അര്‍ഹതയ്ക്കുള്ള അംഗീകാരമല്ലേ അവാര്‍ഡുകള്‍…..

അര്‍ഹിക്കുന്നവര്‍ക്ക് കിട്ടുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ മിക്കതും വിവാദങ്ങളിലേക്ക് കടക്കുന്നത്.അവാര്‍ഡുകള്‍ സ്വീകരിക്കുന്നവരെയും സ്വീകരിക്കാത്തവരെയും അവാര്‍ഡ് മേഖലയില്‍ നമുക്ക് കാണാവുന്നതാണ്. ദിനംപ്രതിഇറങ്ങുന്ന പുതിയപുരസ്‌കാരങ്ങളുടെ തോത്, അര്‍ഹത ഇല്ലാത്തവര്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍, കാശുമുടക്കി സംഘടിപ്പിക്കുന്ന അവാര്‍ഡുകള്‍ എന്നിവ അവാര്‍ഡ് എന്ന സങ്കല്പത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

Man gives you the award but
God gives you the reward…
DenzelWashington

അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കും വളരെയധികം പ്രാധാന്യവും പ്രസക്തിയും ഉള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്.സമൂഹത്തിന്റെ സമസ്ത മേഖലകളിലും അവാര്‍ഡുകള്‍ ഇന്ന് ഒരു കൗതുക കാഴ്ചയാണ്.വ്യക്തികള്‍ക്ക് സംഘടനകള്‍ക്ക് എന്നിങ്ങനെഅവാര്‍ഡ് നല്‍കുന്നമേഖലകള്‍ അനവധിയാണ്.സാഹിത്യം, സാംസ്‌കാരികം, ആരോഗ്യം, വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, സിനിമ, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രഗത്ഭരായവര്‍ക്ക് നല്‍കുന്ന അംഗീകാരങ്ങളുടെ എണ്ണoവര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

സാഹിത്യത്തിന് ഉപരി സാംസ്‌കാരിക മേഖലയായാലും സിനിമ മേഖലയായാലും കായിക മേഖലയായാലും വര്‍ത്തമാന കാലഘട്ടത്തില്‍ അവാര്‍ഡുകളുടെ പ്രാധാന്യവും പ്രസക്തിയുംകൂടുന്നു എന്നതിനേക്കാള്‍ അവാര്‍ഡുകള്‍ നല്‍കുക എന്നതും സ്വീകരിക്കുക എന്നതുംഒഴിവാക്കാന്‍ ആവാത്തപ്രതിഭാസമായി മാറിക്കൊണ്ടിരിക്കുന്നു.അവാര്‍ഡുകള്‍ നല്‍കുന്നപരിപാടിയുമായി ബന്ധപ്പെട്ട സാംസ്‌കാരിക സദസുകള്‍വിജ്ഞാന വിതരണത്തിനുളളവേദികളായി മാറുന്നു.ഓരോഅംഗീകാരങ്ങളും ജനങ്ങളുടെ മുന്നില്‍ തങ്ങള്‍ക്ക് വേണ്ട പ്രാധാന്യവും പരിഗണനയും നല്‍കുന്നു എന്ന വിശ്വാസം പുലര്‍ത്തുന്നവരാണ് അവാര്‍ഡ് കരസ്ഥമാക്കുന്നവരില്‍ഏറെയും. മികവില്‍ നിന്ന് മികവിലേക്ക് കുതിക്കാന്‍ ഓരോ അവാര്‍ഡും അവരെ പ്രാപ്തരാക്കുന്നു. അവാര്‍ഡുകളില്‍അതിരറ്റ ആത്മാഭിമാനം കൊള്ളുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റിലും കാണുന്നത്. അതിനുദാഹരണം ആണല്ലോ ഓരോ അവാര്‍ഡ് വേദിയിലും നിറഞ്ഞ് കവിയുന്ന ജനസദസ്സുകള്‍. ആഘോഷങ്ങളായി ഓരോ അവാര്‍ഡ് വേദിയും മാറുമ്പോള്‍ കരുത്തുറ്റ മികവുറ്റ ഒരു സമൂഹത്തിന്റെ അടയാളപ്പെടുത്തലുകള്‍ ആയിനമ്മുടെസമൂഹം മാറുന്നു.

