അതിമധുരം

കൊല്ലം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മധുശ്രീക്ക് അഭിമാനാർഹമായ റാങ്ക്. കൊട്ടാരക്കര വെണ്ടാര്‍ മുരിക്കിലഴികത്ത് വീട്ടില്‍ (മധുശ്രീ) വിമുക്തഭടന്‍ എന്‍.കെ. മധുസൂദനന്റെയും രാജശ്രീയുടെയും ഏകമകളാണ് 365-ാം റാങ്ക് നേടിയ മധുശ്രീ.

സോഷ്യോളജി ഐച്ഛിക വിഷയമായെടുത്തിരുന്ന മധുശ്രീക്ക് സിവില്‍ സര്‍വീസ് മോഹം കൂടെക്കൂടിയിട്ട് വര്‍ഷങ്ങളായി. തിരുവനന്തപുരം എന്‍ലൈറ്റ് ഐ.എ. എസിലായിരുന്നു പരിശീലനം. ആറു തവണയാണ് പരീക്ഷയെഴുതിയത്. നാല് തവണയും അഭിമുഖം വരെ എത്തിയതുമാണ്. ഇക്കുറി മോഹം പൂവണിഞ്ഞു. എസ്.എന്‍.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ 759-ാം നമ്പര്‍ വെണ്ടാര്‍ ശാഖയിലെ അംഗങ്ങളാണ് മധുശ്രീയുടെ കുടുംബം. കൊട്ടാരക്കര യൂണിയന്‍ കൗണ്‍സില്‍ മധുശ്രീക്ക് അഭിനന്ദനം അറിയിച്ചതായി പ്രസിഡന്റ് സതീഷ്‌ സത്യപാലനും സെക്രട്ടറി അഡ്വ. പി. അരുളും അറിയിച്ചു.

പ്ലസ്‌ടു:
ശ്രീലക്ഷ്മിയാണ് താരം

പ്ലസ് ടു പരീക്ഷയില്‍ എല്ലാവിഷയങ്ങൾക്കും എ പ്ളസ് നേടി 99 ശതമാനം മാര്‍ക്കോടെ ഉന്നതവിജയം കരസ്ഥമാക്കിയ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി എച്ച്.എസ്.എസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മി എസ്.എസ്. കായിക രംഗത്തും തിളങ്ങിയ പ്രതിഭയാണ്. ദേശീയ മത്സരത്തില്‍ ജൂനിയര്‍ ഖൊ-ഖൊ ടീമിലും എറണാകുളം ജില്ലാ ജൂനിയര്‍ ഖൊ-ഖൊ ടീമിലും ശ്രീലക്ഷ്മി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. റവന്യൂ ജില്ലാ കായികമേളയില്‍ നൂറു മീറ്ററില്‍ മൂന്നാം സ്ഥാനത്തെത്തിയും മികവ് തെളിയിച്ചു.

എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ഏരൂര്‍ ശ്രീനിലയത്തില്‍ ശ്രീജിത്തിന്റെയും സ്മിത യുടെയും (യോഗനാദം സ്റ്റാഫ്) മകളാണ്. സഹോദരി : ശ്രീനന്ദ.

അഭിമാനമായി അനുപമ

കായംകുളം: യു.പി എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ അനുപമ ആനന്ദ് 434 -ാം റാങ്ക് നേടി . കായംകുളം തെക്കുകൊച്ചുമുറി പനച്ചപ്പള്ളി വീട്ടിൽ ജലസേചന വകുപ്പ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ എസ്. വിജയാനന്ദിന്റെയും റിട്ടയേർഡ് പോസ്റ്റ് മാസ്റ്ററായ സുഷമ വാസുദേവന്റെയും ഏകമകളാണ്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനിയിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി അച്ചടി മാധ്യമത്തിലെ മികച്ച ഫോട്ടോഗ്രാഫിയ്ക്കുള്ള അവാർഡ് മന്ത്രി ജെ.ചിഞ്ചുറാണിയിൽ നിന്നും കേരളകൗമുദി ഫോട്ടോഗ്രാഫർ ശ്രീധർലാൽ ഏറ്റുവാങ്ങുന്നു.

Author

Scroll to top
Close
Browse Categories