ക്ഷേത്രപ്രവേശനം
ആരാണ് വിശ്വാസി?

ക്ഷേത്രപ്രവേശന വിളംബരം നടന്ന് ഒരു നൂറ്റാണ്ട് തികയാറായിട്ടും ഇന്നും
കേരളത്തിലെ പലക്ഷേത്രങ്ങളിലും സവർണ്ണ ആധിപത്യം നിലനിൽക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട് എടുത്തുകാട്ടാൻ. ഈഴവനായ ശാന്തിക്കാരനെ പൂജാരിയായി അംഗീകരിക്കാൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പോലും സവർണ്ണമേലാളന്മാർ തയ്യാറായില്ല.വിശ്വാസികളായ അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാനാകില്ലെന്ന് മദ്രാസ്ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് ഈ
പശ്ചാത്തലത്തിലാണ് ശ്രദ്ധേയമാകുന്നത്.

വിശ്വാസികളായ എല്ലാവരെയും ജാതിമത ഭേദമെന്യെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നത് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ നാടായ നവോത്ഥാന കേരളത്തിൽ ഇനിയും യാഥാർത്ഥ്യമായിട്ടില്ല. തിരുവിതാംകൂറിലും പിന്നീട് കേരളമൊട്ടാകെയും സാമൂഹിക പുരോഗതിക്ക് വഴിമരുന്നിട്ട ചരിത്രപരമായ നാഴികക്കല്ലായാണ് 1936 നവംബർ 12 ന് പുറത്തിറങ്ങിയ ക്ഷേത്രപ്രവേശന വിളംബരം വിശേഷിക്കപ്പെടുന്നത്. തിരുവിതാംകൂറിൽ അവർണ, ദളിത്, ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ട് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. 1829 ൽ സതി നിരോധിച്ചശേഷം സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ നിലവിൽ‌വന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

ക്ഷേത്രപ്രവേശന വിളംബരത്തിനു വഴിതെളിച്ച മറ്റൊരു സംഭവമായിരുന്നു 1924ലെ വൈക്കം സത്യാഗ്രഹം. ക്ഷേത്രങ്ങളിലേക്കുള്ള പൊതുവഴിയിൽ അവർണ്ണർക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാനായിരുന്നു ഈ സമരം. അമ്പലപ്പുഴയിലും തിരുവാർപ്പിലും സമാനമായ സമരങ്ങൾ അരങ്ങേറി. മഹാത്മാ ഗാന്ധിയുടെ സാന്നിദ്ധ്യം കൊണ്ട് വൈക്കം സത്യാഗ്രഹം ദേശീയ ശ്രദ്ധനേടുകയും ചെയ്തു. സമരത്തിന്റെ ഫലമായി വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴി അവർണ്ണർക്കായി തുറന്നുകൊടുത്തു. തിരുവിതാംകൂറിലെ ജനങ്ങൾക്കിടയിൽ ക്ഷേത്രപ്രവേശനത്തിനനുകൂലമായ മനോഭാവം സൃഷ്ടിക്കുന്നതിൽ വൈക്കം സത്യാഗ്രഹം വഹിച്ച പങ്ക് നിസാരമല്ല. ക്ഷേത്രപ്രവേശന വിളംബരം നടന്ന് ഒരു നൂറ്റാണ്ട് തികയാറായിട്ടും ഇന്നും കേരളത്തിലെ പലക്ഷേത്രങ്ങളിലും സവർണ്ണ ആധിപത്യം നിലനിൽക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട് എടുത്തുകാട്ടാൻ. ഈഴവനായ ശാന്തിക്കാരനെ പൂജാരിയായി അംഗീകരിക്കാൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പോലും സവർണ്ണമേലാളന്മാർ തയ്യാറാകാതിരുന്നത് സാക്ഷരകേരളത്തെ ലജ്ജിപ്പിക്കുന്നതായിരുന്നു.

കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കുംഭാഭിഷേക ഉത്സവത്തിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് വിലക്കണമെന്ന വിചിത്രമായ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ പി.എൻ പ്രകാശ്, ആർ. ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്.

