വൈക്കം സത്യഗ്രഹത്തിന് വഴി തെളിച്ചത് അവർണന്റെ ആത്മാഭിമാനം
ഗുരുവിന്റെ വഴി തടഞ്ഞ ജാതിവിവേചനമാണ് ടി.കെ. മാധവനെ വൈക്കം സത്യഗ്രഹത്തിന്റെ സംഘാടനത്തിലേക്ക് നയിച്ചത്. ടി.കെ. മാധവനും ഗാന്ധിജിയുമായുണ്ടായിരുന്ന ആത്മബന്ധം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തേയും ദേശീയ നേതാക്കളേയും രാജ്യത്തെ പുരോഗമന ആശയക്കാരേയുമെല്ലാം വൈക്കം സത്യഗ്രഹത്തിന്റെ മുന്‍നിരയിലെത്തിച്ചു
വൈക്കം: ജാതി വിവേചനത്തില്‍ നിന്നുയര്‍ന്ന അവര്‍ണന്റെ ആത്മാഭിമാനമാണ് വൈക്കം സത്യഗ്രഹത്തിന് വഴി തെളിച്ചതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വെച്ചൂര്‍ അച്ചിനകത്ത് വൈക്കം യൂണിയന്റെ സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വൈക്കം ക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയില്‍ ശ്രീനാരായണ ഗുരുദേവനെ ഒരിക്കല്‍ അയിത്തത്തിന്റെ പേരില്‍ സവര്‍ണര്‍ തടഞ്ഞു. ഗുരുദേവ ശിഷ്യനും എസ്.എന്‍.ഡി.പി യോഗം സംഘടനാ സെക്രട്ടറിയുമായിരുന്ന ടി.കെ. മാധവന് അത് സഹിക്കാവുന്നതിനപ്പുറമായിരുന്നു.
ഗുരുവിന്റെ വഴി തടഞ്ഞ ജാതിവിവേചനമാണ് ടി.കെ. മാധവനെ വൈക്കം സത്യഗ്രഹത്തിന്റെ സംഘാടനത്തിലേക്ക് നയിച്ചത്. ടി.കെ. മാധവനും ഗാന്ധിജിയുമായുണ്ടായിരുന്ന ആത്മബന്ധം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തേയും ദേശീയ നേതാക്കളേയും രാജ്യത്തെ പുരോഗമന ആശയക്കാരേയുമെല്ലാം വൈക്കം സത്യഗ്രഹത്തിന്റെ മുന്‍നിരയിലെത്തിച്ചു. ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹാശിസുകളും കരുതലുമാണ് ടി.കെ. മാധവനും വൈക്കം സത്യഗ്രഹത്തിനും കരുത്ത് പകര്‍ന്നത്.
വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രം മാറ്റിയെഴുതാനും ചിലര്‍ ശ്രമിക്കുകയാണ്. ഒപ്പം ചരിത്രമെഴുതുന്നവര്‍ ചിലത് കണ്ടില്ലെന്ന് നടിക്കുന്നു. അത്തരത്തിലൊന്നാണ് വൈക്കത്തെ ദളവാക്കുളത്തിന്റെ ചരിത്രം.
പക്ഷേ ചരിത്രത്തെ വളച്ചൊടിക്കാനും വികലമാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വൈക്കം സത്യഗ്രഹം നടന്ന് നൂറ്റാണ്ട് പിന്നിടുമ്പോഴും ജാതിവിവേചനം ചരിത്രത്താളുകളില്‍ പോലുമുണ്ട് എന്നതാണ് സത്യം. ഈഴവനും ദളിതനും ഇന്നും പടിയ്ക്ക് പുറത്താണ് സ്ഥാനം. പിന്നാക്കക്കാരന് ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അവകാശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പക്ഷേ ആ ഉത്തരവ് നടപ്പായോ, പ്രധാന ക്ഷേത്രങ്ങളിലൊന്നും അവര്‍ണ ശാന്തിയെ ഇപ്പോഴും ശ്രീകോവിലില്‍ കയറ്റില്ല. ശാന്തിക്കാരന്റെ ശമ്പളം കിട്ടും. പക്ഷേ ഊട്ടുപുരയിലാണ് പണി. അവര്‍ണന്റെ യഥാര്‍ത്ഥ ക്ഷേത്രപ്രവേശനം ഇനിയും നടക്കേണ്ടിയിരിക്കുന്നു എന്നതാണ് സാമൂഹ്യ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രം
മാറ്റിയെഴുതാന്‍ ശ്രമം
വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രം മാറ്റിയെഴുതാനും ചിലര്‍ ശ്രമിക്കുകയാണ്. ഒപ്പം ചരിത്രമെഴുതുന്നവര്‍ ചിലത് കണ്ടില്ലെന്ന് നടിക്കുന്നു. അത്തരത്തിലൊന്നാണ് വൈക്കത്തെ ദളവാക്കുളത്തിന്റെ ചരിത്രം. വൈക്കം സത്യഗ്രഹത്തിനും ഒരു നൂറ്റാണ്ട് മുമ്പ് സംഘടിതരായി മഹാദേവ ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്താനൊരുങ്ങിയ ഇരുന്നൂറോളം ഈഴവ യുവാക്കളെ ദളവയുടെ ഭടന്മാര്‍ വെട്ടിയരിഞ്ഞ് ക്ഷേത്രത്തിന് സമീപത്തെ കുളത്തിലിട്ട് മൂടി. അവിടം ഇന്ന് നഗരസഭയുടെ ദളവാക്കുളം ബസ് ടെര്‍മിനലാണ്. അധഃസ്ഥിതന്റെ അവകാശ സ്ഥാപന പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചവര്‍ അന്ത്യവിശ്രമം കൊള്ളുന്നയിടം അവരെ അരുംകൊല ചെയ്യിച്ച ദളവയുടെ പേരില്‍ ഇന്നും അറിയപ്പെടുന്നത് നവോത്ഥാന കേരളത്തിന് അപമാനമാണ്. അവിടെ ആ വീരരക്തസാക്ഷികള്‍ക്ക് അവരര്‍ഹിക്കുന്ന സ്മാരകം ഉയരേണ്ടതാണ്.