യു.പി തദ്ദേശ തിരഞ്ഞെടുപ്പിലെ സംവരണവും ട്രിപ്പിള്‍ ടെസ്റ്റും
പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം നല്‍കുന്നതിന് വേണ്ടിയാണ് സംവരണം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ സര്‍വീസ് എന്ന പദത്തിന്റെ വിശദമായ അര്‍ത്ഥം സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും തന്നെയാണ്. അതുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ പിന്നോക്ക സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവില്‍ ഈ നിലയിലുള്ള സംവരണം ഏര്‍പ്പെടുത്തികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് ഉത്തർപ്രദേശാണ്. ഈ ഉത്തരവാണ് അലഹബാദ് ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്.
പിന്നോക്കജനവിഭാഗങ്ങളുടെ സംവരണം ഭരണഘടനാപരമായ ഒരുഅവകാശമാണ്. 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധിന്യായത്തില്‍ തന്നെ രണ്ട് സുപ്രീംകോടതി ജഡ്ജിമാര്‍ സാമുദായിക സംവരണത്തിനെതിരായ നിരീക്ഷണം തങ്ങളുടെ വിധിയില്‍ എഴുതി കഴിഞ്ഞിരിക്കുകയാണ്.
സമുദായിക സംവരണത്തിന്റെ അടിത്തറ സര്‍ക്കാരിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും അര്‍ഹമായ പ്രാതിനിധ്യം കിട്ടാത്ത വിഭാഗങ്ങള്‍ക്ക് അത് നല്‍കുക എന്നുള്ളതാണ്. സാമ്പത്തികം ഇവിടെയൊരു മാനദണ്ഡമേയല്ല. പിന്നോക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ വിവിധ വശങ്ങള് സമഗ്രമായി പ്രതിപാദിക്കുന്ന സുപ്രധാന രീതിയാണ് മണ്ഡൽകമ്മീഷന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ പ്രായോഗികമാക്കുവാനായി 1990-ല്‍ കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ച നടപടികള്‍ വ്യാപകമായ പ്രതിഷേധത്തിനും, അക്രമത്തിനും കളമൊരുക്കിയ സാഹചര്യത്തിലാണ് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം നല്‍കുന്നതിനാണ് സംവരണം ഏര്‍പ്പെടുത്തിയത്.
സര്‍ക്കാര്‍ സര്‍വീസ് എന്ന പദത്തിന്റെ വിശദമായ അര്‍ത്ഥം സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും തന്നെയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ പിന്നോക്ക സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവില്‍ ഈ നിലയിലുള്ള സംവരണം ഏര്‍പ്പെടുത്തികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് ഉത്തർപ്രദേശാണ്. ഈ ഉത്തരവാണ് അലഹബാദ് ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്.
ഒ.ബി.സി സംവരണം ഇല്ലാതെ യു.പിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ അലഹബാദ് ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കിരിക്കുകയാണ്. സുപ്രീംകോടതി നിര്‍ദ്ദേശിച്ച ട്രിപ്പിള്‍ ടെസ്റ്റ്ഫോര്മാലിറ്റി പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി നാല് മേയര്‍ സ്ഥാനങ്ങളില്‍ ഒ.ബി.സി സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയും റദ്ദാക്കി. ഭരണഘടന വ്യവസ്ഥകള്‍ക്ക് അനുസ്യതമായ സ്ത്രീ സംവരണം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്താന്‍ ജസ്റ്റിസ് ദേവേന്ദ്രകുമാര്‍ ഉപാദ്ധ്യയ, ജസ്റ്റിസ് സൗരഭ് ലവാനിയ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്യേണ്ടതൊഴികെയുള്ള ചെയര്‍പേഴ്സണ്‍മാരുടെ സീറ്റുകള്‍ ജനറലായി നിശ്ചയിക്കണം. ട്രിപ്പിള്‍ ടെസ്റ്റ് നടത്താതെ ഒ.ബി.സി സംവരണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
സംസ്ഥാനത്തെ പിന്നോക്കാവസ്ഥയിലുള്ള തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച് പഠനം നടത്താന്‍ കമ്മീഷന് രൂപീകരിക്കുക, കമ്മീഷന് ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംവരണത്തിന്റെ അനുപാതം നിശ്ചയിക്കുക, എസ്.സി, എസ്.ടി, ഒ.ബി.സി എന്നി വിഭാഗങ്ങള്‍ക്കുള്ള സംവരണം 50 ശതമാനത്തില്‍ കവിയുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ച ട്രിപ്പിള്‍ ടെസ്റ്റ്.
