ഇന്‍സ്പെക്ടര്‍ ചന്തുവിന്റെ കുറ്റാന്വേഷണ ജീവിതം

ഞാന്‍, അപ്പുക്കുട്ടന്‍
ആ പേരില്‍ ആണ് ഇന്ന് ഞാന്‍ അറിയപ്പെടുന്നത്. ആ പേര് എന്നില്‍ ഉറയ്ക്കുന്നതിനു മുന്‍പ്, വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ ്ഞാന്‍ വെറും അപ്പു ആയിരുന്നു. അപ്പുവില്‍ നിന്ന് അപ്പുക്കു ട്ടന്‍ നായരിലേക്കുള്ള ദൂരം എന്നത് എഴുത്തുകാരനിലേക്കുള്ള വളര്‍ച്ചയാണ്. എഴുതാനിരിക്കുമ്പോള്‍ അപ്പുക്കുട്ടന്‍നായര്‍ എന്ന ഭാരിച്ച ഉത്തരവാദിത്വം എന്റെ തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്നു. അതുകൊണ്ടുതന്നെ എഴുതുന്നതെല്ലാം ആള്‍ക്കാര്‍ വായിക്കണമെന്നും വിറ്റുപോകണമെന്നും ഉള്ള നിര്‍ബന്ധം എനിക്കുണ്ട് .
എഴുതാതിരിക്കുമ്പോള്‍ ഞാന്‍ അപ്പു മാത്രമാണെന്ന് എനിക്ക് തോന്നിയിരുന്നു. അപ്പു മാത്രമായിരിക്കാന്‍ എനിക്ക ്കഴിയുമായിരുന്നില്ല. അപ്പുകുട്ടന്‍ നായര്‍ ആകാന്‍ വേണ്ടി ഞാന്‍ എപ്പോഴും എഴുതിക്കൊണ്ടിരുന്നു. അതായിരുന്നു എനിക്ക് ഇഷ്ടവും.

പലപ്പോഴും ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്,. അതുകൊണ്ട് കൂടിയായിരിക്കണം എപ്പോഴും ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ ഓരോന്ന് കഴിയുമ്പോഴും ചിലതോന്നലുകള്‍ എന്നെ വേട്ടയാടാറുണ്ട്. ഒരാള്‍ എത്രവലിയ പ്രതിഭയായിരുന്നാലും കാലം അതിന്റെ കണക്കില്‍ ഒരുദയയും വിട്ടുവീഴ്ചയും കാണിക്കുന്നില്ല. ഓരോ കൃതി കഴിയുമ്പോഴും അടുത്തതിനായി ഞാന്‍ കാത്തിരിക്കുകയും മാനസികമായി അതൊരുക്കാനായി തയ്യാറെടുക്കുകയും ചെയ്യുന്നു. പക്ഷേ ഇന്നലെ എഴുതിത്തീര്‍ത്ത നോവല്‍ എന്നെ ആകെ മാറ്റിമറിച്ചിരിക്കുന്നു. അവസാനത്തെ നോവല്‍ എഴുതിക്കഴിഞ്ഞു എന്നുപോലും തോന്നിപ്പോയി. എങ്കിലും എനിക്കുള്ളില്‍ ഒരു അതൃപ്തി പുകഞ്ഞുകൊണ്ടിരുന്നു.ആ പുകച്ചില്‍ ആണ് മിക്കവാറും അടുത്തത് എഴുതിക്കാറുള്ളതെന്ന ധൈര്യവും ഉണ്ട്.

ഒരുകാര്യം പകല്‍പോലെ വ്യക്തമാണ്. ഓര്‍മ്മകളുടെ ഒഴുക്ക് പഴയപോലെ അല്ല. എഴുതാനിരിക്കുമ്പോള്‍ വിരലുകള്‍ വക്രിച്ചുപോവുകയും അക്ഷരങ്ങള്‍ അപരിചിതരായി നോക്കിനില്‍ക്കുകയും ചെയ്യുന്നു. ഓര്‍മ്മകള്‍ കയ്യൊഴിഞ്ഞു പോകുന്നതുപോലെ ശരീരവും വിട്ടുപോകുകയാണോ എന്ന് ഭയന്നു തുടങ്ങിയിരിക്കുന്നു. പലതരം ചിന്തകളും ഭയവും ആശങ്കകളും കൂടിക്കുഴഞ്ഞ ഞാന്‍ പുറത്തേക്ക്നോക്കി ഇരിക്കുകയായിരുന്നു.

