എതിരില്ലാതെ ,അജയ്യനായി
മികച്ച സംഘാടക മികവിലൂടെ ട്രസ്റ്റ് അംഗങ്ങളെയും സമുദായത്തെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് മഹാ വിജയത്തിന് പിന്നിൽ. രണ്ടായിരത്തോളം വരുന്ന ബോര്‍ഡ് അംഗങ്ങളെ എല്ലാവരേയും നേരിട്ട് അറിയാമെന്നതാണ് ശക്തി. മാറിമാറി വരുന്ന സര്‍ക്കാരുകളില്‍ നിന്ന് തന്റെ സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടത്തിയ പരിശ്രമമാണ് ഈ നേട്ടത്തിന് കാരണം. പറയുന്നത് ചെയ്യുക, ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ തുറന്ന് പറയുക, അപ്രിയ സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയുക എന്നീ ശീലങ്ങള്‍ സമൂഹത്തിന് അദ്ദേഹത്തെ സ്വീകാര്യനാക്കി. ഏത് വിഷയവും ആഴത്തില്‍ പഠിക്കുകയെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
തുടര്‍ച്ചയായി പത്താംതവണയും എതിരില്ലാതെഎസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി . ഇത് ചരിത്രമുഹൂർത്തം
ട്രസ്റ്റിന്റെ ചരിത്രത്തില്‍ കൂടുതല്‍ കാലം സെക്രട്ടറി സ്ഥാനത്തിരുന്നയാള്‍ വെള്ളാപ്പള്ളി നടേശനാണ്. 1996 ഫെബ്രുവരി 2 നാണ് സെക്രട്ടറിയായി ആദ്യം ചുമതലയേല്‍ക്കുന്നത്. ഇതിനകം അഞ്ച് ചെയര്മാന്മാരോടൊപ്പം പ്രവര്‍ത്തിച്ചു. ഡോ. കെ.കെ.രാഹുലനായിരുന്നു ആദ്യ ചെയര്മാന്, പിന്നീട് ഉണ്ണീരിക്കുട്ടി, കമലാസനന് വൈദ്യര്, പട്ടത്തുവിള ദാമോദരന്‍ മുതലാളി എന്നിവരും ചെയര്മാന്മാരായി. കഴിഞ്ഞ 5 തവണയായി ഡോ. എം.എന്‍.സോമനാണ് ചെയര്മാന്.
മികച്ച സംഘാടക മികവിലൂടെ ട്രസ്റ്റ് അംഗങ്ങളെയും സമുദായത്തെയും കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തനമാണ് മഹാ വിജയത്തിന് പിന്നിൽ. രണ്ടായിരത്തോളം വരുന്ന ബോര്‍ഡ് അംഗങ്ങളെ എല്ലാവരേയും നേരിട്ട് അറിയാമെന്നതാണ് ശക്തി. മാറിമാറി വരുന്ന സര്‍ക്കാരുകളില്‍ നിന്ന് തന്റെ സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടത്തിയ പരിശ്രമമാണ് ഈ നേട്ടത്തിന് കാരണം. പറയുന്നത് ചെയ്യുക, ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ തുറന്ന് പറയുക, അപ്രിയ സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയുക എന്നീ ശീലങ്ങള്‍ സമൂഹത്തിന് അദ്ദേഹത്തെ സ്വീകാര്യനാക്കി. ഏത് വിഷയവും ആഴത്തില്‍ പഠിക്കുകയെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
ട്രസ്റ്റ്സെക്രട്ടറിയായ ശേഷമാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃസ്ഥാനത്ത് എത്തിയത്. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത്
നവംബർ 17 ന് 27 വർഷം പൂർത്തിയായി.
സമുദായത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തകര്‍ന്നിട്ടേയുള്ളു
സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് അര്‍ഹമായത് നേടിയെടുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. തുടര്‍ച്ചയായി പത്താംതവണ എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കൊല്ലത്തെ ട്രസ്റ്റിന്റെ ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സമുദായത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തകര്‍ന്ന കാഴ്ചയേ എസ്.എന്‍.ട്രസ്റ്റിന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും ചരിത്രത്തിലുള്ളു. ഇപ്പോള്‍ എതിര്‍ക്കുന്നവരോടും ചര്‍ച്ചയ്ക്ക് തയ്യാറാണ്.
ചെറിയ സമുദായങ്ങള്‍ക്ക് പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ വില കല്പ്പിക്കുന്നു. എന്നാല്‍ യോഗത്തിനും എസ്.എന്‍.ട്രസ്റ്റിനും രാഷ്ട്രീയ പാര്‍ട്ടികള്‍ അര്‍ഹമായ വില നല്‍കുന്നില്ല. അതിന്റെ ഉത്തരവാദികള്‍ നമ്മള് തന്നെയാണ്. ഏറെ വാങ്ങിയവരാണ് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് വീണ്ടും വീണ്ടും വാങ്ങിയെടുക്കുന്നത്.
