ജാതി സെന്‍സസിന്
നമ്മുടെ രാജ്യത്തെ ജാതി സംവരണം തുടര്‍ന്നേ മതിയാകൂ. ജാതി സംവരണത്തിന് അര്‍ഹരായ ജനകോടികളുടെ ജീവിത നിലവാരവും, സാമൂഹ്യ-വിദ്യാഭ്യാസ-സാസ്‌കാരിക നിലവാരവുമൊന്നും കാര്യമായി ഇതുവരെ ഉയര്‍ന്നിട്ടില്ല. അതിനു കഴിയണമെങ്കില്‍ ജാതി സെന്‍സസ് അനിവാര്യമായ ഒരു കാര്യമാണ്. പിന്നാക്കസമുദായങ്ങളെ കുറിച്ചുള്ള ആധികാരികവും വിശ്വസനീയവുമായ യാതൊരു രേഖയും ഈ രാജ്യത്ത് ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
സംസ്ഥാനങ്ങള്‍ക്ക് തന്നെ ഇനി ജാതി സെന്‍സസ് നടത്താം.ഹൈക്കോടതി വിധിയുടെയും, സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ജാതി സംവരണം സംബന്ധിച്ച കേന്ദ്ര നിലപാടില്‍ മാറ്റം വന്നു. സ്വാഗതാര്‍ഹമായ നിലപാടാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. .
സംവരണ പട്ടികയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ജാതി സെന്‍സസ് നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് കേന്ദ്രം ഒടുവില്‍ വ്യക്തമാക്കി. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2011-ല്‍ നടത്തിയ സാമൂഹിക- സാമ്പത്തിക ജാതി സെന്‍സസിന്റെ (എസ്.ഇ.സി.സി) വിശദാംശങ്ങള്‍ സംസ്ഥാനത്തിന് നല്‍കാനാകില്ലെന്നും സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷനെ കേന്ദ്രം രേഖാമൂലം അറിയിച്ചു.
കമ്മീഷന്‍ നിയമം അനുസരിച്ച് ഇതര പിന്നാക്ക വിഭാഗം (ഒ.ബി.സി) പട്ടിക പരിഷ്‌കരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. 2011-ലെ എസ്.ഇ.സി.സി സെന്‍സസിന്റെ വിവരങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാത്തത് മൂലം ഇതിന് കഴിയുന്നില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ ന്യായീകരണം. മുസ്ലിം പിന്നോക്കാവസ്ഥ പരിഗണിച്ച് സംവരണശതമാന വ്യവസ്ഥ പരിഷ്‌കരിക്കുക തുടങ്ങിയആവശ്യങ്ങളില്‍ 2020 സെപ്റ്റംബര്‍ 8ന് ഉണ്ടായ ഹൈക്കോടതി വിധിയാണ് കേന്ദ്ര നിലപാടിന്റെ പശ്ചാത്തലം.
2011-ലെ ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവും സംസ്ഥാനവും റിപ്പോര്‍ട്ടുണ്ടാക്കി കമ്മീഷനും നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത് .ഈ നടപടികള്‍ 6 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ ഉണ്ട്. ഇതിനെതിരെ കേന്ദ്രം നല്‍കിയ അപ്പീലും പുന:പരിശോധന ഹര്‍ജിയും സുപ്രീം കോടതി തള്ളി. 2020-ലെ വിധി നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജിയും നിലവിലുണ്ട്.
ഹൈക്കോടതി വിധി പാലിക്കുന്നു എന്ന് വ്യക്തമാക്കി 2011-ലെ എസ്.ഇ.സി.സി സെന്‍സസ് സംബന്ധിച്ച കത്തും റിപ്പോര്‍ട്ടും കഴിഞ്ഞ മാസം 25ന് കേന്ദ്രം സംസ്ഥാന കമ്മീഷനും നല്‍കിട്ടുണ്ട്. അതില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പറയുന്നത്.
- 2011-ലെ എസ്.ഇ.സി.സി സെന്‍സസ് വിവരങ്ങളില്‍ ഒട്ടേറെ തെറ്റുകള്‍ ഉണ്ട്. അത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല.