സാഹിത്യമായാലും സാംസ്‌കാരികമായാലും സിനിമയായാലും ഏതൊരു മേഖലയും അവാര്‍ഡുകള്‍ നല്‍കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ്.. മികച്ചനേട്ടങ്ങള്‍ കാഴ്ചവച്ച ഒരു വ്യക്തിക്ക് സമൂഹം നല്‍കുന്ന അംഗീകാരമാണ് അവാര്‍ഡുകള്‍ .അവാര്‍ഡുകളിലൂടെ കാര്യക്ഷമതയാര്‍ന്ന ഒരു സമൂഹത്തിന്റെ വാര്‍ത്തെടുക്കലാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. ചില പ്രശസ്ത പുരസ്‌കാരങ്ങള്‍ ലഭിക്കുന്ന ആളുകള്‍ അവരുടെ പേരിന്റെ കൂടെ പുരസ്‌കാരത്തിന്റെ പേരും ചേര്‍ക്കാറുണ്ട്.ഒട്ടുമിക്ക സ്ഥാപനങ്ങളും സംഘടനകളും പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കാറുണ്ട്.ഇന്നത്തെ കാലത്ത്പുരസ്‌കാരങ്ങളിലും നിരവധി വൈവിധ്യങ്ങള്‍ കാണാവുന്നതാണ്. പുരസ്‌കാര സമര്‍പ്പണത്തിന്റെയുo സമ്മാനങ്ങളുടെയും കെട്ടും മട്ടും മാറിക്കൊണ്ടിരിക്കുന്നു.പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങിന്റെ പ്രൗഢതഅത്‌ലഭിക്കുന്നവര്‍ക്ക്ഉള്ള അംഗീകാരവും ശ്രേഷ്തയും വര്‍ദ്ധിപ്പിക്കുന്നു.

