ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പുരസ്‌കാരം

അവാര്‍ഡുകള്‍ക്ക് പരിമിതികൾ ഉണ്ട് .അവാര്‍ഡ് ജൂറികള്‍ സമകാലിക സാഹിത്യ പ്രമാണികളുടെ സ്വാധീനത്തിലാകാം. ജൂറി അംഗങ്ങളുടെ വ്യക്തിപരമായ അഭിരുചികളും മുന്‍വിധികളും അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിക്കാം.സാമൂഹിക-രാഷ്ട്രീയ ഘടകങ്ങള്‍ അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിക്കുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ചിലപ്പോള്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളും അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിക്കുന്നു.ഈ ചർച്ചയിൽ പങ്കെടുത്ത എല്ലാവരും തന്നെ പറഞ്ഞിരുന്നല്ലോ ,
ഒരവാർഡും സുതാര്യമല്ലെന്ന് . ആ അഭിപ്രായം ഇന്നും പ്രസക്തമാണ്. വയലാർ അവാർഡ് മാത്രമല്ല, എല്ലാം അങ്ങനെതന്നെയാണ്.

സമ്മാനം ലഭിക്കുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും സന്തോഷകരവും അഭിമാനകരവുമായിട്ടുള്ള കാര്യമാണ്. എത്ര ചെറിയ സമ്മാനമാണെങ്കിലും വലിയൊരു പ്രചോദനമാണത്. സ്‌കൂളുകളിലും മറ്റും ഒന്നാം സ്ഥാനം നേടുന്നവര്‍ക്കും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്കും ഒക്കെ സമ്മാനങ്ങള്‍ കൊടുക്കാറുണ്ട്. കായികവും കലാപരവുമായ നേട്ടങ്ങള്‍ക്കും നമ്മള്‍ സമ്മാനങ്ങള്‍ കൊടുക്കാറുണ്ട്. ഏറ്റവും പോസിറ്റീവ് ആയിട്ടുള്ള ഒരു പ്രചോദനമാണ് സമ്മാനം നല്‍കല്‍. അത് ഒരു അംഗീകാരത്തിന്റെ ഭാഗമാണ്. നമ്മളെ നാലുപേര്‍ അറിയുന്നതിന്റെ തെളിവുമാണ്. അതുകൊണ്ടാണ് പുരസ്‌കാരത്തെപ്പറ്റിയും അവാര്‍ഡുകളെ പറ്റിയും സംസാരിക്കുമ്പോഴും ഓര്‍ക്കുമ്പോഴും വലിയ ചിന്തകള്‍ ഉണ്ടാവുന്നത്.
അക്കാദമിക, കലാ, സാംസ്‌കാരിക മേഖലകളിലെ മികച്ച സംഭാവനകള്‍ക്ക് അംഗീകാരമായി നല്‍കുന്നവയാണ് പുരസ്‌കാരങ്ങള്‍. ജ്ഞാനപീഠ പുരസ്‌കാരം, ഭാരതരത്‌നം, പദ്മഭൂഷണ്‍ അവാര്‍ഡുകള്‍, ഒസ്‌കാര്‍, നോബല്‍, എന്നിവയൊക്കെ വിവിധ മേഖലകളിലെ പ്രശസ്ത പുരസ്‌കാരങ്ങളാണ്.
ഇത് പൊതുവായി വ്യക്തികളുടെ കഴിവുകള്‍, സംഭാവനകള്‍, ശേഷികള്‍ എന്നിവയെ മാനിക്കുവാനായുള്ള ഒരു ഉപാധിയാണ്.പുരസ്‌കാരങ്ങള്‍ നേടുന്നതിലൂടെ വ്യക്തികള്‍ക്ക് മികവിന്റെ അംഗീകാരം ലഭിക്കുമ്പോള്‍ അവരില്‍ വലിയ ആത്മസന്തോഷം ഉണര്‍ന്നു വരുന്നു. അംഗീകാരം അവര്‍ ചെയ്ത ശ്രമത്തിന്റെയും സമര്‍പ്പണത്തിന്റെയും മൂല്യം ഉയര്‍ത്തുന്നതിനുള്ള ഒരു ഘട്ടമാണ്.പലരും വ്യക്തിപരമായ സംതൃപ്തിയും അഭിമാനവും അനുഭവിക്കുന്നുണ്ടെങ്കിലും, ഏതാണ്ട് എല്ലാവര്‍ക്കും ഇത് ഒരു ഉത്തരവാദിത്വത്തിന്റെ തുടര്‍ച്ചയാവുകയും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്യുന്നു.ഒരാളുടെ കരുത്തും അറിവും മറ്റുള്ളവര്‍ അംഗീകരിക്കുമ്പോള്‍ അത് ആത്മവിശ്വാസമേകുന്നു.
