പാരീസിലേക്ക് അഭിമാനശ്രീ
പാരീസില്‍ ശ്രീജേഷിന് നാലാമത്തെ ഒളിമ്പിക്‌സ്;
ഇനി ഒളിമ്പിക്‌സില്‍ കളിക്കാനില്ലെന്ന് ശ്രീ
പാരീസ് ഒളിമ്പിക്‌സിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പി.ആര്‍. ശ്രീജേഷ് തീരുമാനമെടുത്തു കഴിഞ്ഞു. പാരീസിൽ തന്റെ അവസാന ഒളിമ്പിക്‌സ്. കളിക്കളത്തില്‍ നിന്ന് പൂര്‍ണ്ണമായി വിരമിക്കുന്നില്ല.
ഹോക്കിയില്‍ വിസ്മയം തീര്‍ത്ത എറണാകുളം പള്ളിക്കര സ്വദേശി ശ്രീജേഷിന് ഇത് നാലാമത്തെ ഒളിമ്പിക്‌സ്. 2012ല്‍ ലണ്ടനില്‍ തുടങ്ങിയ ഒളിമ്പിക്‌സ് പ്രയാണം. ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം. 2004ലാണ് ജൂനിയര്‍ ഇന്ത്യന്‍ ടീമില്‍ ശ്രീജേഷ് അംഗമാകുന്നത്. ഇപ്പോള്‍ വയസ് 36.
ബംഗ്‌ളരുവിലെ പരിശീലന ക്യാമ്പിലാണ് ഗോള്‍കീപ്പര്‍ ശ്രീജേഷ് ഉള്‍പ്പെടെയുള്ള ഹോക്കി താരങ്ങള്‍. ജൂലൈ 8ന് സ്വിറ്റ്‌സര്‍ലണ്ടില്‍. 12ന് പോളണ്ടില്‍. 20ന് പാരീസില്‍.
ഇന്ത്യയുടെ മെഡല്‍ സാദ്ധ്യതയെ കുറിച്ച് ശ്രീജേഷ് പറയുന്നു. ‘ടീമിലാകെ യുവതാരങ്ങളാണ്. കലക്കും.’
ശ്രീജേഷിന്റെ നേട്ടം
1 ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം
1 രണ്ട് ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണം.
1 രണ്ട് കോമണ്‍വെല്‍ത്ത് വെള്ളി
1 ഏഷ്യന്‍ ചാമ്പ്യന്‍സ്
ട്രോഫിയില്‍ 4 സ്വര്‍ണ്ണം