പി എം ഇ ജി പി പുതുസംരംഭകർക്ക്ഏറ്റവും മികച്ച വായ്പ പദ്ധതി

ഈ പദ്ധതി പ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ വനിതകൾക്ക് 30% വും , ഒബിസിക്ക് 27 ശതമാനവും, എസ് സി ക്ക് 9.1 ശതമാനവും, എസ്.ടിവിഭാഗക്കാർക്ക് 1.45 ശതമാനവും, മതന്യൂനപക്ഷങ്ങൾക്ക് അഞ്ച് ശതമാനവും, ഭിന്നശേഷിക്കാർക്ക് മൂന്ന് ശതമാനവും പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഏതു വിഭാഗം സംരംഭകർക്കും ആശ്രയിക്കാവുന്ന മികച്ച ഒരു വായ്പ പദ്ധതിയാണ് പ്രധാന മന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി അഥവാ പി എം ഇ ജി പി. ഇത്രയധികം സബ് സിഡി ആനുകൂല്യങ്ങളും കൈത്താങ്ങ് സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ ഇല്ല എന്ന് പറയാം. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി വന്നിരുന്ന ഒരു പ്രധാനപ്പെട്ട വായ്പ പദ്ധതിയാണ് ഇത്.

പദ്ധതി
ആനുകൂല്യങ്ങൾ

പുതുസംരംഭകർക്ക് നിർമ്മാണ സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് പരിധിയില്ലാതെ വായ്പ നൽകുവാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. വായ്പക്ക് മാത്രമാണ് പരിധി ഇല്ലാത്തത് . എന്നാൽനിർമ്മാണ സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ വരെയും സേവന സ്ഥാപനങ്ങൾക്ക് 20 ലക്ഷം രൂപ വരെയും ഉള്ള പദ്ധതികൾക്കു മാത്രമേ സബ് സിഡി ലഭിക്കുകയുള്ളൂ. സബ് സിഡിയുടെ നിരക്ക് എന്നു പറയുന്നത് ഗ്രാമപ്രദേശത്ത് പ്രത്യേക വിഭാഗത്തിൽപ്പെടുന്ന സംരംഭകർക്ക് 35 ശതമാനവും, പട്ടണ പ്രദേശത്താണ് എങ്കിൽ 25 ശതമാനവും ആണ് . പൊതുവിഭാഗത്തിന് പഞ്ചായത്ത് പ്രദേശത്ത് 25 ശതമാനവും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്ത് 15 ശതമാനവും ആയിരിക്കും സബ് സിഡി.
പ്രത്യേക വിഭാഗങ്ങൾ എന്നാൽ സ്ത്രീകൾ , എസ് സി, എസ് ടി വിഭാഗക്കാർ , ഒബിസി കാർ , മതന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ , വിമുക്തഭടന്മാർ, എന്നിവരാണ് .ഇത് ലഭിച്ചുകഴിഞ്ഞാൽ മൂന്നുവർഷത്തേക്ക് ബാങ്കിൽ തന്നെ എഫ് ഡി ആയി സൂക്ഷിക്കുകയും അതിനുശേഷം പ്രവർത്തനം വിലയിരുത്തി വായ്പ കണക്കിലേക്ക് വരവ് വെച്ച് നൽകുകയും ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന സബ് സിഡി തുകയ്ക്കും വായ്പാതുകയ്ക്കും ഒരേ പലിശ നിരക്ക് ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

അർഹത
18 വയസ്സ് പൂർത്തിയായാൽ മതി. ഉയർന്ന പ്രായപരിധി ബാധകമല്ല. 10 ലക്ഷത്തിനു മുകളിൽ വരുന്ന നിർമ്മാണ സ്ഥാപനങ്ങൾക്കും 5 ലക്ഷത്തിന് മുകളിൽ വരുന്ന സേവന സ്ഥാപനങ്ങൾക്കും എട്ടാം ക്ലാസ് പാസ് ആയിരിക്കണം എന്നതാണ്. വ്യവസ്ഥ . പങ്കാളിത്ത സ്ഥാപനങ്ങൾ ,ലിമിറ്റഡ് കമ്പനികൾ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. നേരിട്ടുള്ള കൃഷി ഫാമുകൾ , വാഹനങ്ങൾ, പുകയില,മദ്യം, മാംസം, ടെസ്റ്റിംഗ് ലാബുകൾ , പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജിംനേഷ്യം, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഏതാനും മേഖലകൾക്കും വായ്പ ലഭിക്കില്ല. ഇവ ഒഴികെയുള്ള എല്ലാത്തരം സംരംഭ പ്രവർത്തികൾക്കും വായ്പ ലഭിക്കുന്നതാണ്

പൗൾട്രി ഫാമുകൾക്കും
ഫിഷ് ഫാമുകൾക്കും വായ്പ

പുതിയ ഭേദഗതി പ്രകാരം പൗൾടി ഫാമുകൾക്കും ഫിഷ് ഫാമുകൾക്കും വായ്പ ലഭിക്കും. അതുപോലെ ട്രാൻസ്പോർട്ടേഷൻ വാഹനങ്ങൾക്കും വാൻ ,ഓട്ടോ ടാക്സികൾക്കും വെജിറ്റേറിയൻ – നോൺ വെജിറ്റേറിയൻ ഹോട്ടലുകൾക്കും പശുവിനെ വളർത്തി പാൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാമുകൾക്കും വായ്പ ലഭിക്കും.എരുമ, ആട്, ക്യാമൽ ,കുതിര, കഴുത എന്നിവയുടെ ഫാമുകൾക്കും ഇതേ രീതിയിൽ വായ്പ ലഭിക്കും.ചിക്കൻ ടർക്കി താറാവ് തേനീച്ച വളർത്തൽ എന്നീ സംരംഭങ്ങൾക്കും വായ്പ ലഭിക്കും.കച്ചവടത്തിന് വ്യവസ്ഥകളോടെ വായ്പ ലഭിക്കും. ഖാദി പി എം ഇ ജി പി യൂണിറ്റുകളുടെ നിർമ്മാണ – സേവന സ്ഥാപനങ്ങളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ആണെങ്കിൽ വായ്പയ്ക്ക് പരിഗണിക്കുo

