തിളച്ചുമറിഞ്ഞ കഞ്ഞി

വയല്‍വാരത്തെ കുട്ടി കുടിലില്‍ കയറി കഞ്ഞി അടുപ്പില്‍ നിന്നിറക്കിവെച്ച കാര്യം തേയി അടുത്ത കുടിലിലെ ചക്കിയോട് പറഞ്ഞു. ചക്കിയത് കണ്ടവരോടെല്ലാം പറഞ്ഞു. കാറ്റും അറിഞ്ഞു വെയിലും അറിഞ്ഞു. നല്ല കാര്യം നല്ല കാര്യം തന്നെ. എങ്കിലും ഈഴവന്‍ പുലയക്കുടിലില്‍ കയറിയത് ശരിയല്ലല്ലോ? കഞ്ഞി തിളച്ചുമറിഞ്ഞതിലും ഏറെ ചൂടില്‍ ജാതിചിന്ത തിളച്ചു.

കളിക്കൂട്ടുകാര്‍ ആരും വന്നില്ല. കാത്തിരുന്നു മുഷിഞ്ഞു. എന്തു പറ്റി കുട്ടികള്‍ക്ക്?
കൊച്ചുനാരായണന്‍ കൂട്ടുകാരുടെ വീട്ടിലേക്ക് നടന്നു. അല്പം ദൂരെയെത്തിയപ്പോള്‍ ഒരു കുടില്‍ കണ്ടു. അവിടുത്തെ മാതേവന്‍ എങ്ങോട്ടു പോയി. അകത്തേക്ക് എത്തിനോക്കി.

കുടിലിന്റെ അകത്തെ അടുപ്പില്‍ കഞ്ഞി തിളച്ച്മറിയാന്‍ തുടങ്ങുന്നു. ചെറിയ പാത്രത്തിലെ കഞ്ഞി മുഴുവന്‍ അടുപ്പില്‍ തിളച്ചുപൊങ്ങി മറിഞ്ഞുതീരും. അയ്യോ! അടുപ്പിന്നരികിലേക്കു ചെന്നു. ആ കഞ്ഞിക്കലം അടുപ്പില്‍നിന്നും ഇറക്കി താഴെവെച്ചു. കഞ്ഞി കാലായിട്ടുണ്ട്. പാത്രത്തിനു പുറത്തുവീണ വറ്റു കണ്ടപ്പോള്‍ തോന്നി.

മാതേവന്റെ അമ്മ എന്തോ താളും തകരയും പറിച്ച് കുടിലിന്നകത്തേക്ക് കയറുമ്പോഴാണ് വയല്‍വാരം വീട്ടിലെ കുട്ടി അടുക്കളയില്‍ നില്‍ക്കുന്നത് കണ്ടത്. തേയി അത്ഭുതത്തോടെ നാണുവിനെ നോക്കി.
”എന്തേ മോനേ..?”
സ്‌നേഹത്തോടെ ചോദിച്ചു.
”കഞ്ഞി തിളച്ചുമറിയുന്നതു കണ്ടപ്പോള്‍ ഇറക്കിവെച്ചതാണ്.”
”ങ്ങേ!”
ഒരു ഞെട്ടലോടെ മാതേവന്റെ അമ്മ മുന്നില്‍ നില്‍ക്കുന്ന ബാലനെ നോക്കി.
”കൈ പൊള്ളിയോ?”
സ്‌നേഹത്തിന്റെ ചോദ്യസ്വരം.
”ഇല്ല.”
രണ്ടു കൈകളും ഉയര്‍ത്തിക്കാണിച്ച് ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു. തേയിക്ക് ആ കൊച്ചു കൈകള്‍ പിടിച്ചു നോക്കണമെന്നുണ്ടായിരുന്നു. പക്ഷെ, നീട്ടിയ കൈ പെട്ടെന്നു പിന്‍വലിച്ചു. തൊടാന്‍ പാടില്ല. ഉള്ളിലിരുന്ന് ആരോ വിലക്കി.
ഒന്നും സംഭവിക്കാത്തതുപോലെ നാരായണന്‍ ഇറങ്ങി നടന്നു. നല്ല വെളുത്ത സുമുഖനായ കുട്ടി. തേയിയുടെ കണ്ണുകള്‍ പാടവരമ്പിലോളം പിന്‍തുടര്‍ന്നു ചെന്നു. ആ കുട്ടിയെപ്പറ്റി നല്ലതേ ആളുകള്‍ക്ക് പറയാനുള്ളു. ആ നന്മ ഉച്ചപ്പട്ടിണിയില്‍ നിന്നു രക്ഷിച്ചു. അല്ലെങ്കില്‍ കഞ്ഞി മുഴുവന്‍ തിളച്ച്മറിഞ്ഞ് അടുപ്പില്‍ പോകുമായിരുന്നു.

