കലാപ തീ ആവാഹിച്ച എഴുത്തുകാരന്‍

മാലി അൽമേഡ എന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുടെ കൊലപാതകത്തിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത് തമിഴ്പുലികളും സര്‍ക്കാരും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെ ഭീകരതയിലേക്കും ആയിരക്കണക്കിന് ശവ ശരീരങ്ങൾക്കിടയിലേക്കും നോവല്‍ കടന്നു പോകുന്നു. തമാശയും ആക്ഷേപഹാസ്യവും ഇടകലര്‍ത്തിയാണ് ഷെഹാന്‍ കരുണതിലക കഥ പറയുന്നത്.

ശ്രീലങ്കന്‍ സാഹിത്യകാരന്‍ ഷെഹാന്‍ കരുണതിലകയുടെ
ദി സെവൻ മൂൺസ് ഒഫ് മാലി അൽമേഡയ്ക്ക് ബുക്കർ പുരസ്കാരം

ഇപ്പോള്‍ ശ്രീലങ്കയെ ഗ്രസിച്ചിരിക്കുന്ന പട്ടിണിയല്ല,90കളില്‍ ശ്രീലങ്കയുടെ ഹൃദയത്തില്‍ ഒഴുകിയ രക്തപ്പുഴയാണ് ഷെഹാന്‍ കരുണതിലകയുടെ വിഷയം. അന്നത്തെ കലാപത്തിന്റെ രൂക്ഷതയും ലങ്കയുടെ രാഷ്ട്രീയ പശ്ചാത്തലവും സമഗ്രമായി ആവിഷ്‌കരിച്ച ‘ദി സെവൻ മൂൺസ്
ഒഫ് മാലി അൽമേഡ’2022ലെ ബുക്കര്‍ പ്രൈസിന് അര്‍ഹമായി.

മാലി അൽമേഡ എന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുടെ കൊലപാതകത്തിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത് തമിഴ്‌പുലികളും സര്‍ക്കാരും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെ ഭീകരതയിലേക്കും ആയിരക്കണക്കിന് ശവ ശരീരങ്ങൾക്കിടയിലേക്കും നോവല്‍ കടന്നു പോകുന്നു. തമാശയും ആക്ഷേപഹാസ്യവും ഇടകലര്‍ത്തിയാണ് ഷെഹാന്‍ കരുണതിലക കഥ പറയുന്നത്.

ശ്രീലങ്കന്‍ പ്രശ്‌നങ്ങള്‍ വിപുലമായ
ശ്രദ്ധയാകര്‍ഷിച്ചത് ഷെഹാന്‍ എഴുതിയത് കൊണ്ട് മാത്രമാണെന്ന് പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തക സുനീത ബാലകൃഷ്ണന്‍ പറയുന്നു.

പത്തുവര്‍ഷത്തിനിടയില്‍ ഈയൊരു നോവല്‍ മാത്രമേ ഷെഹാന്‍ കരുണതിലക എഴുതിയിട്ടുള്ളു.

ശ്രീലങ്കന്‍ പ്രശ്‌നങ്ങള്‍ വിപുലമായ ശ്രദ്ധയാകര്‍ഷിച്ചത് ഷെഹാന്‍ എഴുതിയത് കൊണ്ട് മാത്രമാണെന്ന് പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തക സുനീത ബാലകൃഷ്ണന്‍ പറയുന്നു.

യുക്രെയിനിലോ, അല്ലെങ്കില്‍ ലോകത്തിലെ മറ്റു ചില മേഖലകളിലോ നടക്കുന്ന സംഘര്‍ഷങ്ങള്‍ മാധ്യമങ്ങള്‍ വേണ്ടത്ര ആഘോഷിക്കുന്നു. എന്നാല്‍ ശ്രീലങ്കയിലേത് അത്രയേറെ ലോകം ശ്രദ്ധിച്ചിട്ടില്ല. ഏഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളെ പടിഞ്ഞാറന്‍ ലോകം ഇങ്ങോട്ട് വന്ന് അന്വേഷിക്കാറില്ല. അവിടെ ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്തയായി അതങ്ങ് മാഞ്ഞ് പോകുകയാണ് പതിവ്. സുനീതബാലകൃഷ്ണന്‍ പറയുന്നു.

2020ല്‍ ചാറ്റ്‌സ് വിത്ത് ദി സൈഡ് എന്ന പേരില്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച നോവലാണ് 2022 ൽ ദി സെവൻമൂൺ സ് ഒഫ് മാലി അൽമേഡ എന്ന പേരിൽ പുനപ്രസിദ്ധീകരിച്ചത്.

ഷെഹാൻ
കരുണ തിലക

●ജനനം :
1975 ൽ ശ്രീലങ്കയിലെ
ഗാലെയിൽ

● വിദ്യാഭ്യാസം :
ന്യൂസിലൻഡിൽ

● ആദ്യ നോവൽ :
ചൈനാ മാൻ , ദി ലജൻഡ് ഒഫ്
പ്രദീപ് മാത്യു. (2008)

● തിരക്കഥ:
800 ദി മുരളി സ്റ്റോറി
ക്രിക്കറ്റ് താരം മുത്തയ്യ മുരളിധരനെ കുറിച്ച്

●അവാർഡുകൾ :
ദി ഗ്രേഷ്യസ് പ്രൈസ് (ശ്രീലങ്ക)

● ഡി.എസ്.സി പുരസ്കാരം
ദിെ ലജൻഡ് ഒഫ് പ്രദീപ് മാത്യു

Author

Scroll to top
Close
Browse Categories