വിശ്വാസികളായ അഹിന്ദുക്കളെ ക്ഷേത്ര ത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് ഈ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമാകുന്നത്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കുംഭാഭിഷേക ഉത്സവത്തിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് വിലക്കണമെന്ന വിചിത്രമായ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ പി.എൻ പ്രകാശ്, ആർ. ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്. കംഭാഭിഷേക ഉത്സവത്തിൽ ക്രിസ്തുമത വിശ്വാസിയായ മന്ത്രി പങ്കെടുക്കുന്നതിനെതിരെ സി. സോമൻ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തള്ളിയ ഹൈക്കോടതി, ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയിൽ വിശ്വസിക്കുന്ന മറ്റു മതങ്ങളിൽ പെട്ടവരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാനാകില്ലെന്ന് പറഞ്ഞ് ഹർജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. കംഭാഭിഷേകം പോലെ പൊതു ഉത്സവങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുമ്പോൾ ഓരോരുത്തരുടെയും മതം എങ്ങനെ തിരിച്ചറിയാനാകുമെന്ന് കോടതി ചോദിച്ചു. മലയാളത്തിന്റെ ഗന്ധർവ്വ ഗായകൻ യേശുദാസിനെക്കുറിച്ചും കോടതി നടത്തിയ പരാമർശം ശ്രദ്ധേയമായതാണ്. ക്രിസ്ത്യാനിയായ ഡോ.കെ.ജെ യേശുദാസ് ഹിന്ദുദൈവങ്ങളെക്കുറിച്ച് പാടിയ ഭക്തിഗാനങ്ങൾ നിരവധി ഹിന്ദുദേവാലയങ്ങളിൽ കേൾപ്പിക്കുന്നുണ്ടല്ലോ എന്നാണ് കോടതി നിരീക്ഷിച്ചത്. മുസ്ലിം ആരാധനാലയമായ നാഗൂർ ദർഗ്ഗയിലും ക്രൈസ്തവ ആരാധനാലയമായ വേളാങ്കണ്ണിയിലും ഹിന്ദുക്കളായ നിരവധി പേർ ആരാധനയ്ക്കെത്തുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തിൽ ഹിന്ദുമതത്തിൽ പെട്ടവർക്ക് പോലും ക്ഷേത്രങ്ങളിൽ അയിത്തം നിലനിൽക്കെ അഹിന്ദുക്കൾക്ക് കൂടി പ്രവേശനം അനുവദിക്കുന്നതിനെ യാഥാസ്ഥിതികത്വം വച്ചു പുലർത്തുന്നവർക്ക് അംഗീകരിക്കാൻ പ്രയാസമായിരിക്കും.

സഫലമാകാതെ
യേശുദാസിന്റെ ആഗ്രഹം

മദ്രാസ് ഹൈക്കോടതി ജഡ്ജിമാർ പരാമർശിച്ച യേശുദാസിന് ഇന്നും കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ കയറാനായിട്ടില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിച്ച് കണ്ണനെ വണങ്ങമെന്ന ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസിന്റെ ആഗ്രഹം ഇപ്പോഴും സഫലമായിട്ടില്ല. അദ്ദേഹത്തിന്റെ ആഗ്രഹ പൂർത്തീകരണത്തിനായി ആഗ്രഹിക്കാത്ത മലയാളികളും ഉണ്ടെന്ന് തോന്നുന്നില്ല.

‘ഗുരുവായൂരമ്പല നടയിൽ
ഒരു ദിവസം ഞാൻ പോകും,
ഗോപുരവാതിൽ തുറക്കും,
ഞാൻ ഗോപകുമാരനെ കാണും”

1970 ൽ ‘ഒതേനന്റെ മകൻ” എന്ന ചിത്രത്തിനു വേണ്ടി വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണം നൽകി യേശുദാസ് ഈ ഗാനം പാടിയതു മുതൽ തന്നെ അദ്ദേഹത്തിന്റെ ‘ശാരീരം” ഗുരുവായൂരമ്പല നടയിൽ സ്വച്ഛന്ദം അലയടിക്കുന്നുണ്ടെങ്കിലും ശരീരത്തിനു മാത്രമാണ് ഉള്ളിൽ പ്രവേശിക്കാൻ അനുമതി ലഭിക്കാത്തത്. പാട്ടിന്റെ തുടർന്നുള്ള വരികൾ ഇങ്ങനെ:

