ഇടുക്കി ഭൂ പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന ഇടപെടല്‍ വേണം
മനുഷ്യനെക്കാള്‍ മൃഗത്തിന് പ്രാധാന്യം നല്‍കുന്ന നിയമം മാറണം. പാവപ്പെട്ട ജനങ്ങള്‍ മലയോട് മല്ലടിച്ചാണ് ഇടുക്കി മനുഷ്യവാസമുള്ള പ്രദേശമായും മനോഹരടൂറിസ്റ്റ് കേന്ദ്രമായും മാറ്റിയത്. മനുഷ്യന് സംരക്ഷണം നല്‍കേണ്ട നിയമം നിര്‍മ്മിക്കേണ്ട ബാദ്ധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. എസ്.എന്‍.ഡി.പി യോഗം വെറും സമുദായസംഘടനയല്ല, സമരസംഘടനയാണ്. അവശതയനുഭവിക്കുന്ന എല്ലാവിഭാഗങ്ങള്‍ക്കും വേണ്ടി എന്നും സമരം ചെയ്തിട്ടുള്ള പാരമ്പര്യമാണ് എസ്.എന്‍.ഡി.പി യോഗത്തിനുള്ളത്.
കട്ടപ്പന: ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. യൂത്ത്മൂവ്‌മെന്റ് കട്ടപ്പനയില്‍ നടത്തിയ സമരപ്രഖ്യാപന റാലിയും മഹാസമ്മേളനവുമായ ‘യോഗജ്വാല’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപതിവ് ചട്ടങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യേണ്ട ചുമതല മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യനെക്കാള്‍ മൃഗത്തിന് പ്രാധാന്യം നല്‍കുന്ന നിയമം മാറണം. പാവപ്പെട്ട ജനങ്ങള്‍ മലയോട് മല്ലടിച്ചാണ് ഇടുക്കി മനുഷ്യവാസമുള്ള പ്രദേശമായും മനോഹരടൂറിസ്റ്റ് കേന്ദ്രമായും മാറ്റിയത്. മനുഷ്യന് സംരക്ഷണം നല്‍കേണ്ട നിയമം നിര്‍മ്മിക്കേണ്ട ബാദ്ധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. എസ്.എന്‍.ഡി.പി യോഗം വെറും സമുദായസംഘടനയല്ല, സമരസംഘടനയാണ്. അവശതയനുഭവിക്കുന്ന എല്ലാവിഭാഗങ്ങള്‍ക്കും വേണ്ടി എന്നും സമരം ചെയ്തിട്ടുള്ള പാരമ്പര്യമാണ് എസ്.എന്‍.ഡി.പി യോഗത്തിനുള്ളത്. രാജഭരണകാലത്ത് അവശതയനുഭവിക്കുന്ന ക്രിസ്ത്യന്‍, മുസ്ലിം, ഈഴവരാദി പിന്നാക്ക വിഭാഗങ്ങളെ ഒരുമിച്ചു ചേര്‍ത്ത് നിവര്‍ത്തന പ്രക്ഷോഭം നടത്തി സംവരണം നേടിയെടുത്തു. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്തു. സര്‍ക്കാര്‍ സര്‍വീസില്‍ ഈഴവര്‍ക്ക് പ്രാതിനിധ്യം കിട്ടുന്നതിന് ഈഴവ മെമ്മോറിയല്‍ മെമ്മോറാണ്ടം ദിവാന് സമര്‍പ്പിച്ചു. മറ്റുള്ളവരുടെ അവകാശങ്ങള്‍ പിടിച്ചു പറ്റാനല്ല, സാമൂഹ്യനീതി നേടാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സമരസംഘടനയാണിത്. അതിനാല്‍ തന്നെ ജാതിമതഭേദമെന്യേ ആര്‍ക്കെങ്കിലും നീതി നിഷേധിക്കപ്പെട്ടാല്‍ അവിടെയെല്ലാം ശബ്ദിക്കാനുള്ള അവകാശവും അധികാരവും നമുക്കുണ്ട്. അതുകൊണ്ടാണ് ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ എസ്.എന്‍.ഡി.പി യോഗം സമരരംഗത്തിറങ്ങിയത്. യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിലുള്ള ഈ ഒന്നാംഘട്ട സമരത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ എസ്.എന്‍.ഡി.പി യോഗം തന്നെ സമരം ഏറ്റെടുത്ത് പ്രശ്‌നപരിഹാരത്തിനായി ഏതറ്റം വരെയും പോകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജുമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പനയില്‍ പതിനായിരക്കണക്കിന് ശ്രീനാരായണീയര്‍ അണിനിരന്ന മഹാറാലി എസ്.എന്‍.ഡി.പി യോഗത്തിന്റെ ശക്തി വിളിച്ചോതുന്നതായി.