നാക്ക് അക്രഡിറ്റേഷനില്‍ ‘എ’ഗ്രേഡ് ചെമ്പഴന്തി ശ്രീനാരായണ കോളേജിന് മികച്ച നേട്ടം


തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണകോളേജില്‍ നാക്ക് മൂന്നാം സൈക്കിള്‍ അക്രഡിറ്റേഷന്‍ പൂര്‍ത്തിയായപ്പോള്‍ കലാലയത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയം.
നാക്ക് പീര്‍ ടീം സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന വസ്തുതാ അവലോകത്തില്‍ 3.01 എന്ന മികച്ച സ്‌കോര്‍ സ്വായത്തമാക്കിയാണ് ചെമ്പഴന്തി എസ്.എന്‍.കേളേജ് ‘എ’ഗ്രേഡ് നേടിയെടുത്തത്.

കോളേജിലെ മികച്ച അക്കാദമിക നിലവാരം, യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ നേടിയെടുത്ത മിന്നുന്ന വിജയങ്ങള്‍, മികവാര്‍ന്ന പ്ലേസ്‌മെന്റുകള്‍, അന്തര്‍ദേശീയ കായിക തലത്തില്‍ വിദ്യാര്‍ത്ഥികള്‍ നേടിയ വിജയങ്ങള്‍ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ വികസനങ്ങള്‍, ശാസ്ത്രസാങ്കേതിക വിദ്യകളില്‍ ഊന്നിയ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, കലാലയത്തിന്റെ പരിസ്ഥിതി സൗഹൃദ സമീപനങ്ങള്‍ എന്നിവ മുഖ്യആകര്‍ഷണങ്ങളായി മാറി.
എന്‍.എസ്.എസ്, എന്‍.സി.സി.തുടങ്ങിയ രംഗങ്ങളില്‍ ലഭിച്ച അവാര്‍ഡുകള്‍, കലാ-കായിക സാംസ്‌കാരിക രംഗത്തെ മികവാര്‍ന്ന സംഭാവനകള്‍ തുടങ്ങിയവയും ഏറെ സ്വാധീനം ചെലുത്തി.
“ശ്രീനാരായണഗുരുദേവന്റെ ജന്മദേശമായ ചെമ്പഴന്തിയില്‍ നിലകൊള്ളുന്ന കോളേജിന് എ ഗ്രേഡ് ലഭിച്ചത് സന്തോഷവും അഭിമാനവും നല്‍കുന്നു “
വെള്ളാപ്പള്ളി നടേശന്‍
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി
നാല്‍പതിനായിരത്തിലധികം പുസ്തകശേഖരങ്ങളുള്ള, ഡിജിറ്റല്‍ ഇലക്‌ട്രോണിക് സൗകര്യങ്ങളുള്ള ലൈബ്രറി, ഔദ്യോഗിക രംഗത്തെ മികച്ച ഓഫീസ് ക്രമീകരണങ്ങള്‍, പരാതി പരിഹാര സെല്ലുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ കുറ്റമറ്റതും കാര്യക്ഷമവുമായ പ്രവര്‍ത്തനരീതികള്‍, പി.ടി.എ, വിദ്യാര്‍ത്ഥി യൂണിയന്‍, കോളേജിലെ ക്ലബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചിട്ടുണ്ടെന്ന വിലയിരുത്തലുമുണ്ടായി.
വിവിധ വിദ്യാര്‍ത്ഥി കൂട്ടായ്മകളിലൂടെ ലഹരിക്കും മയക്കുമരുന്നിനും സാമൂഹിക വിരുദ്ധ ശക്തികള്‍ക്കുമെതിരെ കലാലയം ഉയര്‍ത്തിപ്പിടിച്ച നിരവധി പരിപാടികളും മികച്ച ഗ്രേഡിലേക്ക് എത്തുവാന്‍ കാരണമായി.
ഡോ.ജി. ജയദേവന്‍, റിസര്‍ച്ച് ഓഫീസര്‍ ഡോ. ആര്‍. രവീന്ദ്രന്‍, മാനേജ്‌മെന്റ് നോമിനി ഡി. പ്രേംരാജ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ചെമ്പഴന്തി
ജി.ശശി തുടങ്ങിയ മാനേജ്‌മെന്റ്പ്രതിനിധികളും കോളേജ് തല ഐ.ക്യു.എ.സി. നാക്ക് ഗ്രൂപ്പ് അംഗങ്ങള്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പി.ടി.എ, പൂര്‍വവിദ്യാര്‍ത്ഥി സംഘടനകള്‍, വിരമിച്ച അധ്യാപകര്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് മികച്ച സ്‌കോറിലേക്ക് കോളേജിനെ എത്തിച്ചത്.
ഐ.ക്യു.എ.സി. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഉത്തര സോമന്‍, നാക്ക് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എസ്. ആര്‍. റെജി തുടങ്ങിയവരുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ അത്യധികം പ്രശംസനീയമായിരുന്നു

കൂട്ടായ പ്രവർത്തനം സമ്മാനിച്ച മികച്ച നേട്ടം. ഈ പ്രവർത്തനം എന്നും മാതൃകയാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ
ഡി. പ്രേംരാജ്
ലോക്കൽ മാനേജർ

“മാനേജ്‌മെന്റിന്റെയും കോളേജിന്റെയും ഭാഗത്തു നിന്നുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളും ആസൂത്രിതമായ മുന്നേറ്റങ്ങളുമാണ് കോളേജിന് നേടാനായ ഉന്നത വിജയത്തിന് കാരണം”
ഡോ. എ.എസ്. രാഖി
പ്രിന്‍സിപ്പൽ