സംവരണം നിശ്ചയിക്കുന്നതിനുമുമ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി ഫോര്‍മുല പിന്തുടരണമെന്നും ഒ.ബി.സി വിഭാഗക്കാരുടെ രാഷ്ട്രീയ പിന്നോക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന് രൂപീകരിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ത്രിതല നഗര തദ്ദേശ തിരഞ്ഞെടുപ്പിനായി 17 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും 200 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെയും 545 നഗര പഞ്ചായത്തുകളിലെയും മേയര്‍മാരുടെ സംവരണ സീറ്റുകളുടെ താത്കാലിക പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഡിസംബറിലെ കരട് പട്ടിക പ്രകാരം അലിഗഡ്, മധുര-വ്യന്ദാവന്‍, മീററ്റ്, പ്രയാഗിരാജ് എന്നീ മേയര്‍ സീറ്റുകള്‍ ഒ.ബി.സി സ്ഥാനാര്‍ത്ഥിക്കായി സംവരണം ചെയ്തിരുന്നു. ഇതില്‍ അലിഗഡിലെയും മധുരവ്യന്ദാവനിലെയും മേയര്‍ സ്ഥാനങ്ങള്‍ ഒ.ബി.സി വനിതകള്‍ക്കായാണ് സംവരണം ചെയ്തിട്ടുള്ളത്. 200 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെ 54 ചെയര്‍പേഴ്സണ്‍ സീറ്റുകള്‍ 18 ഒ.ബി.സി സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ സംവരണം ചെയ്തിരുന്നു. 1545 നഗര പഞ്ചായത്തുകളിലെ ചെയര്‍പേഴ്സണ്‍ സീറ്റുകളില്‍ 49 വനിതകള്‍ ഉള്‍പ്പെടെ 145 സീറ്റുകള്‍ ഒ.ബി.സി സ്ഥാനാര്‍ഥികള്‍ക്കാണ് സംവരണം ചെയ്തിരുന്നത്.
പിന്നോക്കവിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) തദ്ദേശതെരഞ്ഞെടുപ്പില്‍ സംവരണം നല്‍കുമെന്നും, ഇതിനായി സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്വ്വെനടത്തുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് പറഞ്ഞു. സംവരണം ഏര്‍പ്പെടുത്തുംമുമ്പ് തെരഞ്ഞെടുപ്പ് നടത്തുകയില്ല. ഉടന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.പി സര്‍ക്കാര്‍ പ്രത്യാഘാതങ്ങളും കോടതിയിടപെടലുകളും ഒന്നുംനോക്കാതെയാണ് പിന്നോക്ക സംവരണത്തോടെയുള്ള ലോക്കല്‍ബോഡി തെരഞ്ഞെടുപ്പ് ധൃതിപിടിച്ച് പ്രഖ്യാപിച്ചെതെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണം ട്രിപ്പിള്ടെസ്റ്റ് നടത്തിയതിനുശേഷമായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനമെങ്കില്‍ പ്രതികൂലമായ കോടതിവിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞേനെ.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള സര്‍വ്വെ നടത്താതെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒ.ബി.സി സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ യു.പി യിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടികളായ സമാജ് വാദിയും, ബഹുജന്‍ സമാജും രംഗത്തുവന്നിട്ടുണ്ട്.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള സര്‍വ്വെ നടത്താതെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒ.ബി.സി സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ യു.പി യിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടികളായ സമാജ് വാദിയും, ബഹുജന്‍ സമാജും രംഗത്തുവന്നിട്ടുണ്ട്.
പിന്നോക്കജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഇത് നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും യു.പി ഡെപ്യൂട്ടി മുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞു. നിയമവിദഗ്ദ്ധന്മാരുമായി ആലോചിച്ച് അലഹബാദ് ഹൈക്കോടതി വിധിക്കെതിരായി അപ്പീല്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് കേശവ് മൗര്യയുടെ പ്രസ്താവനയ്ക്ക് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് ആരോപിച്ചു. പിന്നോക്ക ജനവിഭാഗങ്ങളുടെ കഷ്ടപ്പാടുകളെ സംബന്ധിച്ചും, ഒറ്റപ്പെടുത്തലിനെ സംബന്ധിച്ചും പ്രസംഗിക്കുന്ന ഡെപ്യൂട്ടി മുഖ്യമന്ത്രിയ്ക്ക് പിന്നോക്ക ജനവിഭാഗങ്ങളോട് യാതൊരു കൂറും ഇല്ലെന്നുള്ളതാണ് വസ്തുതയെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പിന്നോക്ക റിസര്‍വേഷന്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും രാജ്യവും അംഗീകരിച്ചിട്ടുള്ള ഒരവകാശമാണ്. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷങ്ങള്‍ക്കും നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കും അടിവേരുള്ള കേരളത്തെ പോലുള്ള സംസ്ഥാനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പിന്നോക്ക സംവരണം ഏര്‍പ്പെടുത്താന്‍ നാളിതുവരെ തയ്യാറായിട്ടില്ല. ഈ സംസ്ഥാനങ്ങളില്‍ അതിനായുള്ള ശക്തമായ ബഹുജന ആവശ്യം ഉയരാത്തതായിരിക്കും ഇതിന് കാരണം.
യു.പി.യിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പിന്നോക്ക സംവരണം എന്തുവിലകൊടുത്തും നടപ്പിലാക്കാന്‍ അവിടുത്തെ പിന്നോക്ക ജനവിഭാഗങ്ങള്‍ തന്നെയാണ് ശബ്ദമുയര്‍ത്തേണ്ടത്. ഇക്കാര്യത്തില്‍ രാജ്യത്തിന്റേയും, ജനങ്ങളുടേയും പിന്തുണയാണ് അവര്‍ക്കാവശ്യം.
(ലേഖകന്റെ ഫോണ്‍: 9847132428
email: [email protected])