അവര്‍ ചോദിക്കുന്നതെല്ലാം സര്‍ക്കാര്‍ കൊടുക്കുന്നു. ഒന്നും കിട്ടാത്ത നമുക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമില്ല. അധികാരത്തിലും രാഷ്ട്രീയത്തിലും ഈഴവര്‍ അന്യം നില്ക്കുന്ന അവസ്ഥയാണ്. സമുദായത്തിന് രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസ നീതി കിട്ടണം. സംഘടിക്കുന്നവര്‍ക്ക് മാത്രമേ നീതി ലഭിക്കുകയുള്ളൂ. ശങ്കേഴ്സ് ആശുപത്രിയുടെ വികസനത്തിന് അഞ്ചുകോടി രൂപ വായ്പയെടുക്കാനുള്ള ശ്രമം ഒരുവിഭാഗം കോടതിയില്‍ കേസ് നല്കി തടസ്സപ്പെടുത്തി.
12 കോടിയോളം രൂപ എസ്.എന്‍.ട്രസ്റ്റില്‍ നിന്ന് കൊടുത്താണ് ആശുപത്രി മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവന് കൊടുത്തും ശങ്കേഴ്സ് ആശുപത്രി വളര്‍ത്തും. ശങ്കേഴ്സ് ആശുപത്രിയെ ഇല്ലാതാക്കി എസ്.എന്‍.ട്രസ്റ്റിനെയും സമുദായത്തെയും തകര്‍ക്കാനുള്ള ശ്രമം നടക്കില്ല.
എസ്.എന്‍.ട്രസ്റ്റ് ചെയര്‍മാനായി ഡോ.എം.എന്‍. സോമന്, അസിസ്റ്റന്റ് സെക്രട്ടറിയായി തുഷാര്‍വെള്ളാപ്പള്ളി, ട്രഷററായി ഡോ. ജി. ജയദേവന് എന്നിവരും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു.
സാമൂഹ്യനീതിക്കായി പോരാടണം
ആലപ്പുഴ: സമുദായം ശക്തി സമാഹരിച്ച് ഒറ്റക്കെട്ടായി സാമൂഹ്യനീതിക്കായി പോരാടണമെന്ന് എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ചേര്‍ത്തല എസ്.എന്‍. കോളേജ് ഓഡിറ്റോറിയത്തില്‍ എസ്.എന്‍.ട്രസ്റ്റ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ വ്യത്യാസങ്ങളെല്ലാം നിലനിര്‍ത്തി തന്നെ സമുദായത്തിന് അര്‍ഹതപ്പെട്ടത് ചോദിച്ച് വാങ്ങണം.കേസുമായി നടക്കുകയാണ് എതിരാളികള്‍. ജനങ്ങളും കോടതിയും ആര്‍ക്കൊപ്പമാണെന്ന് മനസ്സിലായില്ലേ. കുറേ പൊട്ടന് വക്കീലന്മാര്ക്ക് കേസുകള്‍ ആവശ്യമാണ്. ഒരു കേസെങ്കിലും ജയിച്ചോ, ഇനിയെങ്കിലും സമുദായത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കണം. സമുദായത്തില്‍ എന്നും പ്രശ്നങ്ങളാണെന്ന് വരുത്താനാണ് ചില മാധ്യമങ്ങളുടെ ശ്രമം. ട്രസ്റ്റ് ചെയര്മാന് ഡോ. എം.എന്‍.സോമന് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി, ട്രഷറര്‍ ഡോ.ജി. ജയദേവന്, ലീഗൽ അഡ്വൈസർ അഡ്വ. എ.എന്‍.രാജന്‍ബാബു, റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. രാജേഷ്കണ്ണന് എന്നിവരും ട്രസ്റ്റ്ബോര്ഡ്അംഗങ്ങളും പങ്കെടുത്തു.
എസ്.എന്‍.ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍
ചേര്‍ത്തല: എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അജി എസ്.ആര്.എം., മോഹന്‍ശങ്കര്‍, എന്‍.രാജേന്ദ്രന്, കെ.പത്മകുമാര്‍, എ.സോമരാജന്, കെ.ആര്.ഗോപിനാഥ്, പി.എം.രവീന്ദ്രന്, സന്തോഷ് അരയാക്കണ്ടി, മേലാന്‍കോട് വി. സുധാകരന്, ഡോ.എ.വി. ആനന്ദരാജ്, പി.സുന്ദരന്‍, കെ.അശോകപ്പണിക്കര്‍, അഡ്വ. സംഗീതവിശ്വനാഥന്‍, ഡി. പ്രേംരാജ്, എ.ജി.തങ്കപ്പന്, പി.എന്‍.നടരാജന്, പി.വി.ബിനേഷ് പ്ലാത്താനത്ത്എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഡോ. വി.ജയറാം, മേലാന്‍കോട് വി. സുധാകരന്, അഡ്വ.പ്രദീപ് വിജയന് എന്നിവര്‍ വിദഗ്ദ്ധ അംഗങ്ങളാണ്.