സമാധി ദിനവും
സഹോദരന്‍ അയ്യപ്പനും

1924 മാര്‍ച്ചില്‍ ആലുവയില്‍ ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് സംഘടിപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തേതും, ലോകത്തു രണ്ടാമത്തേതുമായ സര്‍വമത സമ്മേളനത്തിനു അന്നത്തെ സര്‍ക്കാര്‍ പിന്തുണയോ സാമ്പത്തിക സഹായമോ ചെയ്തില്ല. എന്നാല്‍ 1893-ല്‍ ചിക്കാഗോയില്‍ നടന്ന ലോക മത സമ്മേളനത്തിനു ക്ഷണിച്ചു കൊണ്ടുള്ള കത്തുകള്‍ ലോകമെമ്പാടും
അയച്ചത് അമേരിക്കന്‍ ഗവണ്‍മെന്റായിരുന്നു.

ശ്രീനാരായണഗുരുവിന്റെ സമാധിദിനമായ കന്നി അഞ്ച് കേരളത്തില്‍ പൊതു അവധിയാണ്. ഗുരുവിനെ സ്തുതിച്ചു കൊണ്ടുള്ള കവിതകള്‍ പാടുകയും ഗുരുവിന്റെ കവിതകള്‍ ആലപിക്കുകയും ചെയ്യുന്നു. ഗുരുദര്‍ശനം ചര്‍ച്ച ചെയ്യുകയും മഹാഗുരുവിനെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. സമാധി ദിനം വിശ്വമാനവികതയുടെ ദിനമാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ദിനാചരണമാണ്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴണമെന്ന ഗുരുശാസനത്തിന്റെ ഓര്‍മ്മദിനമാണ് കന്നി അഞ്ച്.

മഹാഗുരുവിന്റെ സമാധി ദിനത്തിനു പൊതുഅവധി നല്‍കണമെന്ന ആവശ്യം കൊച്ചി നിയമസഭയിലാണു ആദ്യം ഉണ്ടായത്. 1935 ജനുവരി 23-ാം തീയതി അതുസംബന്ധിച്ചുള്ള പ്രമേയം സഹോദരന്‍ കെ. അയ്യപ്പന്‍ അവതരിപ്പിച്ചു.

”എല്ലാ വര്‍ഷവും കന്നി അഞ്ചിനു പൊതു ഒഴിവു നല്‍കി ശ്രീനാരായണഗുരുവിന്റെ സമാധി ദിനം ആചരിക്കുവാന്‍ അനുവദിക്കണമെന്നു കൗണ്‍സില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നു”

”ദീര്‍ഘകാലം സര്‍വജാതി മതസ്ഥര്‍ക്കും വേണ്ടി ഏറ്റവും മാന്യമായും നിര്‍മ്മലമായും പ്രയോജനകരമായും ഉളള നിലയില്‍ ജീവിതം നയിച്ചിരുന്ന ഒരു മഹാനാണ് അദ്ദേഹം. കേരള ചരിത്രം എപ്പോള്‍ എഴുതിയാലും ആ ചരിത്രത്തില്‍ ഒരു വലിയ ഭാഗം അദ്ദേഹത്തിന്റെ അപദാനങ്ങളെക്കുറിച്ചു വര്‍ണ്ണിക്കുവാനായി വിടേണ്ടി വരുന്നതാണ്. അങ്ങനെയുള്ള ഒരു മഹാന്റെ സ്മരണയ്ക്കുവേണ്ടി ഒരേര്‍പ്പാടു ചെയ്യുവാനാണു ഞാന്‍ ഈ നിശ്ചയം ഇവിടെ അവതരിപ്പിക്കുന്നത്.

ഇതിലേക്ക് പ്രത്യേകിച്ചു ഒരു ദിവസം നീക്കി വയ്ക്കുകയാണെങ്കില്‍ ആര്‍ക്കുവേണ്ടി ആരുടെ സ്മരണയ്ക്കു വേണ്ടി നീക്കി വച്ചുവെന്നുള്ള ഒരു ഓര്‍മ്മ എല്ലാ സമുദായക്കാര്‍ക്കും വരുവാനിടയുണ്ട്”