വര്‍ഷങ്ങളായി നാട്ടില്‍ നിന്നൊക്കെ അകന്ന്നഗരത്തില്‍ ഒരിടത്തായിരുന്നു എന്റെ താവളം.ചെറുപ്പത്തിലേ മറുനാട്ടില്‍ ജോലികിട്ടി കാലങ്ങളോളം ജന്മദേശം അന്യസ്ഥലമെന്നപോലെ കഴിഞ്ഞു പോന്നതാണ്. ജോലിയുടെ വിരക്തിയും വിരസതയും മാറ്റാനായി വായനശീലമാക്കി. ഒപ്പം എഴുത്തും. പതിയെ ഞാന്‍ വായനക്കാരേറെയുള്ള, പ്രസിദ്ധീകരണമൂല്യമുള്ള ഒരു എഴുത്തുകാരനായി വളര്‍ന്നു. നാട്ടില്‍ വലിയ ബന്ധങ്ങളോ സൗഹൃദങ്ങളോ വെച്ചുപുലര്‍ത്തിയില്ല. തിരക്കുള്ള എഴുത്തുകാരന്‍ എന്നതുകൊണ്ട് ആരും ശല്യപ്പെടുത്താന്‍ വന്നതുമില്ല.

വര്‍ഷങ്ങളായി നാട്ടില്‍ നിന്നൊക്കെ അകന്ന്നഗരത്തില്‍ ഒരിടത്തായിരുന്നു എന്റെ താവളം.ചെറുപ്പത്തിലേ മറുനാട്ടില്‍ ജോലികിട്ടി കാലങ്ങളോളം ജന്മദേശം അന്യസ്ഥലമെന്നപോലെ കഴിഞ്ഞു പോന്നതാണ്. ജോലിയുടെ വിരക്തിയും വിരസതയും മാറ്റാനായി വായനശീലമാക്കി. ഒപ്പം എഴുത്തും. പതിയെ ഞാന്‍ വായനക്കാരേറെയുള്ള, പ്രസിദ്ധീകരണമൂല്യമുള്ള ഒരു എഴുത്തുകാരനായി വളര്‍ന്നു. നാട്ടില്‍ വലിയ ബന്ധങ്ങളോ സൗഹൃദങ്ങളോ വെച്ചുപുലര്‍ത്തിയില്ല. തിരക്കുള്ള എഴുത്തുകാരന്‍ എന്നതുകൊണ്ട് ആരും ശല്യപ്പെടുത്താന്‍ വന്നതുമില്ല. ഒരുകണക്കിന് അനുഗ്രഹമായിരുന്നു അത് . നാട്ടുകാരുമായി ഇടപഴകുന്നതിനും മറ്റും തത്പരനായിരുന്നില്ല. ഏകാന്തതയില്‍ തനിച്ചിരുന്നു ആലോചിക്കാനായിരുന്നു ഇഷ്ടം. നാഗരിക ജീവിതത്തിലെ തിരക്കില്‍നിന്നും നാട്ടിലെ സമാധാനത്തിലേക്ക് തിരിച്ചുവന്നപ്പോഴും എഴുത്തുകാരന്‍ ഉണര്‍ന്നിരുന്നു. ബാക്കിവെച്ചത് കുറെയേറെ എഴുതാനുണ്ടായിരുന്നു.

നാട്ടില്‍ വന്നതുതൊട്ടുള്ള കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പലവാരികകളിലേക്കായി പത്തോളം നോവലുകള്‍ എഴുതി. എല്ലാം അഭിപ്രായത്തിലും വില്‍പ്പനയിലും മുന്നേറികൊണ്ടിരിക്കുന്നു. അവസാനം എഴുതിക്കൊണ്ടിരുന്ന നോവല്‍ തീര്‍ത്തത് ഇന്നലെയാണ്. അതോടെ എല്ലാം അവസാനിച്ചു, എഴുതാനുള്ളതൊക്കെ തീര്‍ന്നു എന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ സമാശ്വസിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് പുറത്തൊരു കാല്‍പ്പെരുമാറ്റം. നോക്കിയപ്പോള്‍ ഒരുപഴയ മുഖത്തിന്റെ ഓര്‍മ്മ.
അങ്ങനെ പെട്ടെന്നൊന്നും മറക്കാന്‍ പറ്റുന്ന ഒരു വ്യക്തിയായിരുന്നില്ല അപ്പോള്‍ മുന്നില്‍ വന്നു നിന്നിരുന്നത്. ഒന്നും എഴുതാന്‍ ഇല്ലാത്തതിനാലും ഉള്ളില്‍ ശൂന്യത നിറഞ്ഞതിനാലും ആസമയത്ത് ആരുവന്നാലും സ്വീകരിക്കാനും കുറച്ചുനേരം സംസാരിക്കാനും തയ്യാറായിരുന്നു. വന്നയാളോട ്ഇരിക്കാന്‍ പറഞ്ഞു. സാധാരണ അങ്ങനെ പതിവില്ലാത്തതാണ് .

