ക്ഷുഭിത യൗവ്വനം എണ്‍പതിന്റെ നിറവില്‍
(ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരം അമിതാഭ്ബച്ചന്റെ എണ്‍പതാം ജന്മദിനമായിരുന്നു ഒക്ടോബര്‍ 11ന്)
വെള്ളത്തിരയില്‍ 53 വര്‍ഷം പിന്നിടുന്ന അമിതാഭ് എന്ന ബിഗ്ബി ഈ 80-ാം വയസിലും സിനിമാ ലോകത്തിന് ആവേശം പകരുന്ന നായകനാണ്. ജന്മദിനാശംസകള്‍ നേരാന്‍ മുംബെയിലെ വീടായ ജല്‍സയ്ക്ക് മുന്നില്‍ അര്‍ദ്ധരാത്രിയിൽ തടിച്ചുകൂടിയ ആരാധകരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് ഇറങ്ങി വന്നാണ് ആരാധകരെ ബച്ചന്‍ അഭിവാദ്യം ചെയ്തത്.
ആറ് അടി രണ്ട് ഇഞ്ച് ഉയരമുള്ള ഈ അതികായന്‍ അരനൂറ്റാണ്ടായി ഇന്ത്യന്‍ സിനിമയുടെ ഹൃദയസ്പന്ദനമാണ്. ക്ഷുഭിതനായ യുവാവ്, കഠിനാദ്ധ്വാനം ചെയ്യുന്ന കൂലിവേലക്കാരന്‍, നീതിനിഷേധിക്കപ്പെട്ട സാധാരണക്കാരന്‍, കാമുകന്‍ അങ്ങനെ പലതുമായി ബച്ചന്‍ നിറഞ്ഞാടിയ വര്‍ഷങ്ങള്‍. സിനിമയിലല്ല യഥാര്‍ത്ഥ ജീവിതത്തില്‍ ബച്ചന്‍ തരണം ചെയ്ത പ്രതിസന്ധികള്‍സിനിമാക്കഥകൾക്കും അപ്പുറം നാടകീയത നിറഞ്ഞതാണ്. കോവിഡ് കാലത്ത് കഷ്ടപ്പാട് അനുഭവിച്ച മലയാളസിനിമയിലെ സാങ്കേതികപ്രവർത്തകർക്ക് വരെ സഹായമെത്തിക്കാൻ ഈ ബോളിവുഡ് താരം മനസ് കാണിച്ചു.
അങ്ങോട്ടോ ഇങ്ങോട്ടോ
എന്നറിയാതെ
ആശുപത്രിയില്‍
‘കൂലിയിലെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണം. 1982 ജൂലൈ 17. പുനീത് ഇസ്സാര്‍ എന്ന വില്ലന്‍ ബച്ചനെ ഇടിക്കുമ്പോള്‍ ബച്ചന്‍ മറിഞ്ഞു കിടക്കുന്ന സ്റ്റീല്‍മേശയിലേക്ക് വീഴണം. പുനീത് ഇടിച്ചു, ബച്ചന്‍ സ്റ്റീല്‍ മേശയിലേക്ക് വീഴുമ്പോള്‍ വയര്‍ മേശയുടെ വശത്ത് ശക്തമായി തട്ടി. എണീറ്റ് രണ്ടടി നടന്ന ബച്ചന്‍ താഴെ വീണു. ബാംഗ്ലൂരിലും മുംബൈയിലും അടിയന്തര ശസ്ത്രക്രിയ. കടുത്ത ആന്തരിക രക്തസ്രാവം. ബച്ചന്‍ അബോധാവസ്ഥയില്‍ നിന്നു മടങ്ങിയില്ല. അവയവങ്ങള്‍ ഒന്നൊന്നായി പ്രതികരിക്കാതെയായി. ഡോക്ടര്‍മാര്‍ ബന്ധുക്കളെ നിസ്സഹായത അറിയിച്ചു.
ലോകമെങ്ങും ആരാധകരുടെ മനം നൊന്ത പ്രാര്‍ത്ഥന. എല്ലാം നഷ്ടപ്പെടുമോ എന്ന ഭീതിക്കിടയില്‍ കാലിന്റെ പെരുവിരലില്‍ ഒരു ചെറിയ അനക്കം കണ്ടത് ഭാര്യ ജയയായിരുന്നു. ഡോക്ടര്‍ക്ക് ഉത്സാഹമായി. സാവധാനം ഇന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ ജീവിതത്തിലേക്ക് മടങ്ങി എത്തി. പിന്നീട് ബച്ചന്‍ ആരാധകരോട് പറഞ്ഞു. ”നിങ്ങളുടെ പ്രാര്‍ത്ഥനയാണ് എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്”

കുത്തുപാളയെടുത്ത
നാളുകള്‍
സ്വന്തം കമ്പനിയായ എ.ബി.സി എല്ലിന്റെ തകര്‍ച്ച 90കളുടെ അവസാനം ബച്ചനെ പാപ്പരാക്കി. എല്ലാം തകര്‍ന്ന നിലയില്‍ സിനിമയൊന്നുമില്ലാതെ ബച്ചന്‍ ഒതുങ്ങി ജീവിച്ചത് മൂന്നുവര്‍ഷം. അമിതാഭ്ബച്ചനെന്ന മഹാമേരുവിനെ സിനിമാലോകം എഴുതി തള്ളി. 2000ത്തില്‍ ‘കോന്‍ ബനേഗ ക്രോര്‍പതി’ എന്ന ടി.വി. പരിപാടിയുടെ അവതാരകനായി രംഗത്ത്. വലിയ മനുഷ്യന്‍ മിനിസ്‌ക്രീനില്‍ ഒതുങ്ങിയെന്ന് പരിഹാസം. എന്നാല്‍ ഈ ടിവി പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ തന്നെ ബച്ചന്‍ പ്രേക്ഷകരുടെ മനം കീഴടക്കി. പരിപാടിയില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് കൊണ്ടുവന്നു.
പിന്നെ ബച്ചന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എണ്‍പതാം വയസിലെത്തിയ ഈ നാളുകളിലും ഇന്ത്യന്‍ സിനിമയ്ക്ക് ഒരു ചക്രവര്‍ത്തിയേയുള്ളു. അമിതാഭ് ബച്ചന്‍.
1 ജനനം 1942 ഒക്ടോബര്‍ 1ന് ഉത്തര്‍പ്രദേശിലെ അലഹബാദില്‍
2 മാതാപിതാക്കള്‍ – ഹിന്ദി കവി ഡോ. ഹരിവംശറായ്ബച്ചന്‍, തേജിബച്ചന്‍
3 ആദ്യ ചിത്രം – സാത് ഹിന്ദുസ്ഥാനി (1969)
4 ഭാര്യ – ജയബച്ചന്‍
5 മക്കള്‍ – അഭിഷേക്, ശ്വേത, മരുമകള്‍- ഐശ്വര്യറായ്
6 പ്രധാന പുരസ്‌കാരങ്ങള്‍ – പത്മവിഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, അഭിനയത്തിനുള്ള ദേശീയ അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്.
7 പ്രശസ്തനാക്കിയ ചിത്രങ്ങള്‍- സഞ്ജീര്‍, ദിവാന്‍, ഷോലെ.