പ്രമേയത്തെ പിന്താങ്ങിയ സഭാ മെമ്പര്‍ കെ.എം. ഇബ്രാഹിം ”താരതമ്യേന ഒരു വലിയ സ്വതന്ത്രവാദിയായിരുന്ന ആ മഹാനുഭാവന്റെ സ്മരണയെ നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന ഈ പ്രമേയത്തെ അനുകൂലിക്കുന്നു” എന്നു പറഞ്ഞു. ”ഈ നാട്ടിലെ ജനസംഖ്യയില്‍ ഒരു വലിയ വിഭാഗമുള്ള തീയ്യ സമുദായത്തിന്റെ ഒരു വലിയ നേതാവും പൊതുവില്‍ നമ്മുടെ നാട്ടുകാര്‍ക്കു പല സംഗതികളും പഠിക്കുവാന്‍ പോരുന്ന വിലയേറിയ പല ഉപദേശങ്ങളും നല്‍കിട്ടുള്ള ഒരു മഹാനുഭാവനാണ്” ഗുരുവെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്നു ഗവണ്‍മെന്റ് പ്രതിനിധി കെ. അച്യുതമേനോന്‍ മറുപടി പറഞ്ഞതിങ്ങനെ:

”ദീര്‍ഘകാലം സര്‍വജാതി മതസ്ഥര്‍ക്കും വേണ്ടി ഏറ്റവും മാന്യമായും നിര്‍മ്മലമായും പ്രയോജനകരമായും ഉളള നിലയില്‍ ജീവിതം നയിച്ചിരുന്ന ഒരു മഹാനാണ് അദ്ദേഹം. കേരള ചരിത്രം എപ്പോള്‍ എഴുതിയാലും ആ ചരിത്രത്തില്‍ ഒരു വലിയ ഭാഗം അദ്ദേഹത്തിന്റെ അപദാനങ്ങളെക്കുറിച്ചു വര്‍ണ്ണിക്കുവാനായി വിടേണ്ടി വരുന്നതാണ്. അങ്ങനെയുള്ള ഒരു മഹാന്റെ സ്മരണയ്ക്കുവേണ്ടി ഒരേര്‍പ്പാടു ചെയ്യുവാനാണു ഞാന്‍ ഈ നിശ്ചയം ഇവിടെ അവതരിപ്പിക്കുന്നത്.

പ്രമേയം അവതരിപ്പിച്ച മെമ്പറും അതു പിന്താങ്ങിയ മെമ്പറും പറഞ്ഞതുപോലെ ഗുരുവിന്റെ അത്യുന്നതമായ ആത്മീയ വ്യക്തിത്വത്തെയും അദ്ദേഹം ജീവിതകാലത്തു ചെയ്ത മഹത്തായ കര്‍മ്മങ്ങളെക്കുറിച്ചും സര്‍ക്കാരിനു വ്യത്യസ്തമായ അഭിപ്രായമില്ല. എങ്കിലും ഒരു പൊതു ഒഴിവ് നല്‍കണമോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്.സമാധി ദിനം പരിശുദ്ധദിനമായി ആചരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ലീവ്നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാണ്”

ആവശ്യമുള്ളവര്‍ക്കു ലീവ് നല്‍കാമെന്ന സര്‍ക്കാര്‍ നിലപാടിനോടു ജോസഫ്‌പേട്ട, ജോര്‍ജ്ജു ചക്യാമുറി തുടങ്ങിയവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രമേയത്തെ പൂര്‍ണ്ണമനസ്സോടെ പിന്താങ്ങുന്നു എന്നു പറഞ്ഞ സി.എ. ഔസേപ്പ് ”മലബാറിലെ ഓരോ വീടിന്റെയും മാര്‍ഗദര്‍ശിയായ ശ്രീനാരായണഗുരു സ്വാമിയോടുള്ള ആദരവായിരിക്കും പൊതുഅവധി നല്‍കുന്നതിലൂടെ ഉണ്ടാകുക” എന്ന് അഭിപ്രായപ്പെട്ടു.

മറ്റൊരു സഭാംഗമായ പി.എസ്. കേശവന്‍ നമ്പൂതിരി ‘പ്രമേയത്തെ എതിര്‍ക്കുന്നില്ല’ എന്നു പറഞ്ഞെങ്കിലും ”ശ്രീനാരായണഗുരു ഈഴവ സമുദായത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കാരണം കൊണ്ട് ആ വിശേഷദിവസം ഒരു പൊതുഅവധി ദിവസം ആക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല” എന്നു അഭിപ്രായപ്പെട്ടു.