‘എന്റെ പേര് ജോണ്‍സന്‍. താങ്കള്‍ക്ക് അറിയാമല്ലോ ഞാന്‍ വലിയ ഒരു പ്രസാധകന്‍ ഒന്നുമല്ല. എന്നാലും അത്യാവശ്യം ചില നല്ല പുസ്തകങ്ങള്‍ ഞാനും ഇറക്കിയിട്ടുണ്ട്. ഇതുവരെയായിട്ടും ഞാന്‍ താങ്കളുടെ ഒരു പുസ്തകം പോലും പ്രസിദ്ധീകരിച്ചിട്ടില്ല. അതിന ്ഞാന്‍ താങ്കളെ സമീപിച്ചിട്ടില്ല എന്നതാണ് സത്യം. താങ്കളെപോലെ ഒരു എഴുത്തുകാരന് ഇഷ്ടംപോലെ പ്രസാധകര്‍ ഉള്ളപ്പോള്‍ എന്നെപോലെ ഒരു ഇടത്തരം പ്രസാധകനെ ഗൗനിക്കേണ്ട കാര്യമില്ലല്ലോ. പക്ഷേ എന്റെകാര്യം അങ്ങനെയല്ല. എനിക്ക് താങ്കളുടെ ഒരു പുസ്തകം കിട്ടിയേതീരൂ. ഒന്നുമില്ലെങ്കിലും നമ്മളൊരു നാട്ടുകാര്‍ അല്ലേ. അങ്ങനെ ഒരുപരിഗണനയെങ്കിലും എനിക്ക് തന്നുകൂടെ. ‘

പെട്ടെന്ന ്ഒരു മറുപടിപറയാതെ ഞാന്‍ ആലോചിച്ചിരുന്നു. എഴുതി തീര്‍ന്ന നോവല്‍ ഒരുവാരികയുമായി കരാറായിട്ടുള്ളതാണ്. അത്കൊടുക്കാന്‍ സാധിക്കുകയില്ല. എന്തുചെയ്യും? ജോണ്‍സന്റെ അഭ്യര്‍ത്ഥന തള്ളിക്കളയാനും കഴിയുന്നില്ല. അങ്ങനെ എളുപ്പത്തില്‍ ഒഴിഞ്ഞുപോകുന്ന ഒരാള്‍ അല്ല ജോണ്‍സണ്‍ എന്ന് ഉറപ്പാണ്. പുസ്തകമിറക്കാനും കച്ചവടം ചെയ്യാനും നന്നായിട്ടറിയാം. അയാളുടെ പുസ്തകങ്ങള്‍ കണ്ടാല്‍ അത്മനസ്സിലാക്കാം.
‘ജോണ്‍സണ്‍ ഞാന്‍ ഇപ്പോള്‍ ഒരു നോവല്‍ എഴുതി തീര്‍ത്തതേയുള്ളൂ. അതാണെങ്കില്‍ കമ്മിറ്റ് ചെയ്തു കഴിഞ്ഞതുമാണ്. പെട്ടെന്ന് ഒരു നോവല്‍ എഴുതുക എന്നത് എളുപ്പമല്ല. ഞാന്‍ ഒന്ന് ശ്രമിക്കട്ടെ. എത്ര ദിവസങ്ങള്‍കൊണ്ട് അല്ലെങ്കില്‍ എത്ര മാസങ്ങള്‍കൊണ്ട് എഴുതിതരാനാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. പക്ഷേ അടുത്തത് ഞാന്‍ ഒരുനോവല്‍ എഴുതുകയാണെങ്കില്‍ അത്ജോണ്‍സനുള്ളതാണ് എന്ന് ഉറപ്പ്തരുന്നു. ‘
‘മതി. എനിക്കത് കേട്ടാല്‍ മതി. ഇവിടെ നിന്നും എഴുതിക്കിട്ടും എന്ന് എനിക്കറിയാം.. ഇത് ഇരിക്കട്ടെ..’
എന്നുപറഞ്ഞു ജോണ്‍സണ്‍ എഴുന്നേറ്റു. കരുതിക്കൂട്ടിതന്നെയാണ്ജോണ്‍സണ്‍ വന്നിരിക്കുന്നതെന്ന് മനസ്സിലായി. മുന്‍കൂറായി എന്തോ അവിടെ വെക്കാനുള്ള ശ്രമത്തിലാണ്.ഉടനെ പറഞ്ഞു:
‘വേണ്ട. അതിന്റെയൊന്നും ആവശ്യമില്ല. എന്നെ ഒരു കരാറില്‍ കുടുക്കി കൃത്യമായി ഓര്‍മിപ്പിക്കാം എന്ന് കരുതേണ്ട.’
‘അത്‌സാരമില്ല. ഇവിടെ ഇരുന്നോട്ടെ അങ്ങനെയല്ലേ നാട്ടുനടപ്പ് …’
അയാള്‍ ഒന്നു ചിരിച്ചു.
‘നാട്ടുനടപ്പ് അതായിരിക്കും. പക്ഷേ നമ്മള്‍ ഒരുനാട്ടുകാരല്ലേ. ആ ഒരു ആനുകൂല്യം ഞാന്‍ ജോണ്‍സനും തരുന്നു.’
എന്നിട്ടും ജോണ്‍സണ്‍ വിടാനുള്ള ഭാവമില്ല. എനിക്ക് പെട്ടെന്ന ്ദ്വേഷ്യം വന്നു.
‘മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞു എന്നാണ് എന്റെവിശ്വാസം. ഇതുകൂടി കേട്ടോളൂ, നിങ്ങള്‍ തരുന്നത് എത്രയായാലും അത് എനിക്ക് ഒന്നുമല്ല. എന്നിലെ എഴുത്തുകാരന് വിലപറയാന്‍ ഇതുവരെ ഞാന്‍ ആരെയും അനുവദിച്ചിട്ടില്ല.’
‘ക്ഷമിക്കണം. എനിക്ക് തെറ്റുപറ്റി. താങ്കള്‍ സാവകാശം എഴുതിയാല്‍ മതി. ഇടയ്ക്കിടെ ഞാന്‍ വന്നു നോക്കികൊള്ളാം’.
‘ഇടയ്ക്കിടെ വരാം’ എന്നഒരു ഭീഷണിയും മുന്നിലിട്ടു ജോണ്‍സണ്‍ ഇറങ്ങിപ്പോകുന്നത് ഞാന്‍ നോക്കിയിരുന്നു.
അടുത്തത് എന്ത്എഴുതണം എന്ന ചിന്ത ഉള്ളില്‍ മുളപൊട്ടി തുടങ്ങിയപ്പോള്‍ ജോണ്‍സണെക്കുറിച്ച് ആലോചിച്ചു.
ആ പഴയകാലത്തേക്ക് ഇറങ്ങിപോകുമ്പോള്‍ എന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നത് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു. ഒരു പുതിയ തുടക്കം എന്നും അങ്ങനെയാണ് മുളപൊട്ടിയിരുന്നത്.