ഒരു എഴുത്തുകാരന് ലഭിക്കുന്ന അവാര്‍ഡ് അയാളുടെ കൃതികളുടെ ഗുണമേന്മയുടെയും സാമൂഹിക പ്രസക്തിയുടെയും അളവുകോലായാണ് കണക്കാക്കപ്പെടുന്നത്. ഇവ സാഹിത്യരംഗത്തെ ഒരു പ്രധാന ഘടകമാണ്. എന്നാല്‍ അവയുടെ അര്‍ത്ഥശൂന്യതയെക്കുറിച്ചുള്ള ചര്‍ച്ചകളും നിലനില്‍ക്കുന്നു. ചിലര്‍ അവാര്‍ഡുകളെ സാഹിത്യത്തിന്റെ ഗുണമേന്മയുടെ അളവുകോലായി കണക്കാക്കുന്നു, മറ്റു ചിലര്‍ അവയുടെ പരിമിതികളെയും അപൂര്‍ണതകളെയും ചൂണ്ടിക്കാട്ടുന്നു.
അവാര്‍ഡുകള്‍ക്ക് പരിമിതികളും ഉണ്ട് . അവാര്‍ഡ് ജൂറികള്‍ സമകാലിക സാഹിത്യ പ്രമാണികളുടെ സ്വാധീനത്തിലാകാം. ജൂറി അംഗങ്ങളുടെ വ്യക്തിപരമായ അഭിരുചികളും മുന്‍വിധികളും അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിക്കാം.സാമൂഹിക-രാഷ്ട്രീയ ഘടകങ്ങള്‍ അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിക്കുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ചിലപ്പോള്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളും അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിക്കുന്നു.ഈ ചർച്ചയിൽ പങ്കെടുത്ത എല്ലാവരും തന്നെ പറഞ്ഞിരുന്നല്ലോ ,
ഒരവാർഡും സുതാര്യമല്ലെന്ന് . ആ അഭിപ്രായം ഇന്നും പ്രസക്തമാണ്. വയലാർ അവാർഡ് മാത്രമല്ല, എല്ലാം അങ്ങനെതന്നെയാണ്. എങ്കിലും അവാര്‍ഡുകള്‍ സാഹിത്യരംഗത്തെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.അവാര്‍ഡുകള്‍ ഒരു എഴുത്തുകാരന്റെയും അവരുടെ കൃതികളുടെയും പ്രചാരണത്തിന് സഹായിക്കുന്നു.സമൂഹത്തില്‍ നിന്നും സാഹിത്യ ലോകത്ത് നിന്നും ലഭിക്കുന്ന അംഗീകാരമാണ് അവാര്‍ഡുകള്‍.മറ്റ് എഴുത്തുകാര്‍ക്ക് പ്രചോദനമായി മാറുന്നു.അവാര്‍ഡുകളെ ഒരു അന്തിമ നിര്‍ണായകമായി കാണുന്നതിനുപകരം, അവയെ സാഹിത്യരംഗത്തെ ഒരു ഘടകമായി മാത്രം കണക്കാക്കുന്നതാണ് ഉചിതം. ഓരോ വായനക്കാരനും സ്വന്തം അഭിരുചിയനുസരിച്ച് പുസ്തകങ്ങള്‍ വായിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ സാഹിത്യാനുഭവം.