എ.ശിവരാമമേനോനും ഒരു പൊതു ഒഴിവു നല്‍കുന്നതിനോടു യോജിച്ചില്ല. ശ്രീനാരായണഗുരു സ്വാമിയുടെ മാഹാത്മ്യം അംഗീകരിച്ച് അദ്ദേഹത്തിനോടുള്ള ആദരവു പ്രകടിപ്പിക്കുവാന്‍ പല സമ്മേളനങ്ങളിലും താന്‍ പങ്കെടുക്കാറുണ്ടെന്നും തിരുവിതാംകൂറില്‍ സമാധി ദിനം പൊതുഒഴിവു ദിനമാക്കണമെന്ന ആവശ്യം അതുവരെ ഉണ്ടായിട്ടില്ലെന്നും സൂചിപ്പിച്ചു.

എ. ശങ്കരമേനോന്‍ പ്രമേയത്തെ എല്ലാ അംഗങ്ങളും അനുകൂലിക്കണമെന്നാവശ്യപ്പെട്ടു. ”ജാതിയും മതവും ഒന്നും ഓര്‍ക്കാതെ ഒരു മഹാനെ ആദരിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കുമെങ്കില്‍ നിങ്ങള്‍ ശ്രീനാരായണ ഗുരു സ്വാമികളുടെ സ്മരണയേയും ആദരിക്കും. അടുത്ത കാലത്ത് മതപരിഷ്‌ക്കാരത്തിലും മറ്റും അദ്ദേഹത്തെപ്പോലെ ഒരു മഹാന്‍ കേരളത്തില്‍ ഒരു സമുദായത്തിലും ഉണ്ടായിട്ടില്ല” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടര്‍ന്നു സമാധി ദിനം പൊതുഒഴിവു നല്‍കണമെന്ന പ്രമേയം സഭ പാസ്സാക്കി.
പല സന്ന്യാസി ശ്രേഷ്ഠരുടെയും സാമുദായിക-രാഷ്ട്രീയ നേതാക്കളുടെയും ഓര്‍മ്മ പുതുക്കുന്നതിനുള്ള ഒരവസരമായി മാത്രം അവരുടെ സമാധി ദിനവും ചരമദിനവും ജന്മദിനവും കാലക്രമേണ മാറുന്നു. മഹാത്മാരായ ചരിത്രപുരുഷന്മാര്‍ ഇവിടെ ജീവിച്ചു മണ്‍മറഞ്ഞു പോയി എന്ന ഒരോര്‍മ്മപ്പെടുത്തലില്‍ മാത്രം ചടങ്ങുകള്‍ ഒതുങ്ങാറുണ്ട്.

ഗുരുവിനെ അറിയുവാനും ഗുരുദര്‍ശനം പഠിക്കുവാനും ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും വ്യക്തികളും സംഘടനകളും ശ്രമിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള പല സര്‍വകലാശാലകളിലും ഗുരുപഠനവിഷയമാണ്.

പക്ഷേ ഈ കാലഘട്ടത്തില്‍ ശ്രീനാരായണഗുരുദേവൻ ജയന്തി ആഘോഷങ്ങളിലൂടെയും സമാധിദിനാചരണങ്ങളിലൂടെയും മാത്രമല്ല ലോകത്തെവിടെയുമുള്ള ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിക്കൊണ്ടിരിക്കുന്നത്.
ഗുരുവിനെ അറിയുവാനും ഗുരുദര്‍ശനം പഠിക്കുവാനും ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും വ്യക്തികളും സംഘടനകളും ശ്രമിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള പല സര്‍വകലാശാലകളിലും ഗുരുപഠനവിഷയമാണ്. ഗുരുവിനെക്കുറിച്ചുള്ള പാഠങ്ങള്‍ സിലബസിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. ജാതി-മതഭേദമില്ലാതെ പണ്ഡിതന്മാര്‍ ഗുരുദര്‍ശനം പഠിക്കുന്നു. നിരവധി വ്യക്തികള്‍ ഗുരുദര്‍ശനം ഗവേഷണവിഷയമാക്കി ഡോക്ടറേറ്റുകള്‍ നേടുന്നു. വിവിധ ഭാഷകളില്‍ ഗുരുവിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ രചിക്കപ്പെടുന്നു. ഗുരുവിന്റെ കവിതകള്‍ അന്യഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെടുന്നു.