സ്‌കൂള്‍ വിട്ടാല്‍ നേരെ ചായക്കടയില്‍ എത്തും. മണ്ണില്‍പ്പറമ്പ് കവലയില്‍ തന്നെയാണ് ഞങ്ങളുടെ പഴയചായക്കട. ചില വാരികകള്‍ ചായക്കടയില്‍ വരുത്തുന്നുണ്ട്. കിട്ടാത്തവ അപ്പുറത്ത് ആശാന്റെ ബാര്‍ബര്‍ഷോപ്പില്‍ ഉണ്ട്. അവിടെയില്ലാത്തത് അപ്പുറത്തെ കൂനാമൂച്ചി രാജുവേട്ടന്റെ വീട്ടിലുമുണ്ട്. അവിടെപോയിരുന്നും വായിക്കും. കുറ്റാന്വേഷണ-ഡിറ്റക്ടീവ്നോവലുകളാണ് കൂടുതലും വായിക്കുക. അന്നത്തെ പ്രധാന നോവലിസ്റ്റുകള്‍ ബാറ്റണ്‍ബോസ്, കോട്ടയം പുഷ്പനാഥ്, തോമസ് ടി അമ്പാട്ട്, ഏറ്റുമാനൂര്‍ ശിവകുമാര്‍, വേളൂര്‍ പി. കെ. രാമചന്ദ്രന്‍ തുടങ്ങിയവരാണ്. വിവര്‍ത്തനം ചെയ്യപ്പെട്ടു വരുന്ന ജെയിംസ് ഹാഡ്ലി ചേസിന്റെ നോവലുകളും കണ്ടാല്‍ വിടില്ല. നാം എന്താണ് വായിക്കുന്നത് അതായിരിക്കുമല്ലോ നാം കൂടുതല്‍ സമയം ചിന്തിക്കുന്നതും.