- സെന്‍സസിന്റെ ക്രോഡീകരിക്കാത്ത സ്ഥിതിയിലുള്ള വിവരങ്ങള്‍ ആര്‍ക്കും കൈമാറേണ്ടതില്ലെന്നാണ് മഹാരാഷ്ട്ര ഒ.ബി.സി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള കേന്ദ്ര നിലപാട്.
- 2021-ലെ 105-ാം ഭരണഘടനാ ഭേദഗതിയോടെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം ഉള്ളവരുടെ പട്ടികയുണ്ടാക്കാനും, അതിനായി സെന്‍സസ് നടത്താനും സംസ്ഥാന സര്‍ക്കാരിന് സ്വതന്ത്ര്യം ഉണ്ട്. അതിന് 2011-ലെ സെന്‍സസിന്റെ വിവരങ്ങള്‍ ആവശ്യമില്ല.
കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി സാമൂഹിക- നീതി-ശാക്തീകരണ മന്ത്രാലയമാണ് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന് കത്തയച്ചത്. ജസ്റ്റിസ് ജി. ശശിധരന്‍ അദ്ധ്യക്ഷനായ കമ്മീഷന്‍ ഇത് പരിഗണിച്ചപ്പോള്‍ കേന്ദ്രം നടത്തിയ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസിന്റെ കണക്കുകള്‍ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പിലെ അണ്ടര്‍സെക്രട്ടറി വ്യക്തമാക്കി. സര്‍വ്വേ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുമെന്ന് അതേ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെന്‍സസ്
അനിവാര്യം
നമ്മുടെ രാജ്യത്തെ ജാതി സംവരണം തുടര്‍ന്നേ മതിയാകൂ. ജാതി സംവരണത്തിന് അര്‍ഹരായ ജനകോടികളുടെ ജീവിത നിലവാരവും, സാമൂഹ്യ-വിദ്യാഭ്യാസ-സാംസ്‌കാരിക നിലവാരവുമൊന്നും കാര്യമായി ഇതുവരെ ഉയര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ജാതി സംവരണം ഫലപ്രദമായി തുടരേണ്ടതായിട്ടുണ്ട്. അതിനു കഴിയണമെങ്കില്‍ ജാതി സെന്‍സസ് അനിവാര്യമായ ഒരു കാര്യമാണ്. അക്കാര്യത്തില്‍ അറച്ചു നിന്നിരുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക ജനവിഭാഗങ്ങളോട് വലിയ ക്രൂരതയാണ് കാട്ടിക്കൊണ്ടിരുന്നത്. ബീഹാര്‍ ഗവണ്‍മെന്റ് ജാതി സെന്‍സെസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉള്ള സുപ്രീകോടതിയുടെ ഇന്ദ്രാസാഹിനി കേസ് വിധിയില്‍ രാജ്യത്ത് പിന്നാക്കകാര്‍ക്ക് 27% സംവരണം സര്‍ക്കാര്‍ ജോലികളിലും, കോളേജ് അഡ് മിഷനുകളിലും മറ്റും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പിന്നാക്കസമുദായങ്ങളെ കുറിച്ചുള്ള ആധികാരികവും വിശ്വസനീയമായ യാതൊരു രേഖയും ഈ രാജ്യത്ത് ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
ഭൂരിപക്ഷ മതമായ ഹിന്ദുമതത്തിലെ തന്നെ 75% ത്തോളം പേര്‍ പട്ടികജാതി -പട്ടികവര്‍ഗ -പിന്നാക്ക വിഭാഗത്തില്‍ ഉള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളിലെ പിന്നോക്കകാരെകൂടി കൂട്ടിയാല്‍ മൊത്തം ജനസംഖ്യയില്‍ ഇത് 80%ത്തോളം വരുമെന്നാണ് കണക്ക്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന ഈ വിഭാഗത്തിന്റെ മൗലികാവകാശമാണ് ജാതി സെന്‍സസിന്റെ അഭാവം മൂലം ഇന്ത്യയില്‍ നിഷേധിക്കപ്പെടുന്നത്.
