കെ.എന്‍. സത്യപാലന് ഗുരുദര്‍ശനത്തിലെ മാനവികതയ്ക്ക് ഊന്നല്‍ നല്കി
കൊട്ടാരക്കര: ഗുരുദേവ ദര്‍ശനത്തിലെ മാനവികതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ജീവിതമായിരുന്നു കെ.എന്‍. സത്യപാലന്റേതെന്ന് മുന്‍മന്ത്രി മുല്ലക്കര രത്നാകരന് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ആര്. ശങ്കര്‍ സ്മാരക കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കെ.എന്‍. സത്യപാലന്, സ്വാമി ശാശ്വതീകാനന്ദ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്ന് സാമ്പത്തിക അടിത്തറ ബലപ്പെടുത്തിയപ്പോഴും സാധാരണക്കാരന്റെ മനസിനൊപ്പം സഞ്ചരിക്കാന്‍ സത്യപാലന് ശ്രമിച്ചിരുന്നു.
നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സഹായത്തിനടക്കം ഒട്ടേറെ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ സമ്പത്തിന്റെ നല്ലൊരു പങ്ക് മാറ്റി വയ്ക്കാനും കെ.എന്‍. സത്യപാലന് തയ്യാറായി. സ്വാമി ശാശ്വതീകാനന്ദയുടെ മതാതീത ആത്മീയതയ്ക്ക് വര്‍ത്തമാനകാലത്തില്‍ പ്രസക്തിയേറുന്നതായും മുല്ലക്കര പറഞ്ഞു. യൂണിയന് പ്ലാറ്റിനം ജൂബിലി മന്ദിരത്തിലെ കെ.എന്‍.എസ്. നഗറില്‍ (ഗുരുദാസ് സ്മാരക പ്രാര്‍ത്ഥനാ ഹാള്‍) നടന്ന അനുസ്മരണ സമ്മേളനത്തില്‍ യൂണിയന് വൈസ്പ്രസിഡന്റ് അഡ്വ. എം.എന്‍. നടരാജന് അദ്ധ്യക്ഷനായി. യൂണിയന് പ്രസിഡന്റ് സതീഷ് സത്യപാലന് ശ്രീനാരായണ മെറിറ്റ് അവാര്‍ഡുകളും ചികിത്സാ ധനസഹായവും വിതരണം ചെയ്തു. മുന്‍ യൂണിയന് സെക്രട്ടറി ജി. വിശ്വംഭരന് മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി അഡ്വ. പി. അരുള്‍, യോഗം ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ. പി. സജീവ്ബാബു, അഡ്വ. എന്‍. രവീന്ദ്രന്, നിയുക്ത ബോര്‍ഡ്മെമ്പര്‍ അനില്‍ ആനക്കോട്ടൂര്‍, യൂണിയന് കൗണ്‍സിലര്‍മാരായ ഡോ. ബി. ബാഹുലേയന്, ജെ. അംബുജാക്ഷന്, കെ. രാധാകൃഷ്ണന്, കെ. രമണന്, ടി.വി. മോഹനന്, എസ്. ബൈജു, ആര്. വരദരാജന്, ഓഡിറ്റ് -ദേവസ്വം-പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.ബാബു, എസ്. സുദേവന്, ജി.ബൈജു, ജെ. രാജു, എന്‍. സുരേന്ദ്രന്, എന്‍. അനില്‍കുമാര്‍, വി. ഹരന്കുമാര്, എം. ജയപ്രകാശ്, സി. ശശിധരന്, യൂത്ത്മൂവ്മെന്റ്് യൂണിയന് ചെയര്മാന് അനൂപ്, കെ. രാജ്, സി. ആര്. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. വിവിധ ശാഖകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കാണ് മെറിറ്റ് അവാര്‍ഡുകള്‍ നല്‍കിയത്.