പഠിക്കാം, ഒരേസമയം ഒന്നിലധികം കോഴ്‌സുകള്‍

ഉന്നതവിദ്യാഭ്യാസം കാംഷിക്കുന്ന ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമാണ് നമ്മുടേത്.പരമ്പരാഗത ബിരുദ കോഴ്സുകളില്‍ നിന്നും തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്കുള്ള മാറ്റം വളരെ ഇഴഞ്ഞാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ അറിവിന്റെ നിര്‍മ്മാണമാണ് ഉന്നതവിദ്യാഭ്യാസമെന്ന ആഗോള സങ്കല്‍പ്പത്തിലേക്ക് നമ്മള്‍ അടുത്തു കൊണ്ടിരിക്കുന്നു.
പരമ്പരാഗതമായി ഒരു പ്രധാന വിഷയവും, അതിന് അത്യാവശ്യമായ ഒന്നോ രണ്ടോ അനുബന്ധ വിഷയങ്ങളും അല്പം ഭാഷയും പഠിക്കുന്ന രീതികള്‍ മാറി വിവിധ മേഖലകള്‍ കലര്‍ന്ന കോഴ്‌സുകള്‍ ക്രമേണ കടന്നുവന്നുകൊണ്ടിരിക്കുകയാണ്.

പരമ്പരാഗതമായി ഒരു പ്രധാന വിഷയവും, അതിന് അത്യാവശ്യമായ ഒന്നോ രണ്ടോ അനുബന്ധ വിഷയങ്ങളും അല്പം ഭാഷയും പഠിക്കുന്ന രീതികള്‍ മാറി വിവിധ മേഖലകള്‍ കലര്‍ന്ന കോഴ്‌സുകള്‍ ക്രമേണ കടന്നുവന്നുകൊണ്ടിരിക്കുകയാണ്.

പലരാജ്യങ്ങളിലും ഒരേ സമയത്ത് രണ്ട് ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ട്. റഗുലര്‍ ക്ലാസിനോടൊപ്പം തൊഴിലധിഷ്ടിതമായ മറ്റൊരു കോഴ്‌സുകൂടി പഠിക്കുന്നത് ഇന്ന് സാര്‍വ്വദേശീയമായി വിവിധ രാജ്യങ്ങളില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെട്ടുകൊണ്ടാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി) ഒരേ സമയം രണ്ട് കോഴ്‌സുകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഔദ്യോഗികമായ ഉത്തരവും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

വേര്‍തിരിവില്ലാതെ പഠനം

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ അല്ലെങ്കില്‍ രണ്ട് ബിരുദാനന്തര കോഴ്‌സുകള്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന മാര്‍ഗ്ഗരേഖ യു.ജി.സി പുറത്തിറക്കി. വിജ്ഞാപനം ഇറക്കുന്ന തീയതി മുതല്‍ മാര്‍ഗ്ഗരേഖ നിലവില്‍ വരും. വിജ്ഞാപനത്തിനു മുമ്പ് രണ്ട് കോഴ്‌സുകളില്‍ ചേര്‍ന്നവര്‍ക്ക് മുന്‍കൂര്‍ പ്രാബല്യം ലഭിക്കില്ല.

ആര്‍ട്സ്, സയന്‍സ് വിഷയങ്ങളെന്നോ കരിക്കുലര്‍, എക്‌സ്‌ട്രാ കരിക്കുലര്‍ പ്രവര്‍ത്തനങ്ങളെന്നോ വൊക്കേഷണല്‍, അക്കാഡമിക് വിഭാഗങ്ങളെന്നോ വേര്‍തിരിവില്ലാതെ പഠനത്തിന് അവസരം നല്‍കുകയാണ് ലക്ഷ്യമെന്ന് യു.ജി.സി അറിയിച്ചു. ഇതനുസരിച്ച് സയന്‍സ്, സോഷ്യല്‍ സയന്‍സ്, ആര്‍ട്സ്, ഹുമാനിറ്റിസ്, ഭാഷ, സ്പോര്‍ട്സ്, പ്രൊഫഷണല്‍, സാങ്കേതികം തുടങ്ങി എല്ലാ വിഷയങ്ങളിലും അറിവ് നേടാന്‍ അവസരം ഉണ്ട്.

സീറ്റുകളുടെ കുറവുമൂലം സ്ഥാപനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങുന്ന സാഹചര്യം കൂടി യു.ജി.സി കണക്കിലെടുത്തിട്ടുണ്ട്. പരീക്ഷണാത്മകവും സമഗ്രവും ആവിഷ്‌കാരപരവും പഠിതാവിനെ കേന്ദ്രീകരിച്ചിട്ടുള്ളതും പഴക്കമുള്ളതും ആസ്വദിക്കാവുന്നതുമാകണം പഠനം.