മനോരാജ്യം അതിരുകള്‍ ചാടാന്‍ തുടങ്ങിയപ്പോള്‍ പിടിച്ചുനിര്‍ത്താനും ലോഗ്യം പറഞ്ഞിരിക്കാനുമായി എഴുതാന്‍ തുടങ്ങി. പൈങ്കിളി നോവലുകള്‍ ഒന്നുമല്ല, എഴുതിയത് ഡിറ്റക്റ്റീവ ്നോവല്‍ തന്നെ. കുറയ്ക്കേണ്ട എന്നുവെച്ചു. എന്താണ് പേരെന്നോ പ്രമേയമെന്നോ ഇപ്പോള്‍ ഓര്‍മ്മയില്ല. ഒരു കുറ്റാന്വേഷണ നോവല്‍ തന്നെയാണ് എന്ന് ഉറപ്പാണ്.
അന്ന്ഏഴാംക്ലാസ്സിലാണ്പഠിക്കുന്നത്. സ്‌കൂള്‍വി ട്ട് വന്നാല്‍കുറേനേരം ചായക്കടയില്‍ഇരിക്കണം. ആസമയത്ത് വലിയ തിരക്കൊന്നും ഉണ്ടാവില്ല. എന്തെങ്കിലും എണ്ണപ്പലഹാരങ്ങള്‍ അലമാരയില്‍ ഉണ്ടാവും. ആരെങ്കിലും ചായകുടിക്കാന്‍ വന്നാല്‍ എടുത്തുകൊടുത്താല്‍ മതി. ചായ അച്ഛന്‍ അടിച്ചു കൊടുത്തോളും.
ഇരുന്നൂറ് പേജിന്റെ വരയിട്ട ഒരു നോട്ടുപുസ്തകത്തില്‍ എഴുതി തുടങ്ങി. എഴുതിക്കഴിഞ്ഞ പുസ്തകം അലമാരക്ക് അടിയില്‍വെച്ചു. ആവശ്യം വരുമ്പോള്‍ എടുക്കാമല്ലോ എന്ന് കരുതി. നോവല്‍ തീര്‍ന്നു കഴിഞ്ഞിട്ടുണ്ടാവണം. പിന്നെ അതേക്കുറിച്ചുള്ള ചിന്തയൊക്കെവിട്ടു.
ഒരു ദിവസം പുഴക്കാരോടത്തെ വീട്ടുപറമ്പില്‍ കളിക്കുകയാണ്. അങ്ങനെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ജോണ്‍സണ്‍ കയറിവന്നു. അവന്‍ അങ്ങനെ കളിക്കാനൊന്നും വരാത്തതാണ്. എന്താണാവോ വന്നിരിക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചു.

കളികഴിഞ്ഞ ്എല്ലാവരും വിശ്രമിക്കാന്‍ ഇരിക്കുമ്പോള്‍ അവന്‍ ഒരുകഷണം പേപ്പര്‍ എടുത്ത് വായനതുടങ്ങി. ആദ്യമൊന്നും ഞാനത ്ശ്രദ്ധിച്ചില്ല. പിന്നെപ്പിന്നെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല എന്നായി. അവന്‍ വായിച്ചുകൊണ്ടിരിക്കുന്നതില്‍ ഒരുപരിചയവും ബന്ധവുമൊക്കെ തോന്നുന്നുണ്ട്. ഒന്നുകൂടി ശ്രദ്ധിച്ചു. ഇപ്പോള്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞു.
‘…ക്രൂദ്ധനായ ചന്തു തന്റെ പോക്കറ്റില്‍ നിന്നും വലിച്ചെടുത്ത തോക്കുമായി തെങ്ങിന്‍ മുകളില്‍ നിന്നും ചാടിവീണു…’
അത് കേട്ടപ്പോള്‍ കൃത്യമായും മനസ്സിലായി. ചതിച്ചല്ലോ… ഞാന്‍ എഴുതിയത് തന്നെ. അവന്റെ കയ്യില്‍ എങ്ങനെയോ എത്തിപ്പെട്ടിരിക്കുന്നു. വായന കഴിഞ്ഞ് അവന്‍ ഉറക്കെപറഞ്ഞു.
‘…കുറ്റാന്വേഷണ നോവല്‍ തീര്‍ന്നിരിക്കുന്നു. എഴുതിയത് അപ്പുകുട്ടന്‍. സിനിമയാകുമ്പോള്‍ സംവിധാനം ചെയ്യുന്നതും അപ്പുകുട്ടന്‍ തന്നെ…’
ശേഷം അവനത് കൊച്ചുകൊച്ചു കഷണങ്ങളാക്കി കീറി അന്തരീക്ഷത്തിലേക്ക് ഊതിവിട്ടു. എന്റെ തലയ്ക്കുമീതെ അപ്പൂപ്പന്‍താടികള്‍ പോലെ ആ പേപ്പര്‍തുണ്ടുകള്‍ പാറിപ്പറന്നു.