പുരസ്‌കാരങ്ങളുടെ ചരിത്രത്തിലേക്ക് കടന്നാല്‍ ആദ്യ അക്കാദമി അവാര്‍ഡ് ദാന ചടങ്ങ് 1929 മെയ് 16 ഹോളിവുഡിലെ ഹോട്ടല്‍ റൂസ്വെല്‍റ്റില്‍വച്ച് നടന്നു.അഭിനേതാക്കളായ ഡഗ്ലസ് ഫെയറും ഡാന്‍സ് സംവിധായകന്‍ വില്യം സി. ഡെമിന്‍ എന്നിവര്‍ആദ്യത്തെ അവാര്‍ഡ് ദാന ചടങ്ങിന് ആതിഥേയത്വം വഹിച്ചു.1927ൽ നടനായ കോണ്‍റഡ്‌നികല്‍ ആണ് അവാര്‍ഡ് എന്ന ആശയം മുന്നോട്ടുവച്ചത് . 1931 എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന മാരിയറ്റ് ഹരിസണ്‍ ആണ് അവാര്‍ഡ് എന്ന പേര് നിര്‍ദ്ദേശിച്ചത്. ഹോളിവുഡിലെ ഒരു സ്വകാര്യ വിരുന്നില്‍ വച്ച് 250ന് താഴെ ആള്‍ക്കാരുടെ സാന്നിദ്ധ്യത്തിലാണ് ആദ്യ അവാര്‍ഡുകള്‍ നല്‍കപ്പെട്ടത് . സാധാരണ രീതിയില്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് ട്രോഫി , സര്‍ട്ടിഫിക്കറ്റ്, ബാഡ്ജ്, തുടങ്ങിയവയുടെ രൂപത്തിലാണ്. എന്നാല്‍ ഇന്ന് ആകട്ടെ അവാര്‍ഡുകള്‍ രൂപത്തിലും ഭാവത്തിലും ഒരുപാട് മാറിയിട്ടുണ്ട് .ശാസ്ത്ര സാഹിത്യ സാമ്പത്തിക സാമൂഹ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങളും മാനിച്ചുകൊണ്ട് നല്‍കുന്ന നോബല്‍ സമ്മാനം അവാര്‍ഡുകളുടെ മേഖലയില്‍ ഏറെ ആദരണീയത പുലര്‍ത്തുന്നു. ഒരു പൊതു സമൂഹത്തില്‍ വച്ച് മികച്ചവരെ അഭിനന്ദിക്കുന്നതും അംഗീകരിക്കുന്നതും ഒരു നല്ല സമൂഹത്തിന്റെ മുഖമുദ്രയാണ്. മികവിന്റെ മാനദണ്ഡമാണ് ചലച്ചിത്ര ലോകത്ത് നല്‍കിവരുന്ന പുരസ്‌കാരങ്ങള്‍. ദേശീയ പുരസ്‌കാരങ്ങള്‍ക്കും സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കും ഉപരിയായി ഫിലിം ഫെയര്‍ ഓസ്‌കാര്‍ മുതലായ പുരസ്‌കാരങ്ങളും നല്‍കിവരുന്നു. ആരോഗ്യ മേഖലയായാലും വിദ്യാഭ്യാസ മേഖലയായാലും സ്‌പോര്‍ട്‌സിന്റെ മേഖലയായാലും കഴിവ് തെളിയിക്കുന്നവര്‍ക്കുള്ളഅംഗീകാരങ്ങള്‍നല്‍കുക എന്നത്ആരോഗ്യകരമായ പ്രവണതയാണ്. മറ്റുള്ളവര്‍ക്കു കൂടി പ്രോത്സാഹനജനകമാണ് ഇത്തരത്തില്‍ അംഗീകാരങ്ങള്‍ നല്‍കുന്ന ചടങ്ങുകള്‍സംഘടിപ്പിക്കുക എന്നത്. ഇന്നത്തെ കാലത്ത് പല അവാര്‍ഡ് നിര്‍ണ്ണയവും വിവാദങ്ങളിലേക്ക് കടന്നിരിക്കുന്നു .അര്‍ഹിക്കുന്നവര്‍ക്ക് കിട്ടുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ മിക്കതും വിവാദങ്ങളിലേക്ക് കടക്കുന്നത്.അവാര്‍ഡുകള്‍ സ്വീകരിക്കുന്നവരെയും സ്വീകരിക്കാത്തവരെയും അവാര്‍ഡ് മേഖലയില്‍ നമുക്ക് കാണാവുന്നതാണ്. ദിനംപ്രതിഇറങ്ങുന്ന പുതിയപുരസ്‌കാരങ്ങളുടെ തോത്, അര്‍ഹത ഇല്ലാത്തവര്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍, കാശുമുടക്കി സംഘടിപ്പിക്കുന്ന അവാര്‍ഡുകള്‍ എന്നിവ അവാര്‍ഡ് എന്ന സങ്കല്പത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു .

ഒരു പൊതുസമൂഹത്തെ സംബന്ധിച്ച് കഴിവുറ്റ വ്യക്തികളെയും സംഘടനകളെയും അഭിനന്ദിക്കുവാനും അംഗീകരിക്കാനും കഴിയുക എന്നത് വളരെ ശ്രേഷ്ഠമായ ഒരു കാര്യമാണ്. അവാര്‍ഡുകള്‍ നല്‍കുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ അവാര്‍ഡുകള്‍അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുക എന്ന കാര്യത്തില്‍ മാത്രം ഒരല്പം ശ്രദ്ധ പുലര്‍ത്തി കഴിഞ്ഞാല്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിക്കും. ഏതൊരു അവാര്‍ഡിനും അതിന്റേതായ മാന്യത ഉണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുംഇല്ല .അവാര്‍ഡുകള്‍ എത്തേണ്ട കൈകളില്‍ തന്നെ എത്തി എന്ന് ഉറപ്പുവരുത്തുമ്പോള്‍ മാത്രമാണ്അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയും അത് നല്‍കുന്ന സംഘടനയും കുറ്റമറ്റതായി മാറുന്നത്.

Author

Scroll to top
Close
Browse Categories