‘ഓമൽ ചൊടികൾ ചുംബിയ്ക്കും
ഓടക്കുഴൽ ഞാൻ ചോദിയ്ക്കും
ഓമൽക്കൈവിരൽ ലാളിയ്ക്കും
ഓടക്കുഴൽ ഞാൻ മേടിയ്ക്കും”

വയലാർ ഈ ഗാനം എഴുതിയത് തന്നെ യേശുദാസിനു വേണ്ടിയാണെന്ന് അന്ന് പറഞ്ഞിരുന്നു. തുടർന്ന്1970 കളിൽ സജീവ ചർച്ചാ വിഷയമായിരുന്നെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന യേശുദാസിന്റെ ആഗ്രഹം ഇന്നും സാദ്ധ്യമായിട്ടില്ല. യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന വാദത്തോട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പൊതുസമൂഹത്തിലെ ഏതാണ്ട് എല്ലാവരും അനുകൂലമായി പലപ്പോഴായി പ്രതികരിച്ചിട്ടുണ്ട്.

അടുത്തിടെ മതം മാറി രാമസിംഹൻ എന്ന പേര് സ്വീകരിച്ച ചലച്ചിത്ര സംവിധായകൻ അലിഅക്ബർ ഇങ്ങനെയാണ് ഹിന്ദുമത വിശ്വാസിയായത്.

എല്ലാ ജന്മദിനത്തിലും മുടക്കം തട്ടാതെ കുടുംബസമേതം മൂകാംബികാ ദേവീ സന്നിധിയിലെത്തി ഗാനാർച്ചന നടത്തുന്ന അദ്ദേഹം സുപ്രഭാതമായെന്ന് പാടി ശ്രീരാമനെയും പരമശിവനെയും വിഘ്നേശ്വരനെയും നിദ്ര‌യിൽ നിന്നുണർത്തുന്നു. ശബരിമല ശ്രീ ധർമ്മശാസ്താവ് എല്ലാദിവസവും നിദ്രയെ പുൽകുന്നത് യേശുദാസിന്റെ ‘ഹരിവരാസനം” ശ്രവിച്ചാണ്. ‘ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ, ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം” എന്നു പാടുന്ന ദേവഗായകനെ ഗുരുവായൂർ കണ്ണന് എങ്ങനെ ഇഷ്ടമാകാതിരിയ്ക്കും ?.മുമ്പ് ശബരിമലയിൽ യേശുദാസ് പതിവായി ദർശനം നടത്തുമായിരുന്നുവെങ്കിലും സംഗീത ചക്രവർത്തിയും ഗുരുനാഥനുമായ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് യേശുദാസിനെ ഗുരുവായൂരിൽ പ്രവേശിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. തന്നോടൊപ്പം നാലമ്പലത്തിനു പുറത്ത് ശിഷ്യനെ അദ്ദേഹം പാടിപ്പിക്കുകയും ചെയ്തിട്ടുണ്ട്..
കേരളത്തിൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം തുടങ്ങി ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമാണ് അഹിന്ദുക്കളുടെ പ്രവേശനത്തെ ഇന്നും കർശനമായി വിലക്കുന്നത്. ഈ ക്ഷേത്രങ്ങളിലൊക്കെ കാലങ്ങളായി അഹിന്ദുക്കൾ പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ അതാത് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്ക് കഴിയുന്നുണ്ടോ എന്ന ചോദിച്ചാൽ അവർക്ക് തന്നെ അതിനുത്തരം ഉണ്ടാകില്ല. എന്നാൽ നാടാകെ അറിയപ്പെടുന്ന സെലിബ്രിറ്റികളാകുമ്പോഴാണ് ക്ഷേത്രദർശനത്തിന് തടസ്സമാകുന്നത്.