ഏതൊരു ആസൂത്രണത്തിന്റെയും അടിസ്ഥാനം ആധികാരികമായ കണക്കുകളും വിവരങ്ങളുമാണ്. എന്നാല്‍ ആധികാരികമായ ഒരു കണക്കിന്റെയും പിന്‍ബലമില്ലാതെയാണ് ഇവിടെ പിന്നാക്ക സംവരണം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ജാതി സംവരണത്തിനും, ജാതി സെന്‍സസിനും ഇന്ത്യയില്‍ വലിയ പഴക്കമുണ്ട്. 1891-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സെന്‍സസ് ആരംഭിച്ചപ്പോഴെ അതില്‍ ജാതി കോളം ഉണ്ടായിരുന്നു. 1931-വരെ അതു തുടരുകയും ചെയ്തിരുന്നു. 1953-ല്‍ രാജ്യത്ത് ആദ്യമായി പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കുവാനായിനിയോഗിച്ച കാക്കകലൈക്കര്‍ കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന് 1961-ലെ സെന്‍സസില്‍ ജാതി കണക്കെടുക്കണം എന്നായിരുന്നു. എന്നാല്‍ അത് നടന്നില്ല. അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു താല്‍പ്പര്യവും ഇക്കാര്യത്തില്‍ കാണിച്ചില്ല.
2001-ല്‍ വാജ്‌പേയ് സര്‍ക്കാര്‍ ജാതിസെന്‍സസ് എടുക്കുമെന്ന് പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. പിന്നാക്കകാരുടെ കണക്ക് പുറത്തു വരുന്നതിനെ ബി.ജെ.പി ആയാലും മറ്റ് പാര്‍ട്ടികളായാലും ഭയപ്പെടുന്ന സ്ഥിതിയാണ്.
ഏതൊരു ആസൂത്രണത്തിന്റെയും അടിസ്ഥാനം ആധികാരികമായ കണക്കുകളും വിവരങ്ങളുമാണ്. എന്നാല്‍ ആധികാരികമായ ഒരു കണക്കിന്റെയും പിന്‍ബലമില്ലാതെയാണ് ഇവിടെ പിന്നാക്ക സംവരണം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ജാതി സംവരണത്തിനും, ജാതി സെന്‍സസിനും ഇന്ത്യയില്‍ വലിയ പഴക്കമുണ്ട്. 1891-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സെന്‍സസ് ആരംഭിച്ചപ്പോഴെ അതില്‍ ജാതി കോളം ഉണ്ടായിരുന്നു.
ഉറപ്പുകള്‍
ലംഘിച്ചു
2021-ലെ സെന്‍സസില്‍ നിര്‍ബന്ധമായി ജാതി കോളം കൂടി ഉള്‍ക്കൊള്ളിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പലപ്രാവശ്യം ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ ഉറപ്പുകളെല്ലാം ലംഘിച്ചുകൊണ്ടാണ് ഈ സെന്‍സസ് നടത്തിയിരിക്കുന്നത്. ജനസംഖ്യ കണക്കെടുപ്പിനോടൊപ്പം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഒഴികെയുള്ളവരുടെ വിവരങ്ങള്‍ നയപരമായ കാരണങ്ങളാല്‍ ശേഖരിക്കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
2011-ലെ സാമൂഹിക – സാമ്പത്തിക-ജാതിസെന്‍സസില്‍ തെറ്റുള്ളതിനാല്‍ ജോലി, വിദ്യാഭ്യാസം തിരഞ്ഞെടുപ്പ്, സംവരണം എന്നിവക്ക് ആശ്രയിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. 2011-ലെ സെന്‍സസ് ജനങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം മറച്ചുകൊണ്ടാണ് കേന്ദ്രം ഈ തെറ്റായ പ്രസ്താവന നടത്തിട്ടുള്ളത്.
കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിലുള്ള ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനു ഒട്ടും താല്‍പര്യമില്ല. ഈ സെന്‍സസ് വിവരങ്ങള്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചത്. 2021-ലെ സെന്‍സസിനോടൊപ്പം പിന്നാക്ക വിഭാഗങ്ങളിലടക്കം എല്ലാ ജാതികളുടെയും കണക്കെടുക്കുന്നത് അതി സങ്കീര്‍ണമായ നടപടിയാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഒ.ബി.സി വിഭാഗങ്ങളുടെ കണക്കെടുപ്പിന് സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ വലിയ ആശയ കുഴപ്പം ഉണ്ടാകുമെന്ന് കേന്ദ്രം വിശദീകരിച്ചിരുന്നു.
9847132428
Email ID : [email protected]