തേയി ആശ്വാസത്തോടെ അടുപ്പിന്നടുത്തേക്ക് നടന്നു. താളും തകരയും കൊണ്ട് ഇനിയൊരു കറിവെക്കണം. എന്നാല്‍ ഉച്ചഭക്ഷണം നന്നായി കഴിക്കാം.
വയല്‍വാരത്തെ കുട്ടി കുടിലില്‍ കയറി കഞ്ഞി അടുപ്പില്‍ നിന്നിറക്കിവെച്ച കാര്യം തേയി അടുത്ത കുടിലിലെ ചക്കിയോട് പറഞ്ഞു. ചക്കിയത് കണ്ടവരോടെല്ലാം പറഞ്ഞു. കാറ്റും അറിഞ്ഞു വെയിലും അറിഞ്ഞു. നല്ല കാര്യം നല്ല കാര്യം തന്നെ. എങ്കിലും ഈഴവന്‍ പുലയക്കുടിലില്‍ കയറിയത് ശരിയല്ലല്ലോ? കഞ്ഞി തിളച്ചുമറിഞ്ഞതിലും ഏറെ ചൂടില്‍ ജാതിചിന്ത തിളച്ചു.
കൊച്ചുനാണു കളികഴിഞ്ഞു വയല്‍വാരം വീട്ടിലെത്തുന്നതിനു മുമ്പുതന്നെ കഞ്ഞിക്കാര്യം അവിടെ എല്ലാവരും അറിഞ്ഞു. കുട്ടിയമ്മക്ക് സന്തോഷം തോന്നി. എങ്കിലും പുറത്തു കാണിച്ചില്ല. അച്ഛന്‍ അല്പം കോപത്തോടെ മകന്‍ വരുന്നതും നോക്കിയിരുന്നു.

വീട്ടുമുറ്റത്തെത്തിയപ്പോള്‍ മാടനാശാന്‍ മകനോട് മാറിനില്‍ക്കാന്‍ പറഞ്ഞു. അനുസരണയോടെ കൈചൂണ്ടിയ സ്ഥലത്തേക്കു മാറിനിന്നു. മാടനാശാന്‍ ഇറയില്‍ തിരുകിവെച്ചിരുന്ന വടിയെടുത്തു മുന്നോട്ടു നടന്നു.
കുട്ടിയമ്മയും മറ്റു സ്ത്രീകളും എന്താണ് സംഭവിക്കുക എന്നറിയാന്‍ ഭീതിയോടെ ഒതുങ്ങിനിന്നു. നാലു മക്കളുള്ളതില്‍ ഏക ആണ്‍കുട്ടിയാണ്. സഹോദരിമാര്‍ക്ക് ഏട്ടനെ രക്ഷിക്കണമെന്നുണ്ട്. പക്ഷെ അച്ഛന്റെ കോപം കണ്ടപ്പോള്‍ അനങ്ങാനാവാതെ നില്‍ക്കുകയാണ്.

