില്ല. തുടര്‍ന്ന് വന്ന സര്‍ക്കാരുകളിലെ ഭൂരിപക്ഷ കയര്‍ വകുപ്പ് മന്ത്രിമാരും ഈ വ്യവസായത്തെ അഭിവ്യദ്ധിപ്പെടുത്തുന്നതിനു വേണ്ടി പല നടപടികള്‍ എടുത്തു. ഇത്തരം നടപടികളില്‍ ഒന്നാണ് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം. ഈ പദ്ധതി അനുസരിച്ച് കൂലിയില്‍ ഒരു ഭാഗം കയര്‍ ഡിപ്പാര്‍ട്ട്മെന്റാണ് നല്‍കുന്നത്. നിലവില്‍ കയര്‍പിരി തൊഴിലാളികളുടെ കൂലിയായ 350 രൂപയില്‍ 110 രൂപ കയര്‍ പ്രോജക്ട് ഓഫീസുകള്‍ വഴി കയര്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കുകയാണ് ചെയ്യുന്നത്. സപ്പോര്‍ട്ട് വേജസ് കൂലിയുടെ നേര്‍പകുതിയായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം ഈ മേഖലയില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കയര്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിച്ചത് ഇ.കെ.നായനാര്‍ മന്ത്രിസഭയുടെ കാലത്താണ്. അന്ന് കയര്‍ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് കെ.ആര്‍. ഗൗരി അമ്മയാണ്.
കേരളത്തിന്റെ രാഷ്ട്രീയഭാവി മാറ്റിമറിക്കുന്നതിനും ഇടതുപക്ഷ കക്ഷികള്‍ക്ക് അധികാരത്തിലേറുവാന്‍ ജീവിതം ഉഴിഞ്ഞുവച്ചവരുമായ ഒരു വലിയ വിഭാഗം ജനതയുടെ പിന്‍തലമുറക്കാരാണ് ഇന്നത്തെ കയര്‍ തൊഴിലാളികള്‍. കയര്‍ തൊഴിലാളികളെ രക്ഷിക്കാനുള്ള യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടന്‍ ഉണ്ടാവേണ്ടത്. ഇതിനു കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തെ കയര്‍ വ്യവസായം എന്നെന്നേക്കുമായി ഇവിടെ നിന്നും ഉത്മൂലനം ചെയ്യപ്പെടുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

9847132428
ഇമെയില്‍:([email protected])

Author

Scroll to top
Close
Browse Categories