ശതവാര്‍ഷിക ആഘോഷങ്ങളും
സഹോദരന്‍ കെ. അയ്യപ്പന്റെ കുറിപ്പുകളും

ശ്രീനാരായണഗുരുവിനെയും ഗുരുവിന്റെ ദര്‍ശനത്തെയും ഹൃദയത്തിലും ബുദ്ധിയിലും ഉറപ്പിച്ച സഹോദരന്‍ കെ. അയ്യപ്പന്‍ തികഞ്ഞ ചരിത്രബോധമുള്ള ഒരു രാഷ്ട്രീയാചാര്യനായിരുന്നു. സങ്കുചിതമായ ജാതി-മത കാഴ്ചപ്പാടുകളെ തിരസ്‌കരിച്ച അയ്യപ്പന്‍ ഒരു കാലത്ത് കേരള സമൂഹത്തിന്റെ മാര്‍ഗ്ഗദര്‍ശിയും തിരുത്തല്‍ ശക്തിയുമായിരുന്നു.
അദ്ദേഹത്തിന്റെ ‘സഹോദരന്‍’ മാസികയില്‍ വന്നു കൊണ്ടിരുന്ന പത്രാധിപക്കുറിപ്പുകള്‍ ഇന്നും പ്രസക്തമാണ്. കുറിപ്പുകളുടെ പുനര്‍വായന അതുകൊണ്ടു തന്നെ പ്രാധാന്യമുള്ളതാണ്.
68 വര്‍ഷം മുമ്പ് 1954 സെപ്തംബര്‍ 18-ാം തീയതിയിലെ ‘സഹോദരന്‍’ വാരികയില്‍ വന്ന അയ്യപ്പന്റെ രണ്ടു പത്രാധിപകുറിപ്പുകളാണു താഴെ കൊടുത്തിരിക്കുന്നത്.
1954 സെപ്തംബറില്‍ ശ്രീനാരായണഗുരുവിന്റെ ശതവാര്‍ഷികാഘോഷങ്ങള്‍ നാടെങ്ങും സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങളും സമ്മേളനങ്ങളും ഈഴവര്‍ മുന്‍കയെടുത്താണു നടത്തിയത്. എല്ലാ ജാതി-മത വിഭാഗത്തിലുംപെട്ട മഹാന്മാര്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തു. ഗുരുവിന്റെ മാഹാത്മ്യത്തെക്കുറിച്ചു പ്രഭാഷണങ്ങള്‍ നടത്തി. അവരില്‍ പലരും ശ്രീനാരായണഗുരുവിനെ ഈഴവര്‍ സ്വന്തമാക്കി വച്ചിരിക്കുന്നതു ശരിയല്ല എന്ന അഭിപ്രായം പറഞ്ഞതിനെപ്പറ്റിയാണ് ആദ്യത്തെ കുറിപ്പ്.

ശ്രീനാരായണഗുരുവും
ഈഴവരും

ശ്രീനാരായണ ശതവാര്‍ഷികം സംബന്ധിച്ച യോഗങ്ങളില്‍ പ്രസംഗിച്ച പലരും ശ്രീനാരായണഗുരുവിനെ ഈഴവര്‍ സ്വന്തമായി കരുതുന്നതു ശരിയല്ലെന്നും അദ്ദേഹം ഇന്ത്യയിലെ ഋഷി പരമ്പരയിലും ലോകാചാര്യന്മാരിലുംപെട്ട ഒരു മഹാത്മാവാണെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നുണ്ട്. ശ്രീനാരായണഗുരുവിനോടും അദ്ദേഹത്തിന്റെ ഉപദേശങ്ങളോടും ഉള്ള ആദരം ഈഴവര്‍ക്കു മാത്രമല്ല മറ്റു സമുദായങ്ങളില്‍പ്പെട്ടവരുടെയിടയിലും വ്യാപിച്ചു വരുന്നുണ്ടെന്നാണ് അതുകാണിക്കുന്നത്.