1952 ലെ തിരുവിതാംകൂർ ദേവസ്വം ആക്ടാണ് അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കുന്നത്. എന്നാൽ അന്യമതസ്ഥനായ ഒരാൾ തനിയ്ക്ക് ഹിന്ദുമതാചാരങ്ങളിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമുണ്ടെന്ന് രേഖാമൂലം എഴുതി നൽകിയാൽ ആ ആളിനെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനും ആക്ട് അനുവദിക്കുന്നുണ്ട്. അടുത്തിടെ മതം മാറി രാമസിംഹൻ എന്ന പേര് സ്വീകരിച്ച ചലച്ചിത്ര സംവിധായകൻ അലിഅക്ബർ ഇങ്ങനെയാണ് ഹിന്ദുമത വിശ്വാസിയായത്. ഈ ആക്ട് പ്രകാരം യേശുദാസ് നൽകിയ അപേക്ഷ പരിഗണിച്ച് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കാൻ 2017 സെപ്തംബർ 19 ന് ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റി അനുമതി നൽകിയിരുന്നു. കമ്മിറ്റി ഏകകണ്ഠമായി അനുമതി നൽകിയെങ്കിലും എന്ത് കാരണത്താലെന്നറിയില്ല, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ യേശുദാസ് പിന്നീട് മുതിർന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യേശുദാസ് ഇതുവരെ രേഖാമൂലം അപേക്ഷ നൽകിയിട്ടുമില്ല.

1972 ൽ ആലപ്പുഴ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ യേശുദാസിന്റെ സംഗീതകച്ചേരി നിശ്ചയിച്ചിരുന്നു. എന്നാൽ യേശുദാസ് അഹിന്ദുവാണെന്നും ക്ഷേത്രത്തിൽ സംഗീതകച്ചേരി നടത്താൻ അനുവദിയ്ക്കരുതെന്നും ആവശ്യപ്പെട്ട് ഒരു ഭക്തൻ ഹൈക്കോടതിയെ സമീപിച്ചു. വിഷയം പിന്നീട് പരിഗണിയ്ക്കാമെന്നും തത്ക്കാലം സംഗീത പരിപാടി നടക്കട്ടെ എന്നുമായിരുന്നു കോടതി ആദ്യം സ്വീകരിച്ച നിലപാട്. അത് പ്രകാരം സംഗീത കച്ചേരി നടക്കുകയും ചെയ്തു. 1975 ൽ ഇതുസംബന്ധിച്ച ഒരു ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിയുണ്ടായി. യേശുദാസിന് ഹിന്ദു ക്ഷേത്രങ്ങളിൽ കയറാൻ തടസ്സമില്ലെന്നായിരുന്നു ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ ഉത്തരവിൽ പറഞ്ഞത്. യേശുദാസ് താനൊരു ഹിന്ദു വിശ്വാസി കൂടിയാണെന്ന് ഒരു പത്രത്തിൽ നൽകിയ പരസ്യമാണ് കോടതി എടുത്തുകാട്ടിയത്. ഒരാൾ താനൊരു ഹിന്ദുവാണെന്ന് പറഞ്ഞാൽ മതി, അതിന് പ്രത്യേകം മതപരമായ ചടങ്ങുകളൊന്നുമില്ല. എന്നാൽ ഈ വിധി സർക്കാർ വക ക്ഷേത്രങ്ങൾക്കാണ് ബാധകം. സ്വകാര്യ ക്ഷേത്രങ്ങളെ സംബന്ധിച്ച് അതിന്റെ ഭരണസമിതിക്കാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാനുള്ള വിവേചനാധികാരം. അക്കാലത്ത് ഗുരുവായൂർ ക്ഷേത്രവും സ്വകാര്യ ട്രസ്റ്റിനു കീഴിലായിരുന്നതിനാൽ യേശുദാസിനെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനം എടുക്കാനായില്ല.ഗുരുവായൂർ ക്ഷേത്രം പിന്നീട് സർക്കാരിന്റെ ദേവസ്വം ബോർഡിനു കീഴിലാക്കിയതോടെ 1975 ലെ ഹൈക്കോടതി വിധി പ്രകാരം യേശുദാസിന് നടയ്ക്കകത്ത് കയറി ഭഗവത് ദർശനത്തിന് തടസ്സമില്ലെന്ന് പലരും വാദിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടോ ഇനിയും അത് നടക്കാത്ത കാര്യമായി അവശേഷിക്കുന്നു.

