തുടര്‍ഭരണം ലഭിക്കും:വെള്ളാപ്പള്ളി നടേശന്‍

മൂന്ന് പതിറ്റാണ്ടെന്നത് ചെറിയ കാര്യമല്ല. ജനറല്‍ സെക്രട്ടറി പദം ചെറുതായ സ്ഥാനവുമല്ല. പ്രശ്‌നങ്ങളും പ്രതിസന്ധികളും മലവെള്ളപ്പാച്ചില്‍ പോലെ അന്നും ഇന്നുമുണ്ടെങ്കിലും ഒന്നിന്റെ മുന്നിലും തലകുനിച്ചിട്ടില്ല. ഒളിച്ചോടുകയോ നിലപാടുകളില്‍ നിന്ന് മാറുകയോ ചെയ്തില്ല.ചേര്‍ത്തല യൂണിയനാണ് എന്നെ ഞാനാക്കിയത്. ഈ മണ്ണില്‍ നിന്നു തന്നെ ആവശ്യത്തിലധികം എതിര്‍പ്പും വിമര്‍ശനങ്ങളും നേരിടേണ്ടിയും വന്നിട്ടുണ്ട്. ജീവന് പോലും ഭീഷണിയുണ്ടായി. വധശ്രമം വരെ നേരിട്ടു. എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ സ്വയം നശിക്കുന്നതും കണ്ടു.മുന്‍സിഫ് കോടതി മുതല്‍ സുപ്രീം കോടതി വരെ നൂറുകണക്കിന് കേസുകളാണ് എനിക്കും യോഗത്തിനും എതിരെയുള്ളത്. യോഗത്തെ തളര്‍ത്താനും പിളര്‍ത്താനും ശ്രമങ്ങളുണ്ടായെങ്കിലും അവരെല്ലാം തോറ്റു മടങ്ങി .

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാല്‍ പിണറായി വിജയന്‍ മൂന്നാമതും ഭരണ തുടര്‍ച്ചയിലേക്കെത്താനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മൂന്നാംവട്ടവും മുഖ്യമന്ത്രി പദത്തിലേക്കെത്താന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും വെള്ളാപ്പള്ളി നടേശന്‍ ആശംസിച്ചു. യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്ന് പതിറ്റാണ്ട് തികയ്ക്കുന്ന വെള്ളാപ്പള്ളി നടേശന് ആദരവര്‍പ്പിക്കാന്‍ ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിച്ച മഹാസംഗമത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും കരുണാപൂര്‍വമായ സമീപനമാണ് പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരുമായുള്ള ഇടപെടലുകളില്‍ പലകുറവുകളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും പൊതുവേദിയില്‍ പറയാതെ മുഖ്യമന്ത്രിയുമായി സ്വകാര്യമായി സംസാരിച്ചാണ് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നത്. പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഗണിക്കാനും നടപടികള്‍ക്കും ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ അദ്ദേഹം നടത്താറുണ്ട്.
ശ്രീനാരായണ ഗുരുദേവന്‍ അഷ്ടബന്ധമിട്ടുറപ്പിച്ച എസ്.എന്‍.ഡി.പി യോഗത്തെ ആരു വിചാരിച്ചാലും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാനാകില്ലെന്നും ഭീഷണികള്‍ക്കും കള്ളക്കേസുകള്‍ക്കും മുന്നില്‍ തോറ്റുകൊടുക്കുന്ന പ്രശ്‌നമേയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കും ഒപ്പമുണ്ടാകും. ‘അപ്രതീക്ഷിതമായി യോഗത്തിന്റെ സാരഥ്യത്തിലേക്ക് കടന്നുവന്നയാളാണ് ഞാന്‍. സംഘടനയുടെ പ്രതിസന്ധി ഘട്ടത്തില്‍ സ്വാമി ശാശ്വതീകാനന്ദയുടെയും കേരളകൗമുദി ചീഫ് എഡിറ്ററായിരുന്ന എം.എസ് മണിയുടെയും സ്‌നേഹസമ്മര്‍ദ്ദങ്ങള്‍ക്കും വി.എസ് അച്യുതാനന്ദന്റെ നിര്‍ബ്ബന്ധത്തിനും മുന്നില്‍ കീഴടങ്ങുമ്പോള്‍ ഇത്രയും കാലം ഈ കസേരയിലിരിക്കുമെന്ന് കരുതിയിരുന്നില്ല. അത് ഗുരുദേവനിയോഗമാകാം. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടെന്നത് ചെറിയ കാര്യമല്ല. ജനറല്‍ സെക്രട്ടറി പദം ചെറുതായ സ്ഥാനവുമല്ല. പ്രശ്‌നങ്ങളും പ്രതിസന്ധികളും മലവെള്ളപ്പാച്ചില്‍ പോലെ അന്നും ഇന്നുമുണ്ടെങ്കിലും ഒന്നിന്റെ മുന്നിലും തലകുനിച്ചിട്ടില്ല. ഒളിച്ചോടുകയോ നിലപാടുകളില്‍ നിന്ന് മാറുകയോ ചെയ്തില്ല.

ഈ 88 -ാംവയസ്സിലും സാധാരണക്കാര്‍ക്കൊപ്പമായിരുന്നു. ചേര്‍ത്തലക്കാരുടെ ശക്തിയാണ് എന്റെ ശക്തി. ചേര്‍ത്തല യൂണിയനാണ് എന്നെ ഞാനാക്കിയത്. ഈ മണ്ണില്‍ നിന്നു തന്നെ ആവശ്യത്തിലധികം എതിര്‍പ്പും വിമര്‍ശനങ്ങളും നേരിടേണ്ടിയും വന്നിട്ടുണ്ട്. ജീവന് പോലും ഭീഷണിയുണ്ടായി. വധശ്രമം വരെ നേരിട്ടു. എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ സ്വയം നശിക്കുന്നതും കണ്ടു. യോഗത്തെ തളര്‍ത്താനും പിളര്‍ത്താനും ശ്രമങ്ങളുണ്ടായെങ്കിലും അവരെല്ലാം തോറ്റു മടങ്ങി. യോഗം നശിക്കണമെന്നതാണ് ഇക്കൂട്ടരുടെ ആഗ്രഹം.

ഗുരുദേവന്റെയും കണിച്ചുകുളങ്ങര ദേവിയുടെയും അനുഗ്രഹം നിര്‍ലോഭമുള്ളതിനാല്‍ ഇത്തരം തന്ത്രങ്ങളെയൊന്നും ഭയന്നിട്ടില്ല. ഇനിയും ഭയക്കില്ല. മുന്‍സിഫ് കോടതി മുതല്‍ സുപ്രീം കോടതി വരെ നൂറുകണക്കിന് കേസുകളാണ് എനിക്കും യോഗത്തിനും എതിരെയുള്ളത്. എങ്ങനെയും യോഗത്തെ റിസീവര്‍ ഭരണത്തിലാക്കാനാണ് ചില സമ്പന്നന്മാരുടെ ശ്രമം. സാധാരണക്കാരുടെ വീടുകളിലേക്കും ജീവിതത്തിലേക്കും യോഗത്തെ എത്തിക്കാനായതാണ് വിജയമായി കാണുന്നത്.