ശ്രീനാരായണഗുരു ഈഴവരുടെ സ്വന്തമല്ലെന്നുള്ള വിവരണം സദുദ്ദേശത്തോടു കൂടിയതാണ്. എന്നാല്‍ ഈഴവരെപ്പോലെ തന്നെ മറ്റുള്ളവര്‍ക്കും മമതയും ഭക്തിയും തോന്നാന്‍ പാടില്ലാത്ത തരത്തില്‍ ഈഴവര്‍ ശ്രീനാരായണഗുരുവിനെ സ്വന്തമാക്കിയിട്ടില്ല. തങ്ങളെപ്പോലെതന്നെ മറ്റുള്ളവരും അദ്ദേഹത്തെ കരുതിയാല്‍ അത് അവര്‍ക്കു ചാരിതാര്‍ത്ഥ്യജനകമായിരിക്കും. ആ ഭാഗ്യം അവര്‍ക്കു അടുത്തെങ്ങും ഉണ്ടാകുമെന്ന് വിചാരിക്കുവാന്‍ നിവൃത്തിയില്ല.

ശ്രീനാരായണഗുരു ഈഴവരുടെ സ്വന്തമല്ലെന്നുള്ള വിവരണം സദുദ്ദേശത്തോടു കൂടിയതാണ്. എന്നാല്‍ ഈഴവരെപ്പോലെ തന്നെ മറ്റുള്ളവര്‍ക്കും മമതയും ഭക്തിയും തോന്നാന്‍ പാടില്ലാത്ത തരത്തില്‍ ഈഴവര്‍ ശ്രീനാരായണഗുരുവിനെ സ്വന്തമാക്കിയിട്ടില്ല. തങ്ങളെപ്പോലെതന്നെ മറ്റുള്ളവരും അദ്ദേഹത്തെ കരുതിയാല്‍ അത് അവര്‍ക്കു ചാരിതാര്‍ത്ഥ്യജനകമായിരിക്കും. ആ ഭാഗ്യം അവര്‍ക്കു അടുത്തെങ്ങും ഉണ്ടാകുമെന്ന് വിചാരിക്കുവാന്‍ നിവൃത്തിയില്ല

ലോകമാകെ പല നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടു പോന്നിട്ടുള്ള ബുദ്ധന്‍, ക്രിസ്തു, നബി എന്നീ ലോക ഗുരുക്കന്മാര്‍ക്കു പോലും അവരുടെ അനുയായികളുടെ ഇടയില്‍ ഒരു പ്രത്യേക മമതയും ഭക്തിയും ഉണ്ട്. വൈശാഖ പൗര്‍ണമിയും ക്രിസ്ത്മസും നബിദിനവും കൊണ്ടാടുന്നത് ബുദ്ധമതക്കാരും ക്രിസ്ത്യാനികളും മുസ്ലീമുകളും മാത്രമാണ്. അതാതു ഗുരുക്കന്മാരുടെ അനുയായികള്‍. അങ്ങനെ ചെയ്തില്ലെങ്കില്‍, അവരും മറ്റുള്ളവരും ഒന്നും ചെയ്യാതെ ആ ഗുരുക്കന്മാരുടെ പേരില്‍ നിലകൊള്ളുന്ന സന്ദേശങ്ങള്‍ തന്നെ ഇന്നു പ്രചരിച്ചിട്ടുള്ളത് പോലെ ആചരിക്കാന്‍ ഇടയായില്ലെന്ന് വന്നേക്കും.

ശ്രീനാരായണ ജയന്തിയും സമാധി ദിനവും സംബന്ധിച്ച ആഘോഷങ്ങളും യോഗങ്ങളും കേരളത്തില്‍ മാത്രമല്ല പുറത്തും ഈഴവര്‍ നടത്തുന്നതാണ് .മറ്റുള്ളവര്‍ അതില്‍ സംബന്ധിക്കുന്നതും സഹകരിക്കുന്നതും ആത്മാര്‍ത്ഥമായിട്ടാണെങ്കിലും ഈഴവരുടെ ക്ഷണപ്രകാരം മാത്രമാണ്. ഈഴവരെങ്കിലും ശ്രീനാരായണനെ സ്വന്തമായി കരുതുവാന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ശ്രീനാരായണഗുരുവിനും ശ്രീനാരായണ സന്ദേശങ്ങള്‍ക്കും ഇന്നുള്ള മാതിരി പ്രചാരം സിദ്ധിക്കുമായിരുന്നില്ല.

