ഇറാനിലെ ഇരുട്ടറകളില്‍ നൊബേലിന്റെ വെളിച്ചം

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സ്ത്രീപീഡനത്തിനും കുപ്രസിദ്ധമായ ടെഹ്‌റാനിലെ എവിന്‍ ജയിലില്‍ തടവുകാരിയായ നര്‍ഗീസ് മുഹമ്മദിക്കാണ് ഇത്തവണ നൊബേല്‍ സമാധാന സമ്മാനം.

തന്നോടൊപ്പം അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോയ വനിതാ വിമോചക പ്രവര്‍ത്തകയെ തലയ്ക്ക് മിതെ കൈയും കാലും കെട്ടിയിട്ട് സുരക്ഷാഭടന്‍മാര്‍ പീഡിപ്പിക്കുന്നത് നര്‍ഗീസിന് നേരിട്ട് കാണേണ്ടി വന്നുവെന്നു പറയുമ്പോള്‍ മനസ്സിലാക്കാം ഇറാനിലെ ജയിലുകളുടെ അവസ്ഥ.

2022ല്‍ കസ്റ്റഡിയിലിരിക്കെ പൊലീസ് വാനില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കുര്‍ദ്ദ് വംശജയായ മഹ്‌സജീന അമിനി എന്ന വിദ്യാര്‍ത്ഥിനി ചെയ്ത ഒരേഒരു കുറ്റം ഹിജാബ് ശരിയായി ധരിച്ചില്ലെന്നത് മാത്രമായിരുന്നു.
തുടര്‍ന്ന് രാജ്യമാകെ മതഭരണകൂടത്തിനെതിരെ പ്രക്ഷോഭം. 500 മരണം. ആയിരങ്ങള്‍ അറസ്റ്റില്‍. വധശിക്ഷയ്‌ക്കെതിരെ നടത്തിയ പോരാട്ടത്തിന് 2016ല്‍ ജയിലില്‍ അടക്കപ്പെട്ടിരുന്നു നര്‍ഗീസ്.

മഹ്‌സജീന അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകര്‍ ജയിലിലെത്തിയപ്പോള്‍ നര്‍ഗീസ് അവരെ സംഘടിപ്പിച്ച് ജയിലില്‍ ക്രൂരതകള്‍ക്കെതിരായ സമരമുഖം തുറന്നു.

കൊടും ക്രൂരകൃത്യങ്ങള്‍ വിവരിക്കുന്ന ലേഖനങ്ങള്‍, തടവുകാരുടെ ബന്ധുക്കള്‍ വഴി നര്‍ഗീസ് പുറത്തെത്തിച്ചു.
ഞെട്ടിക്കുന്ന വിവരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസും ബിബിസിയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ലോകത്തെ അറിയിച്ചു.
ജയിലിലെ ഇരുട്ടറയില്‍ മോചനം സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത നര്‍ഗിസ് മുഹമ്മദിക്ക് നോബേല്‍ സമ്മാനം ഏറ്റുവാങ്ങാനുള്ള ഒരല്പം വെളിച്ചംപോലും ഇറാന്‍ മതഭരണകൂടം അനുദിക്കാൻ ഒരു സാദ്ധ്യതയുമില്ല.

വൈറ്റ് ടോര്‍ച്ചര്‍:
തടവുകാര്‍ നേരിടുന്ന കൊടുംപീഡനങ്ങള്‍
വിവരിക്കുന്ന നര്‍ഗീസ് മുഹമ്മദിയുടെ പുസത്കം

നര്‍ഗീസ് മുഹമ്മദി
എന്‍ജിനീയര്‍
ഭൗതിക ശാസ്ത്രജ്ഞ
മാധ്യമപ്രവര്‍ത്തക
വയസ് 54
ശിക്ഷ : 31 വര്‍ഷം തടവ്, 150 ചാട്ടവാറടി.

കുടുംബം
ഭര്‍ത്താവ് : താഘി റഹ്മാനി
മനുഷ്യാവകാശ പ്രവര്‍ത്തകന്‍
പത്രപ്രവര്‍ത്തകന്‍
14 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക്
ശേഷം ഇപ്പോള്‍ ഫ്രാന്‍സില്‍.
ഇരട്ടക്കുട്ടികള്‍

”വ്യക്തിപരമായ ഒരുപാട് നഷ്ടങ്ങള്‍ സഹിച്ചാണ് ഈ പോരാട്ടം. മതഭരണകൂടത്തിന്റെ വിവേചനങ്ങള്‍ക്കെതിരെയും സ്ത്രീവിരുദ്ധനയങ്ങള്‍ക്കുമെതിരെ ഇറാനിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തിനുള്ള അംഗീകാരം”
-റോയല്‍ സ്വീഡിഷ് അക്കാഡമി.

Author

Scroll to top
Close
Browse Categories