വിദ്യാഭ്യാസ മേഖലയില്‍ ഈഴവ സമുദായത്തിന്
അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ല
മൂവാറ്റുപുഴ: ഈഴവ സമുദായത്തിന് ഇനിയും അര്‍ഹമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം 208 ാം നമ്പര്‍ ഏനാനല്ലൂര്‍ ശാഖ നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെ സമര്‍പ്പണത്തിന് ശേഷം ഏനാനല്ലൂര്‍ ശ്രീനാരായണ നഗറില്‍ നടന്ന യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനസംഖ്യയില്‍ ഈഴവ സമുദായം മുന്നിലാണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിനുള്ള അവഗണന തുടരുകയാണ്. മുവാറ്റുപുഴയില്‍ 31 ശാഖകള്‍ പ്രവര്‍ത്തിക്കുന്ന വിപുലമായ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം മാത്രമാണുള്ളത്. ഇത് നീതിയല്ലെന്നാണ് ഞങ്ങള്‍ പറയുന്നത്. അര്‍ഹമായപരിഗണന എല്ലാമേഖലയിലും ഈഴവസമുദായത്തിന് ലഭിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. മാത്യൂകുഴല്‍ നാടന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഓഡിറ്റോറിയത്തിന്റെ നാമകരണം കേരള ബാങ്ക് പ്രസിഡന്റ് .ഗോപി കോട്ടമുറിക്കല്‍ നിര്‍വഹിച്ചു. ഗുരുമന്ദിരത്തില്‍ ആരംഭിച്ച ലൈബ്രറിയുടെ ഉത്ഘാടനം യൂണിയന്‍ സെക്രട്ടറി അഡ്വ.എ.കെ അനില്‍കുമാര്‍ നിര്‍വഹിച്ചു. ശാഖ പ്രസിഡന്റ് ദിവാകരന്‍ കൊച്ചു കുടിയില്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി എ.കെ ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശാഖയുടെ മുന്‍ പ്രസിഡന്റ് .എം.കെ.കൃഷ്ണന്‍കുട്ടി മാലിക്കുന്നേലിനെ ചടങ്ങില്‍ ആദരിച്ചു. ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്,യൂണിയന്‍ വൈസ് പ്രസിഡന്റ് .പി.എന്‍.പ്രഭ, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങ ളായ അഡ്വ.എന്‍.രമേശ്, പ്രമോദ് കെ തമ്പാന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ പി .ആര്‍.രാജു, എം.ആര്‍.നാരായണന്‍, ടി.വി.മോഹനന്‍, അനില്‍കാവുംചിറ, ആയവന ഗ്രാമപഞ്ചായത്ത് മെമ്പര്‍ രഹന സോബിന്‍, യൂണിയന്‍ വനിതസംഘം പ്രസിഡന്റ് .നിര്‍മ്മല ചന്ദ്രന്‍, യൂണിയന്‍ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് എം.ആര്‍.സിനോജ്, സെക്രട്ടറി പി.എസ്.ശ്രീജിത്ത്,എംപ്ലോയിസ് ഫോറം കേന്ദ്ര സമിതി അംഗം കെ.ജി.അരുണ്‍കുമാര്‍, ശാഖ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അനീഷ് പി.കരുണാകരന്‍, ശാഖ സെക്രട്ടറി എം.ആര്‍.പ്രദീപ്, ശാഖ വനിതസംഘം പ്രസിഡന്റ് ഭാരതി സുകുമാരന്‍, ശാഖ സെക്രട്ടറി ഉഷ രാജു, ശാഖ വൈസ് പ്രസിഡന്റ് രാജന്‍ കൊട്ടുക്കല്‍ എന്നിവര്‍ സംസാരിച്ചു.