ശ്രീനാരായണഗുരുവിനെ ഈഴവര്‍ സ്വന്തമാക്കരുതെന്ന് ശ്രീനാരായണഗുരുവിനോടുള്ള തങ്ങളുടെ ആദരം കാണിക്കാന്‍ മറ്റുള്ളവര്‍ പറയുന്നതില്‍ അടങ്ങിയിരിക്കുന്ന അലങ്കാര പ്രയോഗത്തോട് വിപ്രതിപത്തി ഉണ്ടായിട്ടും അനുഭാവമില്ലാതെയും അല്ല ഈ കുറിപ്പെഴുതുന്നത്. ശ്രീനാരായണഗുരുവിന്റെ വ്യക്തിത്വത്തിന്റെയും സന്ദേശങ്ങളുടെയും നിജമായ സാര്‍വജനനീതക്ക് ഒരു വിധത്തിലും ഹാനികരമാകാതെയും, പ്രചാര സഹായകമായും ഈഴവര്‍ക്ക് ചരിത്രപരമായ കാരണങ്ങളാല്‍ ആ മഹാഗുരുവിനോട് ഉണ്ടായിട്ടുള്ള മമതാ വിശേഷങ്ങള്‍ക്ക് കുറവു വരുത്തേണ്ട ഒരാവശ്യവും ഇല്ലെന്നേ ഉദ്ദേശിച്ചിട്ടുള്ളു”

ശ്രീനാരായണഗുരു ജീവിച്ചിരുന്നപ്പോള്‍ സവര്‍ണ്ണ മേല്‍ക്കോയ്മ നിലനിന്നിരുന്ന ഹിന്ദു സര്‍ക്കാരിനു മഹാഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മതിയായ പ്രോത്സാഹനം നല്‍കുവാന്‍ കഴിഞ്ഞിരുന്നില്ല.
1904-ല്‍ സിവില്‍ കോടതികളില്‍ ഹാജരാകുന്നതില്‍ നിന്നും ഗുരുവിനെ ഒഴിവാക്കുന്ന ഉത്തരവിലൂടെ ഗുരുവിനോടുള്ള ആദരവ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സ്വത്തുദാനമോ സാമ്പത്തിക സഹായമോ ചെയ്തതായി അറിയില്ല. സവര്‍ണ ക്ഷേത്രങ്ങള്‍ക്കും അവയുടെ ആഘോഷങ്ങള്‍ക്കും സവര്‍ണ ഊട്ടുപുരകള്‍ക്കും ധനം വാരിക്കോരി കൊടുത്തിരുന്ന കാലഘട്ടമായിരുന്നു അത്. പള്ളികള്‍ക്കും തോട്ടമുടമകള്‍ക്കും ആയിരക്കണക്കിനു ഏക്കര്‍ ഭൂമി ദാനമായി നല്‍കിയിരുന്ന കാലം.

1924 മാര്‍ച്ചില്‍ ആലുവയില്‍ ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് സംഘടിപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തേതും, ലോകത്തു രണ്ടാമത്തേതുമായ സര്‍വമത സമ്മേളനത്തിനു അന്നത്തെ സര്‍ക്കാ ര്‍ പിന്തുണയോ സാമ്പത്തിക സഹായമോ ചെയ്തില്ല. എന്നാല്‍ 1893-ല്‍ ചിക്കാഗോയില്‍ നടന്ന ലോക മത സമ്മേളനത്തിനു ക്ഷണിച്ചു കൊണ്ടുള്ള കത്തുകള്‍ ലോകമെമ്പാടും അയച്ചത് അമേരിക്കന്‍ ഗവണ്‍മെന്റായിരുന്നു.
‘പലമതസാരവുമേകം’ എന്നു പഠിപ്പിക്കുവാനുള്ള ഒരു മഹാമത പാഠശാല സൃഷ്ടിക്കുവാനുള്ള ഗുരുവിന്റെ അവസാന കാലയജ്ഞത്തില്‍ പങ്കുചേരാനും ഹിന്ദു സര്‍ക്കാരിനായില്ല.

പക്ഷേ ഇന്നു സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ ഗുരുസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കു
പ്രോത്സാഹനവും ധനസഹായവും ചെയ്യുന്നു. കേരള സര്‍ക്കാര്‍ ഗുരുനാമത്തില്‍ ഒരു സര്‍വകലാശാലയും, സാംസ്‌കാരിക സമുച്ചയങ്ങളും
ഗുരുപഠനകേന്ദ്രങ്ങളും നിലനിര്‍ത്തുന്നു. ഗുരുവിനെ പൊതുസമൂഹം സ്വീകരിച്ചു കഴിഞ്ഞു

Author

Scroll to top
Close
Browse Categories