ഇപ്പോള്‍ ധാരാളം അവാര്‍ഡുകള്‍ നിലവിലുണ്ട്. ഒരു കവിയുടെ പേരിലുള്ള അവാര്‍ഡ് തന്നെ പല സംഘടനകളും കൊടുക്കുന്നുണ്ട് .അതുപോലെ വളരെ ചെറിയ പുരസ്‌കാരത്തിന്റെ പേരില്‍ പോലും തമ്മിലടിയും കാലു പിടിക്കലും സര്‍വ്വസാധാരണമായിരിക്കുന്നു . നിത്യേന എന്നോണം അവാര്‍ഡുകള്‍ വാങ്ങിക്കുന്നവരുണ്ട്. പലപ്പോഴും അതൊരു മൊമെന്റോയില്‍ ഒതുങ്ങുകയും ചെയ്യും. ഇങ്ങനെ നിരവധി നിരവധി പുരസ്‌കാരങ്ങള്‍ വന്നതോടെ അവയുടെ മൂല്യം തകര്‍ന്നു പോയി എന്ന് വേണമെങ്കില്‍ കരുതാവുന്നതാണ്. ഓരോ വര്‍ഷവും കൊടുക്കുന്ന അവാര്‍ഡുകളുടെ കണക്കെടുത്താല്‍ അധികമായി പോവുകയേ ഉള്ളൂ. അസാധ്യവുമാണത്. പത്രങ്ങളിലും മാസികകളിലും നിരന്തരം അവാര്‍ഡുകള്‍ക്ക് ക്ഷണിക്കുകയും കൊടുക്കുകയും ചെയ്യുന്നത് കാണാം. കേട്ടിട്ടില്ലാത്തവര്‍ പോലും ജഡ്ജികള്‍ ആവുകയും പുരസ്‌കാര ജേതാക്കള്‍ ആവുകയും ചെയ്യുന്ന കാലമാണിത്. അതിനാല്‍ പുരസ്‌കാരങ്ങളുടെ നിറം കെട്ടു പോയിട്ടുണ്ട് എന്ന് പറയാം. വലിയ വലിയ പുരസ്‌കാരങ്ങള്‍ എല്ലാം തന്നെ രാഷ്ട്രീയവും പിടിപാടും കൊണ്ടുപോകും. അപ്പോള്‍ അതിന്റെയും മൂല്യത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്.
കൈക്കൂലി കൊടുത്തുള്ള അവാര്‍ഡ് വാങ്ങല്‍ എന്നത് ഒരു ഗുരുതരമായ സമൂഹവിരുദ്ധ പ്രവര്‍ത്തനമാണ്. ഇത് വിദ്യാഭ്യാസം, കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ വ്യാപകമായി നടക്കുന്ന ഒരു പ്രവണതയായി മാറിക്കൊണ്ടിരിക്കുന്നു.എന്താണ് കൈക്കൂലി കൊടുത്തുള്ള അവാര്‍ഡ് വാങ്ങല്‍?ഒരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനം, ഒരു അവാര്‍ഡ് ലഭിക്കുന്നതിനായി അധികാരികൾക്ക് അനധികൃതമായി പണം നല്‍കുന്ന പ്രവര്‍ത്തനമാണ് കൈക്കൂലി കൊടുത്തുള്ള അവാര്‍ഡ് വാങ്ങല്‍. ഇത് മൂല്യനിര്‍ണയത്തിന്റെ സുതാര്യതയെ ബാധിക്കുകയും അര്‍ഹരായവര്‍ക്ക് അവകാശപ്പെട്ട അംഗീകാരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു.
