ഒരു വോട്ടുബാങ്കായി ഒന്നിച്ചിരിക്കണം
യോഗം മലബാര്‍ നേതൃസംഗമം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു
വടകര: എസ്.എന്‍.ഡി.പി യോഗം മലബാര്‍ മേഖല നേതൃസംഗമം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ജാതി സംഘടനകളും ജാതി പറഞ്ഞ് ജോലിയും കോളേജുകളും സംഘടിപ്പിച്ചെടുക്കുന്ന ഈ കാലത്ത് യോഗത്തെ മാത്രം ജാതി പറയാന്‍ പറ്റാത്ത സംഘടനയായി കരുതുന്നുണ്ടെങ്കില്‍ ഇന്നും ജാതി വിവേചനം നിലനില്‍ക്കുന്നത് കൊണ്ടാണെന്ന് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇത് മറികടക്കണമെങ്കില്‍ എസ്.എന്‍.ഡി.പി യോഗം എന്നും ഒരു വോട്ടുബാങ്കായി ഒന്നിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വടകര യൂണിയന്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ നടന്ന നേതൃസംഗമത്തില്‍ എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രീതിനടേശന്‍ ഭദ്രദീപം കൊളുത്തി. എസ്.എന്‍. ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പറും വടകര യൂണിയന്‍ സെക്രട്ടറിയുമായ പി.എം. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. വടകര യൂണിയന്‍ പ്രസിഡന്റ് എം.എം. ദാമോദരന്‍, സൈബര്‍ സേന സംസ്ഥാന കണ്‍വീനര്‍മാരായ അര്‍ജ്ജുന്‍ അരയാക്കണ്ടി, ജയേഷ് വടകര എന്നിവര്‍ പ്രസംഗിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി വി.പി. അശോകന്‍ നന്ദി പറഞ്ഞു.