എനിക്ക് തൊലി ഉരിഞ്ഞതുപോലെ. എന്തു ചെയ്യണമെന്ന്യാതൊരു രൂപവും ഇല്ലാതായി. നാണം കൊണ്ട് തല ഉയര്‍ത്താന്‍ പറ്റാതായി. രണ്ട്സുഖിയന്‍ വാങ്ങിയപ്പോള്‍ അവന്പൊതിഞ്ഞു കിട്ടിയിരിക്കുന്നതാണ് എന്റെ നോവല്‍ പേജുകള്‍. അച്ഛന്‍ ആയിരിക്കും അത്ചെയ്തതെന്ന് എനിക്കുറപ്പാണ്. കാരണം ആ സമയത്ത് കടയില്‍ ഉണ്ടാവുക അച്ഛനാണ്. അമ്മ വീട്ടില്‍ പോയിട്ടുണ്ടാവും. മാത്രമല്ല അമ്മ എന്ത്കിട്ടിയാലും ഒന്ന് വായിച്ചു നോക്കിയിട്ടേ പൊതിഞ്ഞു കൊടുക്കൂ. അച്ഛന് എഴുത്തും വായനയും ശീലം ഇല്ലാത്തതുകൊണ്ട് അങ്ങനെ ഒരുസ്വഭാവം ഇല്ല.

ഞാന്‍ കളിനിര്‍ത്തി കിട്ടിയവേഗത്തില്‍ കടയിലേക്കോടി. ബാക്കിയുള്ള നോവലിന്റെ ഭാഗമെങ്കിലും രക്ഷിച്ചെടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവിടെ എത്തിയപ്പോഴേക്കും നോവലിന്റെ കയ്യെഴുത്തുപ്രതി ഏകദേശം തീര്‍ന്നു കഴിഞ്ഞിരുന്നു.
അച്ഛന് എഴുതാനും വായിക്കാനും അറിയില്ലെങ്കിലും വായിച്ച് തീരുമാനിക്കുന്ന രീതിയില്‍ തന്നെയാണ്നോവലിന്റെ പേജുകള്‍ കീറിക്കൊടുത്തിരിക്കുന്നത്. ഒന്നാമത്തെ പേജില്‍നിന്ന ്ക്രമമായി തുടങ്ങിയിരിക്കുന്നു. അവസാനഭാഗത്ത ്ക്ലൈമാക്സില്‍ കൃത്യമായി ഇന്‍സ്പെക്ടര്‍ ചന്തുതെങ്ങിന്‍ മുകളില്‍നിന്ന് കുറ്റവാളികള്‍ക്ക് ഇടയിലേക്ക് ചാടി വീണിരിക്കുന്നത് ജോണ്‍സന് പൊതിഞ്ഞു കൊടുക്കുകയും ചെയ്തിരിക്കുന്നു.