വനിതകൾക്ക് 30% സംവരണം
ഈ പദ്ധതി പ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ വനിതകൾക്ക് 30% വും , ഒബിസിക്ക് 27 ശതമാനവും, എസ് സി ക്ക് 9.1 ശതമാനവും, എസ്.ടിവിഭാഗക്കാർക്ക് 1.45 ശതമാനവും, മതന്യൂനപക്ഷങ്ങൾക്ക് അഞ്ച് ശതമാനവും, ഭിന്നശേഷിക്കാർക്ക് മൂന്ന് ശതമാനവും പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

സംരംഭകത്വ പരിശീലനം
2 ലക്ഷം രൂപ വരെയുള്ള സ്ഥാപനങ്ങൾക്ക് ഇനിമേൽ സംരംഭകത്വ പരിശീലനം നിർബന്ധമില്ല. സ്ഥാപനത്തിന്റെ നിക്ഷേപം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ അഞ്ച് ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടിയിൽ പങ്കെടുത്താൽ മതിയാകും. അതിനുമുകളിൽ ആണെങ്കിൽ 10 ദിവസത്തെ പരിശീലനവും നേടിയിരിക്കണം. എന്നാൽ മാത്രമേ സർക്കാർ അനുവദിക്കുന്ന സബ് സിഡിക്ക് അർഹത ഉണ്ടാവുകയുള്ളൂ.

ശ്രദ്ധിക്കേണ്ട
പ്രധാന കാര്യങ്ങൾ

1 തിരിച്ചടവ് കാലാവധി മൂന്നുവർഷം മുതൽ ഏഴ് വർഷം വരെ ലഭിക്കുന്നതാണ് .

1 ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഒരാൾക്ക് തൊഴിൽ നൽകണം എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. ഇപ്പോൾ മൂന്നുലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപത്തിന് ഒരു തൊഴിൽ നൽകിയാൽ മതിയാകും.

1 ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ അപേക്ഷകൾ സ്വീകരിക്കുന്നതിന് എല്ലാ നിർവഹണ സ്ഥാപനങ്ങൾക്കും അധികാരം നൽകി. ഖാദി ബോർഡ് ഖാദി കമ്മീഷൻ കയർ ബോർഡ് എന്ന് ഏജൻസികൾക്കും ഇനിമേൽ മുനിസിപ്പൽ പ്രദേശത്തെ അപേക്ഷകൾ കൈകാര്യം ചെയ്യാം. ഇതുവരെ ഈ അധികാരം ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്ക് മാത്രമായിരുന്നു.
കൂടുതൽ സംരംഭകരെ ആകർഷിക്കുവാൻ പര്യാപ്തമായ രീതിയിലാണ് 2008 മുതൽ നടപ്പാക്കി വന്നിരുന്ന ഈ പദ്ധതി പരിഷ്കരിച്ചിരിക്കുന്നത്.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, (കെ വി ഐ സി )ഖാദി ബോർഡ് കെ.വി.ഐ. ബി) കയർ ബോർഡ് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (ഡി.ഐ.സി) എന്നി ഏജൻസികൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഖാദി കമ്മീഷനാണ് ഈ പദ്ധതിയുടെ നോഡൽ ഏജൻസി .

പി എം ഇ ജി പി
മികച്ച വായ്പ പദ്ധതി

തൊഴിൽ സംരംഭകർക്ക് ഏറെ ആശ്രയിക്കാവുന്ന മികച്ച ഒരു വായ്പാ പദ്ധതിയാണ് പി എം ജി പി. എത്രയധികം സൗകര്യങ്ങൾ നൽകുന്ന മറ്റൊരു പദ്ധതി ഇല്ല എന്ന് പറയാം. ഈ പദ്ധതി പ്രകാരം തുടങ്ങിയ സംരംഭങ്ങളിൽ 80 ശതമാനവും പ്രവർത്തിച്ചുവരുന്നു എന്നതാണ് നേട്ടം.
1 ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നു എന്നതിൻറെ അടിസ്ഥാനത്തിൽ ഇത് പ്രകാരം വായ്പയെടുത്തു സംരംഭം നടത്തിക്കൊണ്ടിരിക്കുന്നവർക്ക് അതിന്റെ വിപുലീകരണത്തിന് ഇപ്പോൾ വായ്പ അനുവദിക്കുന്നുണ്ട്. .നിർമ്മാണ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപ വരെയും സേവന സ്ഥാപനങ്ങൾക്ക് 20 ലക്ഷം രൂപ വരെയുമാണ് ഇങ്ങനെ രണ്ടാം വായ്പയായി അനുവദിക്കുക.

ഓൺലൈൻ ആയി അപേക്ഷിക്കണം.
സന്ദർശിക്കേണ്ട സൈറ്റ് www.kviconline.gov.in

Author

Scroll to top
Close
Browse Categories