സീറ്റുകളുടെ കുറവുമൂലം സ്ഥാപനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങുന്ന സാഹചര്യം കൂടി യു.ജി.സി കണക്കിലെടുത്തിട്ടുണ്ട്. പരീക്ഷണാത്മകവും സമഗ്രവും ആവിഷ്‌കാരപരവും പഠിതാവിനെ കേന്ദ്രീകരിച്ചിട്ടുള്ളതും പഴക്കമുള്ളതും ആസ്വദിക്കാവുന്നതുമാകണം പഠനം. കര്‍ശനമായ ചട്ടങ്ങള്‍ ഒഴിവാക്കി ജീവിതത്തിലുടനീളം വിവിധ വിഷയങ്ങള്‍ പഠിക്കാനും ഇടക്ക് ചേരാനും കഴിയും വിധം ക്രിയാത്മകമായ ചേരുവകളോടെ കരിക്കുലം ഘടന സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും യു.ജി.സി വ്യക്തമാക്കുന്നു.

സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം രണ്ട് ബിരുദ-ബിരുദാനന്തര യോഗ്യത നേടാമെന്ന നേട്ടവും സാമ്പത്തിക പ്രയാസമുള്ള സംസ്ഥാനങ്ങള്‍ക്കും കോളേജ് മാനേജുമെന്റുകള്‍ക്കും പുതിയ കോളേജുകള്‍ സ്ഥാപിക്കാതെ തന്നെ കൂടുതല്‍ പഠിതാക്കള്‍ക്ക് ഡിഗ്രിയും ഡിപ്ലോമയും ബിരുദാനന്തരബിരുദവുമെല്ലാം നേടിയെടുക്കുന്നതിന് സഹായിക്കുമെന്നുള്ളതും എടുത്തു പറയേണ്ട വലിയൊരു നേട്ടമാണ്. ഒരേ സമയത്തെ രണ്ട് കോഴ്‌സുകളെ സംബന്ധിച്ച് ചില ഭിന്നാഭിപ്രായങ്ങളും ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട്.

ഇതിനകം രാജ്യത്തെ സര്‍വ്വകലാശാല മേധാവികളില്‍ ചിലരും ഒരേസമയത്ത് രണ്ട് കോഴ്‌സുകള്‍ ഒരേ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്നതിനെതിരായി രംഗത്ത് വന്നിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി, സമ്പല്‍പൂര്‍ യൂണിവേഴ്‌സിറ്റി വി.സിമാര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും ഡല്‍ഹി, ഗോവ യൂണിവേഴ്‌സിറ്റി വി.സിമാര്‍ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. കേരള സര്‍വ്വകലാശാല ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
9847132428

ക്ലാസുകള്‍
ഒരേ സമയത്താകരുത്

യു.ജി.സി ഇതുസംബന്ധിച്ച് അംഗീകരിച്ച മാര്‍ഗ്ഗരേഖയില്‍ ഇപ്രകാരം പറയുന്നു:

  • രണ്ട് കോഴ്‌സുകളുടെയും ക്ലാസുകള്‍ ഒരേ സമയത്താകരുത്.
  • ഒരു ഫുള്‍ടൈം അല്ലെങ്കില്‍ ഓഫ്‌ലൈന്‍ കോഴ്‌സും ഒരു ഓപ്പണ്‍ വിദൂരവിദ്യാഭ്യാസ കോഴ്‌സ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ കോഴ്‌സും തെരഞ്ഞെടുക്കാം.
  • അതുമല്ലെങ്കില്‍ ഒരു വിദൂരവിദ്യാഭ്യാസ കോഴ്‌സ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ കോഴ്‌സ്
  • ഈ സൗകര്യം പി.എച്ച്.ഡി പ്രോഗ്രാമുകള്‍ ഒഴികെയുള്ള കോഴ്‌സുകള്‍ക്ക് മാത്രമാണ്.
  • ഓപ്പണ്‍, വിദൂരവിദ്യാഭ്യാസ, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ അംഗീകൃതമെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തണം.
  • കോഴ്‌സുകള്‍ യു.ജി.സി അല്ലെങ്കില്‍ അതാത് നിയന്ത്രണ ഏജന്‍സികള്‍ നടപ്പാക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കും

ആശങ്കകള്‍

  • ഒരു കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാന്‍ പോലും സാമ്പത്തിക ശേഷിയില്ലാത്ത നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ നമ്മുടെ സര്‍വ്വകലാശാലകളിലുണ്ട്.ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം രണ്ട് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുക ബുദ്ധിമുട്ടായിരിക്കും.
  • രണ്ട് റഗുലര്‍ കോഴ്‌സുകളുടെ പഠനഭാരം വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുമോ?
  • ശാസ്ത്രവിഷയങ്ങളിലെ പഠനത്തിന്റെ ഗുണനിലവാരം കുറഞ്ഞേക്കും.

Author

Scroll to top
Close
Browse Categories