ചട്ടമാത്രം അവശേഷിക്കുന്നുണ്ട്. കട്ടി കൂടുതല്‍ ഉള്ളത്കൊണ്ട്പൊതിഞ്ഞു കൊടുക്കാന്‍ പറ്റിയിട്ടില്ല. ആ നിമിഷം എനിക്ക്ഈലോകത്ത്നിന്നുതന്നെ മരിച്ചുപോയാല്‍ മതിഎന്നായി. ആദ്യമായി ഞാന്‍ എഴുതിയ കുറ്റാന്വേഷണ നോവല്‍ ആണ ്ഒരു പേജ്പോലും അവശേഷിപ്പിക്കാതെ സുഖിയനും വടയും പൊതിഞ്ഞ് കൊടുത്തിരിക്കുന്നത്. മാത്രമോ, ഇപ്പോളത് കളിസ്ഥലങ്ങളില്‍ എനിക്ക് നേരെ തിരിഞ്ഞുനിന്ന്കൊഞ്ഞനം കുത്തികളിയാക്കാനും തുടങ്ങിയിരിക്കുന്നു. എത്രമാത്രം ഉള്ളിലിട്ടു താലോലിച്ചു വളര്‍ത്തിക്കൊണ്ടുവന്ന എന്റെ ഇന്‍സ്പെക്ടര്‍ ചന്തുവാണ് ഏന്റെതന്നെ ശത്രുവായിരിക്കുന്നത ്എന്നോര്‍ത്തപ്പോള്‍ സങ്കടം സഹിക്കാനായില്ല. വിങ്ങിപ്പൊട്ടി വന്നത്നിയന്ത്രിക്കാന്‍ കഴിയാതെ കരഞ്ഞു കൊണ്ട്തന്നെ ഞാന്‍അച്ഛനോട്ചോദിച്ചു:
‘ അച്ഛാ, സുഖ്യെന്‍ പൊതിഞ്ഞു കൊടുക്കാന്‍ എന്റെ നോവലേ കിട്ടിയുള്ളൂ, വേറെ പേപ്പര്‍ ഒന്നും ഉണ്ടായിരുന്നില്ലേ ഇവിടെ…’
അച്ഛന് എന്ത് നോവല്‍, എന്ത് ഇന്‍സ്പെക്ടര്‍ ചന്തു. അച്ഛന്‍ വളരെ കൂളായി പറഞ്ഞു.
‘പിന്നേ, ഇവിടെ തെരക്കിനിടെല്സുഖ്യെന്‍ പൊതിഞ്ഞു കൊടുക്കാന്‍ പേപ്പറില്ലാതെ വിഷമിക്കുമ്പോഴാ നിന്റെയൊരു നോവല്. നീയൊരു കാര്യം ചെയ്തോ, വേറൊരു പുസ്തകം വാങ്ങീട്ട് ആദ്യം പൂത്യം എഴുതിക്കോ…’
എന്നെങ്കിലുമൊരിക്കല്‍ ആകുറ്റാന്വേഷണ നോവല്‍ പ്രസിദ്ധീകരിച്ചുകാണുമെന്നുള്ള ആശയോടെ ജീവിച്ചിരുന്ന എന്നെനോക്കി എത്രനിസ്സാരമായാണ് അച്ഛന്‍ പറഞ്ഞവസാനിപ്പിച്ചത്. മംഗളത്തിലോ മനോരമയിലോ ഒരുകുറ്റാന്വേഷണ നോവലിന്റെ തലക്കെട്ടിനു കീഴെ എന്റെ പേര് സ്വപ്നംകണ്ടു നടന്നിരുന്ന ഞാന്‍ ശൂന്യനായി അങ്ങനെ നിന്നു.
അതങ്ങനെ കഴിഞ്ഞിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷെ പിന്നീട ്എന്നെ കാണുമ്പോഴൊക്കെ ജോണ്‍സനും കൂട്ടുകാരും ‘ഇന്‍സ്പെക്ടര്‍ ചന്തു തെങ്ങിന്‍ മുകളില്‍ നിന്ന് ചാടിവീണു’ എന്ന്പറഞ്ഞെന്നെ കളിയാക്കി. അപമാന ഭാരത്താല്‍ ഞാന്‍തല കുനിച്ചു.

അച്ഛന്‍ പുസ്തകം വാങ്ങിക്കൊള്ളാന്‍ പറഞ്ഞെങ്കിലും ഞാന്‍ ആ നോവല്‍ രണ്ടാമത ്എഴുതുകയുണ്ടായില്ല. ഒരിക്കലുംആദ്യം എഴുതിയത് അതേപടി രണ്ടാമത് എഴുതാന്‍ എന്നെക്കൊണ്ടാകുമായിരുന്നില്ല. വളരെകാലം കഴിഞ്ഞപ്പോഴാണ് എനിക്ക് ആസത്യം മനസ്സിലായത്, ഒരുനോവല്‍ അല്ലെങ്കില്‍ ഒരുകഥ ഒരേപോലെ ഒരിക്കലേ എഴുതാന്‍ കഴിയൂ. എത്രശ്രമിച്ചാലും അതേ നോവല്‍ അതേപോലെ വീണ്ടും എഴുതുക അസാധ്യമാണ്. വേണമെങ്കില്‍ മറ്റുതരത്തില്‍ എഴുതാന്‍ കഴിഞ്ഞേക്കും.

എന്റെ വിഷമത്തില്‍ പങ്കുചേരാന്‍ പാവം അമ്മയും ഉണ്ടായിരുന്നു. കാരണം എന്നെപ്പോലെതന്നെ അമ്മയും ഈവാരികകളുടെ ഒരുസ്ഥിരംവായനക്കാരി ആയിരുന്നു. അതുകൊണ്ടുതന്നെ അമ്മയ്ക്ക് എന്റെവിഷമം വേഗത്തില്‍ മനസ്സില്‍ ആകുമായിരുന്നു.
അതിനുശേഷം ഞാന്‍ ഡിറ്റക്റ്റീവ് നോവല്‍ എഴുതിയില്ല. എനിക്കതിനുള്ളധൈര്യം വന്നില്ല.
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒന്ന് മനസ്സിലാകുന്നു. എന്റെ ആദ്യത്തെ നോവല്‍ അതായിരുന്നു. എഴുതി തീര്‍ന്നപ്പോള്‍ തന്നെ അത്തന്റെ വിധി ഏറ്റുവാങ്ങി. ചായക്കടയിലെ എണ്ണപലഹാരങ്ങള്‍ പൊതിഞ്ഞു കൊടുത്ത അത് അപ്പൂപ്പന്‍താടികണക്കെ അന്തരീക്ഷത്തില്‍ പാറിപ്പറന്നു എവിടേക്കോ പോയിരിക്കുന്നു.