അര്‍ഹരായവര്‍ അവഗണിക്കപ്പെടുമ്പോള്‍ മത്സരബോധം നഷ്ടപ്പെടുകയും മികവ് കുറയുകയും ചെയ്യും. അവാര്‍ഡ് നല്‍കുന്ന പ്രക്രിയ സുതാര്യതയോടെ നടക്കാത്തതിനാല്‍ വിശ്വാസ്യത നഷ്ടപ്പെടും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ നൈതിക മൂല്യങ്ങള്‍ക്ക് കോട്ടം തട്ടിക്കുന്നതാണ്.വിദ്യാഭ്യാസം, കല, സാഹിത്യം തുടങ്ങിയ മേഖലകളുടെ നിലവാരം താഴുന്നതിന് ഇത് കാരണമാകും. അതുപോലെ അവാര്‍ഡ് നല്‍കുന്നതിനുള്ള മൂല്യനിര്‍ണയ പ്രക്രിയ പൂര്‍ണമായും സുതാര്യമായിരിക്കണം. കൈക്കൂലി നല്‍കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കണം.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് ഈ പ്രശ്‌നത്തിനെതിരെ പോരാടണം.കൈക്കൂലി കൊടുത്തുള്ള അവാര്‍ഡ് വാങ്ങല്‍ ഒരു ഗുരുതരമായ സമൂഹവിരുദ്ധ പ്രവര്‍ത്തനമാണ്. ഇത് നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. ഇതിനെതിരെ പൊതുജനങ്ങളും സര്‍ക്കാരും ചേര്‍ ന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
ഒന്ന് രണ്ട് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ അംഗമായിരുന്നതിന്റെ അനുഭവം കൂടി പങ്കു വയ്ക്കാം. ഒരു പ്രധാനപ്പെട്ട സംഘടനയുടെ പേരില്‍ കൊടുക്കുന്ന അവാര്‍ഡ് നിര്‍ണയത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞിരുന്നു. ഒരു അവാര്‍ഡിനു വേണ്ടി ആയിരക്കണക്കിന് ആള്‍ക്കാരാണ് അപേക്ഷിച്ചിരുന്നത്. യാതൊരു ആത്മബോധവും ഇല്ലാതെയാണ് ഇവര്‍ തങ്ങളുടെ രചന അവാര്‍ഡിനായി അയക്കുന്നത്. വളരെ വളരെ മോശപ്പെട്ട രചനകള്‍ ഉണ്ടായിരുന്നു. വളരെ മികച്ച രചനകളും ഉണ്ടായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യം എന്നു പറയട്ടെ അവസാനഘട്ട പ്രഖ്യാപനത്തില്‍, അയച്ചുതന്നതായി ഞാന്‍ വായിച്ച ഒറ്റ രചനകളിലും ഇല്ലാതിരുന്ന ഒരാള്‍ക്കാണ് അവാര്‍ഡ് കൊടുത്തത്. ഇതുപോലെ മറ്റൊരു അവസരത്തിലും റബ്ബര്‍ സ്റ്റാമ്പായി ഇരിക്കേണ്ടി വന്നത് ഗതികെട്ടിട്ടാണ് എന്ന് പറഞ്ഞു കൊള്ളട്ടെ. എവിടെ ഒരു അവാര്‍ഡ് ഉണ്ടെന്ന് കേട്ടാലും അവിടേക്ക് ചാടി ഓടുന്ന ഒരു പ്രവണതയാണ് എല്ലാ കവികള്‍ക്കും ഉള്ളത്. എന്നാല്‍ അവരുടെ രചനയാകട്ടെ ഒന്നിനും കൊള്ളില്ലായിരിക്കും. വലിയൊരു ദുര്യോഗം തന്നെയാണ് ഈ എഴുത്തുകാരുടേത്. മുക്കിനു മുക്കിന് സംഘടനകളും സാഹിത്യ കേദാരങ്ങളും ഉള്ളതുകൊണ്ട് അവാര്‍ഡുകള്‍ പഞ്ഞമില്ലാതെ തുടരുന്നു. പക്ഷേ അവയുടെ മൂല്യം ഇടിഞ്ഞു പോകുന്നത് ആര്‍ക്കും മനസ്സിലാകുന്നില്ല. നല്ല പ്രകടനം കാഴ്ചവച്ചവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ഭാവിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനും സംഘടനകളുടെ മൂല്യങ്ങളെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കാനും അവാഡുകള്‍ക്ക് സാധിക്കും.എന്നിരുന്നാലും, അവാര്‍ഡുകള്‍ ശരിയായി നല്‍കുന്നില്ലെങ്കില്‍ അവ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കാം. ഉദാഹരണത്തിന്, അവ അസൂയ, മത്സരം, അല്ലെങ്കില്‍ അപകര്‍ഷതാബോധം എന്നിവയ്ക്ക് കാരണമായേക്കാം. അതിനാല്‍, അവാര്‍ഡുകള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കണം, അവയുടെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കണം. അത് അവാര്‍ഡ് നല്‍കുന്നവരുടെ ഉത്തരവാദിത്തമാണ്.