1972 ൽ ആലപ്പുഴ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ യേശുദാസിന്റെ സംഗീതകച്ചേരി നിശ്ചയിച്ചിരുന്നു. എന്നാൽ യേശുദാസ് അഹിന്ദുവാണെന്നും ക്ഷേത്രത്തിൽ സംഗീതകച്ചേരി നടത്താൻ അനുവദിയ്ക്കരുതെന്നും ആവശ്യപ്പെട്ട് ഒരു ഭക്തൻ ഹൈക്കോടതിയെ സമീപിച്ചു. വിഷയം പിന്നീട് പരിഗണിയ്ക്കാമെന്നും തത്ക്കാലം സംഗീത പരിപാടി നടക്കട്ടെ എന്നുമായിരുന്നു കോടതി ആദ്യം സ്വീകരിച്ച നിലപാട്.

യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് വിപ്ളവ കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മ, താൻ കെ.പി.എ.സി നാടകസമിതി അംഗങ്ങളുമായി ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ സത്യാഗ്രഹം ഇരിയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ‘ഒതേനന്റെ മകനി”ലെ ഗാനം ആ സിനിമയിലെ കഥാപാത്രത്തിനു വേണ്ടി എഴുതിയതാണെങ്കിലും അത് യേശുദാസിനുവേണ്ടി എഴുതിയതാണെന്ന് വയലാർ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അധികം വൈകാതെ വയലാറിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും 1975 ഒക്ടോബർ 27 ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു. അതിനു ശേഷം യേശുദാസിന്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് കാര്യമായ ചർച്ചകളൊന്നും നടന്നുമില്ല.

യേശുദാസ് ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തി എന്ന തരത്തിൽ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഒരു ട്വീറ്റ് 2016 ജൂലായ് 6 ന് പുറത്തു വന്നിരുന്നുവെങ്കിലും യേശുദാസിന്റെ ഭാര്യ പ്രഭ അത് നിഷേധിച്ചിരുന്നു.ഐതിഹാസികമായ ക്ഷേത്രപ്രവേശന വിളംബരം നടന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഹിന്ദുവായി പിറന്ന എല്ലാവ‌ർക്കും തുല്യനീതിയെന്നതു തന്നെ ഇനിയും നടപ്പാകാൻ യാഥാസ്ഥിതിക ചിന്താഗതിക്കാരായ ചിലർ ഇന്നും വിലങ്ങുതടിയായി നിൽക്കുന്നുവെന്നതും വർത്തമാനകാല യാഥാർത്ഥ്യമാണ്.

കെ.എൻ.എ
ഖാദറിന്റെ അനുഭവം

അഹിന്ദുവായ ഒരാൾ തനിക്ക് ഹിന്ദുദൈവങ്ങളിൽ വിശ്വാസമുണ്ടെന്ന് പരസ്യമായി പറഞ്ഞാൽ അദ്ദേഹത്തിന് പിന്നെ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നതാണ് കേരളത്തിലെ വർത്തമാന യാഥാർത്ഥ്യം. ആർ.എസ്.എസ് മുഖപത്രമായ ‘കേസരി”യുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കേസരി ഹാളിൽ അടുത്തിടെ സംഘടിപ്പിച്ച ഒരു ചടങ്ങിൽ പങ്കെടുത്ത മുസ്ലിംലീഗ് നേതാവ് കെ.എൻ.എ ഖാദറിനോട് അദ്ദേഹത്തിന്റെ പാർട്ടിയായ മുസ്ലിംലീഗ് വിശദീകരണം ചോദിക്കുകയും നടപടി എടുക്കുകയും ചെയ്ത കാര്യം ഉദാഹരണം. ഉത്തരേന്ത്യയിലെ നിരവധി ക്ഷേത്രങ്ങളിലും സിഖുകാരുടെ ദേവാലയമായ സുവർണ ക്ഷേത്രത്തിലും പോയ കാര്യമാണ് അദ്ദേഹം തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചത്. പക്ഷേ ഇക്കാലമത്രയുമായിട്ടും ഗുരുവായൂരിൽ കയറാനാകാത്തതിലെ വിഷമവും അദ്ദേഹം പങ്കുവച്ചു. മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് കെ.എൻ.എ ഖാദർ. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം പ്രചാരണത്തിനിടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം നടത്തുകയും പുറത്തു നിന്ന് കൈക്കൂപ്പി പ്രാർത്ഥിച്ച് കാണിക്കയിട്ടതും വലിയ വാർത്തയായിരുന്നു. ആ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിപ്പോയതിനെ തുടർന്ന് എൻ.ഡി.എയുടെ സ്ഥാനാർത്ഥിയെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായപ്പോൾ നടൻ സുരേഷ് ഗോപി പ്രവർത്തകരോട് ഖാദറിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തതും വലിയ വാർത്തയായിരുന്നു. ഏറെക്കാലമായി യു.ഡി.എഫ് ജയിച്ചു വന്ന അവിടെ കെ.എൻ.എ ഖാദർ പരാജയമടഞ്ഞ കാരണം തേടി പാഴൂർപടി വരെ പോകേണ്ടതില്ല.