ജോണ്‍സണ്‍ അത് ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല.പക്ഷേ ഇന്നും ഞാന്‍ എഴുതിയ മറ്റുനോവലുകള്‍ കാണുമ്പോള്‍ എന്റെ ആദ്യനോവല്‍ ഓര്‍മ്മയില്‍ നിറയും. സത്യത്തില്‍ ഇപ്പോള്‍ ആഘോഷിക്കുന്നതല്ല എന്റെ ആദ്യനോവല്‍. അതെന്റെ ഉള്ളില്‍ ആപഴയ എണ്ണപലഹാരങ്ങള്‍ പൊതിഞ്ഞു മെഴുക്ക ുപുരണ്ടു നിറം മാറികിടക്കുന്നുണ്ട്. ഇപ്പൊഴെങ്കിലും എനിക്കത് എഴുതിയേതീരൂ. അതെഴുതാതെ എന്റെ സാഹിത്യജീവിതം മുഴുവനാകുകയില്ല എന്ന് എനിക്കുള്ളിലിരുന്ന് ആരോപറഞ്ഞു. മറ്റാരുമല്ല, അയാള്‍തന്നെ. അന്ന്തെങ്ങിന്‍ മുകളില്‍നിന്ന് ചാടിവീണ അതേ ഇന്‍സ്പെക്ടര്‍ ചന്തു.
എന്തിനായിരിക്കും ഇന്‍സ്പെക്ടര്‍ചന്തു തെങ്ങിന്‍ മുകളില്‍ കയറിയിരുന്നത്?
ഏത് കേസ ്അന്വേഷിക്കാന്‍ ?
ഏത ്പ്രതികളെ പിടിക്കാന്‍?
ഒരുപാട്് ചോദ്യങ്ങള്‍ എനിക്കുള്ളില്‍ മുഴക്കം കൊണ്ടു. അതിനൊക്കെയുള്ള ഉത്തരങ്ങള്‍ കണ്ടെത്തേണ്ട ബാധ്യത എനിക്ക് മാത്രമായിരുന്നു. അതോടെ എനിക്കെഴുതാതിരിക്കാന്‍ വയ്യ എന്നായി. വെളുത്തുമിനുത്ത ഒറ്റപ്പായപേപ്പറില്‍ ഞാന്‍ വലിയ അക്ഷരത്തില്‍ എഴുതാന്‍ തുടങ്ങി.
‘ഇന്‍സ്പെക്ടര്‍ ചന്തുവിന്റെ കുറ്റാന്വേഷണ പരമ്പര’.

ഞാന്‍ മറ്റൊരു എഴുത്തുകാരനായി മാറുകയായിരുന്നു. അതുവരെയുള്ള ഞാനേ ആവുകയില്ല പിന്നീടങ്ങോട്ട് എന്നെനിക്ക് ഉറപ്പായിരുന്നു. എഴുത്തുകാരനുള്ളില്‍ അപരിചിതനായ മറ്റൊരു എഴുത്തുകാരന്‍. എനിക്ക് ആദ്യം മുതല്‍ തുടങ്ങേണ്ടതുണ്ടായിരുന്നു. അപ്പോള്‍മാത്രം ആദ്യനോവല്‍ എഴുതാനിരിക്കുന്ന എനിക്ക് ഇനിയും എത്രയോ എഴുതാനായി ബാക്കികിടക്കുന്നു.

ഞാന്‍ മറ്റൊരു എഴുത്തുകാരനായി മാറുകയായിരുന്നു. അതുവരെയുള്ള ഞാനേ ആവുകയില്ല പിന്നീടങ്ങോട്ട് എന്നെനിക്ക് ഉറപ്പായിരുന്നു. എഴുത്തുകാരനുള്ളില്‍ അപരിചിതനായ മറ്റൊരു എഴുത്തുകാരന്‍. എനിക്ക് ആദ്യം മുതല്‍ തുടങ്ങേണ്ടതുണ്ടായിരുന്നു. അപ്പോള്‍ മാത്രം ആദ്യനോവല്‍ എഴുതാനിരിക്കുന്ന എനിക്ക് ഇനിയും എത്രയോ എഴുതാനായി ബാക്കികിടക്കുന്നു. വഴുതിപോയെന്നു ഞാന്‍ഭയന്നിരുന്ന ഓര്‍മ്മകള്‍എന്നിലേക്ക് ഇരുളില്‍മിന്നാമിനുങ്ങുകള്‍ പോലെ പൊട്ടിപൊട്ടി വന്നുകൊണ്ടിരുന്നു.

9497180183

Authors

Scroll to top
Close
Browse Categories