അച്ഛനോ അമ്മാവനോ മറ്റാരെങ്കിലുമോ നാണുവിനെ ഇതുവരെ അടിച്ചിട്ടില്ല. എന്നാല്‍ ഇന്ന് ശിക്ഷകിട്ടേണ്ട തെറ്റാണ് ചെയ്തത്. പുലയക്കുടിലില്‍ കയറി കഞ്ഞിപ്പാത്രം തൊടുക. മോശം മോശം.
മാടനാശാന്‍ നാണുവിന്റെ മുന്നില്‍ ചെന്നുനിന്നു വടി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ചോദിച്ചു.
”നീ ഇന്ന് പുലയക്കുടിലില്‍ കയറിയോ?”
”കയറി.”
ശാന്തമായ മറുപടി.
”എന്തിനു കയറി? തീണ്ടലുള്ളതാണ് പുലയച്ചാള എന്നറിയില്ലേ?”
മാടനാശാന്റെ ചോദ്യം കുറേക്കൂടി കോപം കലര്‍ന്ന് അവിടെ മുഴങ്ങി.
”ഞാന്‍ കുടിലില്‍ കയറി അടുപ്പില്‍നിന്നും ആ കഞ്ഞിപ്പാത്രം ഇറക്കിവെച്ചില്ലെങ്കില്‍ ഇന്ന് അവരൊക്കെ പട്ടിണിയാകുമായിരുന്നു. കഞ്ഞി തിളച്ചുമറിഞ്ഞ് അടുപ്പില്‍ പോവുന്നത് കണ്ടിട്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്.”
നാണു ഒരു വലിയ കാര്യം ചെയ്തതിന്റെ അഭിമാനബോധത്തോടെയാണ് ഇത്രയും പറഞ്ഞത്. അതുകേട്ടപ്പോള്‍ മാടനാശാന്‍ മകന്റെ മുഖത്തു നോക്കി.

ഈ നല്ല കാര്യം ചെയ്ത മകനെ എങ്ങനെയാണ് ശിക്ഷിക്കുക. മാടനാശാന്റെ മുഖത്തുനിന്നും കോപത്തിന്റെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞുപോയി. ഒരു പുഞ്ചിരി ആ ചുണ്ടുകളില്‍ തെളിഞ്ഞു.
കുട്ടിയമ്മക്കും മറ്റുള്ളവര്‍ക്കും ആശ്വാസമായി. മാടനാശാന്‍ മകനെ അടുത്തു പിടിച്ചു തലയില്‍ തലോടി. കുട്ടിയമ്മ അച്ഛന്റെയും മകന്റെയും അടുത്തു ചെന്നു.

ഈ നല്ല കാര്യം ചെയ്ത മകനെ എങ്ങനെയാണ് ശിക്ഷിക്കുക. മാടനാശാന്റെ മുഖത്തുനിന്നും കോപത്തിന്റെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞുപോയി. ഒരു പുഞ്ചിരി ആ ചുണ്ടുകളില്‍ തെളിഞ്ഞു.

കുട്ടിയമ്മക്കും മറ്റുള്ളവര്‍ക്കും ആശ്വാസമായി. മാടനാശാന്‍ മകനെ അടുത്തു പിടിച്ചു തലയില്‍ തലോടി. കുട്ടിയമ്മ അച്ഛന്റെയും മകന്റെയും അടുത്തു ചെന്നു.
”നമ്മുടെ മകന്‍ തെറ്റൊന്നും ചെയ്യില്ല.”
കുട്ടിയമ്മ മകന്റെ മുഖം പിടിച്ചുയര്‍ത്തി വാത്സല്യത്തോടെ തുടര്‍ന്നു പറഞ്ഞു.
”കേള്‍ക്കുമ്പോള്‍ പെട്ടെന്ന് തെറ്റാണെന്ന് തോന്നുമെങ്കിലും നമ്മു ടെ മോന്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണെന്ന് പിന്നീട് മനസ്സിലാവും.”
”അതെ. നമ്മുടെ മോന്‍ ശരിയായ കാര്യങ്ങളേ ചെയ്യുകയുള്ളു.”
മാടനാശാന്‍ പുഞ്ചിരിയോടെ കുട്ടിയമ്മയുടെ അഭിപ്രായം ശരിവെച്ചു.

9400432008

Author

Scroll to top
Close
Browse Categories