ശങ്കേഴ്സ് ആശുപത്രി ആധുനിക ചികിത്സാരംഗത്ത് കുതിച്ചുചാട്ടം
1996ല്‍ വെള്ളാപ്പള്ളി നടേശന് മെഡിക്കല്‍മിഷന്‍ ചെയര്‍മാനായതോടെ ആര്. ശങ്കറിന്റെ ഭാവനയില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ കോളേജ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഒന്‍പതു നിലകൾ ഉള്ള സൂപ്പര്‍സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചു. ശങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സിംസ്) എന്ന പേരില്‍ സ്ഥാപിച്ചിട്ടുള്ള ഈ സ്ഥാപനം ആര്. ശങ്കറിന്റെ ഏറ്റവും വലിയ സ്മാരകമായി കൊല്ലം പട്ടണത്തിന്റെ ഹൃദയഭാഗത്ത് തല ഉയര്‍ത്തി നില്ക്കുന്നു.
ആധുനിക ചികിത്സാ രംഗത്ത് കുതിച്ചുചാട്ടത്തിലാണ് മഹാനായ ആര്. ശങ്കര്‍ സ്ഥാപിച്ച കൊല്ലം ശങ്കേഴ്സ് ആശുപത്രി. ആർ.ശങ്കറിന്റെ സ്മരണകൾക്ക് അമ്പതാണ്ട് തികയുമ്പോൾ തലഉയർത്തി നിൽക്കുന്ന ഈ മഹത്തായ സ്ഥാപനം നമ്മൾക്ക് അഭിമാനം പകരുന്നു.
ഹൃദ്രോഗ ചികിത്സയ്ക്കു ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി എന്നിവ ചെയ്യുന്നതിന് 3.75 കോടി മുടക്കി അത്യാധുനിക അമേരിക്കന്‍ നിര്‍മ്മിത കാത്ത് ലാബ് മെഷീന് സ്ഥാപിച്ചതാണ് എടുത്ത് പറയേണ്ട പ്രധാന കാര്യം. ചികിത്സാരംഗത്ത് ഇത് വലിയ നേട്ടമായി.
ഡയാലിസിസ് മെഷീനുകളും ആധുനിക സംവിധാനങ്ങളുള്ള അനസ്തേഷ്യ മെഷീനുകളും വെന്റിലേറ്ററുകള്‍ തുടങ്ങിയ സംവിധാനങ്ങളുള്ള തീയേറ്റര്‍ കോംപ്ലക്സും മികവിന്റെ നാഴികക്കല്ലുകളാണ്.
മെഡിസെപ്പ് ഉള്‍പ്പെടെയുള്ള മുപ്പത്തഞ്ചിലേറെ ഇന്‍ഷുറന്‍സ് കമ്പനികളിലൂടെ ക്യാഷ്ലെസ് ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ സാധാരണക്കാരായ രോഗികള്‍ക്ക് ഈ സ്ഥാപനം അത്താണിയായി മാറി.
1996ല്‍ വെള്ളാപ്പള്ളി നടേശന് മെഡിക്കല്‍മിഷന്‍ ചെയര്‍മാനായതോടെ ആര്. ശങ്കറിന്റെ ഭാവനയില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ കോളേജ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഒന്‍പതു നിലകൾ ഉള്ള സൂപ്പര്‍സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചു. ശങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സിംസ്) എന്ന പേരില്‍ സ്ഥാപിച്ചിട്ടുള്ള ഈ സ്ഥാപനം ആര്. ശങ്കറിന്റെ ഏറ്റവും വലിയ സ്മാരകമായി കൊല്ലം പട്ടണത്തിന്റെ ഹൃദയഭാഗത്ത് തല ഉയര്‍ത്തി നില്ക്കുന്നു.
ശ്രീനാരായണ ട്രസ്റ്റ്സ് മെഡിക്കല്മിഷനും പ്രധാന ആശുപത്രിയായ ശങ്കര്‍ ഷഷ്ട്യബ്ദ്യപൂര്‍ത്തി മെമ്മോറിയല്‍ ആശുപത്രിയും 1970ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് എസ്.എസ്.എം. സ്കൂള്‍ ഓഫ് നഴ്സിംഗും ആരംഭിച്ചു. കൊല്ലത്ത് ആദ്യമായി കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങളും കാര്‍ഡിയാക് കളര്‍ ഡോപ്ളര്‍, സി.ടി. സ്കാന്‍ എന്നിവയും ആരംഭിച്ചത് ശങ്കേഴ്സ് ഹോസ്പിറ്റലിലാണ്.
1999 -ല്‍ മെഡിക്കല്‍ കോളേജിനു വേണ്ടിയുള്ള പ്രോജക്ട് തയ്യാറാക്കി അപേക്ഷ നല്കി. പുതുതായി നിലവില്‍ വന്ന 25 ഏക്കര്‍ യൂണിറ്ററി കാമ്പസ് എന്ന നിബന്ധന അനുകൂലമല്ലാതെ വന്ന സാഹചര്യത്തില്‍ ആ സംരംഭം നിര്‍ത്തിവയ്ക്കേണ്ടി വന്നു. എന്നാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ കാത്ത്ലാബ്, ന്യൂറോ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി, നെഫ്രോളജി തുടങ്ങിയവയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും പരിചയസമ്പന്നരായ നഴ്സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം ലഭ്യമാക്കിക്കൊണ്ട് ഏറ്റവും കൂടുതല്‍ കിടപ്പു രോഗികളെ കിടത്തി ചികിത്സിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി മാറി. ഇതിനോടൊപ്പം നഴ്സിംഗ് കോളേജും, പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചു.
പ്രൗഢവും ശാന്തവുമായ അന്തരീക്ഷത്തിൽ മികവുറ്റതും സ്നേഹനിര്‍ഭരവുമായ പരിചരണമാണ് ശങ്കേഴ്സ് ആശുപത്രിയില്‍ ലഭിക്കുന്നതെന്ന് ആശുപത്രിയിലെത്തുന്ന ഏവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്നു.