അഹിന്ദുവായ ഒരാൾ തനിക്ക് ഹിന്ദുദൈവങ്ങളിൽ വിശ്വാസമുണ്ടെന്ന് പരസ്യമായി പറഞ്ഞാൽ അദ്ദേഹത്തിന് പിന്നെ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നതാണ് കേരളത്തിലെ വർത്തമാന യാഥാർത്ഥ്യം. ആർ.എസ്.എസ് മുഖപത്രമായ ‘കേസരി”യുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കേസരി ഹാളിൽ അടുത്തിടെ സംഘടിപ്പിച്ച ഒരു ചടങ്ങിൽ പങ്കെടുത്ത മുസ്ലിംലീഗ് നേതാവ് കെ.എൻ.എ ഖാദറിനോട് അദ്ദേഹത്തിന്റെ പാർട്ടിയായ മുസ്ലിംലീഗ് വിശദീകരണം ചോദിക്കുകയും നടപടി എടുക്കുകയും ചെയ്ത കാര്യം ഉദാഹരണം.

വിശ്വാസിയെ
എങ്ങനെ കണ്ടെത്താം ?

വിശ്വാസികളായവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാലും വിശ്വാസികളെയും അവിശ്വാസികളെയും കണ്ടെത്താനുള്ള മാനദണ്ഡം എന്തെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ഉത്തരേന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും വിശ്വാസികളായ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കിയിട്ടില്ല. എന്നാൽ അതാത് ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കണമെന്ന് മാത്രം. ആചാരാനുഷ്ഠാനങ്ങൾ ഓരോ സംസ്ഥാനത്തും വ്യത്യസ്ത മാണ്. . കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ മാത്രമാണ് ഇന്നും കർശനമായി അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കാത്തത്. ശബരിമല പോലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ആർക്കും മതപരമായ വിലക്ക് കൽപ്പിച്ചിട്ടില്ല. എന്നാൽ കേരളത്തിലെ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എല്ലാ മതസ്ഥരെയും ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ആശങ്കകൾ പങ്ക് വയ്ക്കുന്ന ഒട്ടേറെ പേരുണ്ട്. മതമൗലികവാദത്തിനും മതതീവ്രവാദത്തിനും ശക്തമായ വേരോട്ടമുള്ള ഇവിടെ ഈ ആനുകൂല്യം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യത ഏറെയാണെന്നതാണ്. ഹിന്ദുമതാചാരങ്ങളെയും ക്ഷേത്രങ്ങളെയും അനുകൂലിച്ച് സംസാരിച്ച കെ.എൻ.എ ഖാദറിന്റെ അനുഭവം തന്നെയാണ് ഇതിന് ഉത്തമ ഉദാഹരണം. ഹിന്ദുമതത്തെ അനുകൂലിക്കുന്നവരെ മുഴുവൻ ആർ.എസ്.എസുകാരായോ സംഘികളായോ ചാപ്പ കുത്തുന്ന വികലമനസ്കരുടെ എണ്ണം കൂടിക്കൂടി വരികയാണ്. എന്നാൽ യേശുദാസിനെപ്പോലെയുള്ളവരെയും സമാന ചിന്താഗതിയുള്ളവരെയും ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കണമെന്നത് തന്നെയാണ് ഇത്തരം ആശങ്കകൾ പങ്ക്‌വയ്ക്കുന്നവരുടെയും വികാരം.

Author

Scroll to top
Close
Browse Categories