മതാധിപത്യമല്ല, വേണ്ടത് ജനാധിപത്യം

എസ്.എന്‍.ഡി.പി യോഗം മുള്ളിക്കുളങ്ങര 5694-ാം നമ്പര്‍ ശാഖയിലെ ഗുരുദേവ വിഗ്രഹ ഗുരുക്ഷേത്ര സമര്‍പ്പണ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാവേലിക്കര: കേരളത്തില്‍ മതാധിപത്യമല്ല ജനാധിപത്യമാണ് നടക്കേണ്ടതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുള്ളിക്കുളങ്ങര 5694-ാം നമ്പര്‍ ശാഖയിലെ ഗുരുദേവവിഗ്രഹ, ഗുരുക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു സമുദായ നേതാവ് പറഞ്ഞു, തരൂര്‍ ഡല്‍ഹി നായരാണെന്ന്. എല്ലാ പാര്‍ട്ടികളിലും എല്ലാ മതക്കാരുമുണ്ട്. പച്ചയായി ഡല്‍ഹി നായരെന്ന് പറഞ്ഞ ആ നാക്കുകൊണ്ട് തന്നെ ഇന്ന് ചങ്ങനാശ്ശേരി നായരാക്കി വാഴ്ത്താന്‍ പോകുന്ന വാര്‍ത്തയും നാം അറിഞ്ഞിട്ടുണ്ട്. ഇത് എസ്.എന്‍.ഡി.പി യോഗമാണ് പറഞ്ഞിരുന്നതെങ്കില്‍ ചാനല്‍ചര്‍ച്ചകളില്‍ എത്തുമായിരുന്നു. പണം ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ പത്രധര്‍മ്മം. ഇത് അധര്‍മ്മത്തിലേക്കു പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാവേലിക്കര യൂണിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.മോഹന്‍കുമാര്‍ മുഖ്യസന്ദേശം നല്‍കി. യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ ഗോപന്‍ ആഞ്ഞിലിപ്ര, ശാഖ സെക്രട്ടറി ആര്‍. രവീന്ദ്രന്‍, യൂണിയന്‍ ജോ. കണ്‍വീനര്‍ രാജന്‍ഡ്രീംസ്, യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ സുരേഷ് പള്ളിക്കല്‍, വിനു ധര്‍മ്മരാജന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗോപകുമാര്‍, രമണി ഉണ്ണികൃഷ്ണന്‍, യൂണിയന്‍ വനിതാ സംഘം ചെയര്‍പേഴ്‌സണ്‍ എല്‍. അമ്പിളി, വനിതാസംഘം കണ്‍വീനര്‍ സുനിബിജു, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ നവീന്‍ വി. നാഥ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ കണ്‍വീനര്‍ ഡി. ശ്രീജിത്ത്, ശാഖായോഗം വൈസ്‌പ്രസിഡന്റ് എസ്. സന്തോഷ്, വനിതാസംഘം സെക്രട്ടറി പുഷ്പവിനോദ്, യൂണിയന്‍ കമ്മിറ്റിയംഗം രാജീവ് തെക്കേക്കര, ശാഖ പ്രസിഡന്റ് ലളിതമഹേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദീപക്കാഴ്ച, നൃത്തം എന്നിവ നടന്നു.

Author

Scroll to top
Close
Browse Categories