കുറഞ്ഞ പലിശയിൽ പത്തു കോടി രൂപ വരെ വായ്പ

ഒരു പുതിയ വായ്പ പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് 10 കോടി രൂപ വരെ 6% പലിശ നിരക്കില്‍ വായ്പ അനുവദിക്കാനാണ് പുതിയ പദ്ധതി. കെ എഫ് സി ആഗ്രോ ബേസ്ഡ് എം എസ് എം ഇ ലോണ്‍ സ്‌കീം (കാംസ്).( KFC Agrobased MSME Loan Scheme – KAMS) എന്നാണ് പുതിയ പദ്ധതിയുടെ പേര്.പലിശ 11 ശതമാനം ആണെങ്കിലും മൂന്ന് ശതമാനം പലിശ സബ്‌സിഡി സംസ്ഥാന സര്‍ക്കാരും രണ്ട് ശതമാനം കെഎഫ്‌സിയും നല്‍കും എന്നതിനാലാണ് 6% പലിശയ്ക്ക് വായ്പ ലഭ്യമാവുക.

ആനുകൂല്യങ്ങള്‍ ഇങ്ങനെ
1-പദ്ധതി ചെലവിന്റെ 90 ശതമാനം വരെ സമയ വായ്പ (Term Loan) ആയി അനുവദിക്കുന്നു.
2- പ്രവര്‍ത്തന മൂലധന വായ്പ സമയ വായ്പ യായും അല്ലാതെയും അനുവദിക്കുന്നതിനുള്ള സൗകര്യം നല്‍കിയിരിക്കുന്നു
3 – ഏറ്റവും കുറഞ്ഞ വായ്പ തുക അഞ്ച് ലക്ഷം വരെ ആയിരിക്കും.
4- പുതിയ എംഎസ് എം.ഇ കള്‍ക്ക് ആണ് ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. വിപുലീകരണത്തിന് ഇത് ലഭിക്കില്ല.
5- മറ്റു ബാങ്കുകളില്‍ ഉള്ള വായ്പകള്‍ ടേക്കോവര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഈ പദ്ധതിയില്‍ ഉണ്ടാകില്ല
6- ടേം ലോണിന് സംരംഭകന്റെ വിഹിതം 10% ആയി നിജ പെടുത്തിയിട്ടുണ്ട്.
7- സമയ വായ്പയും പ്രവര്‍ത്തനമുലധന വായ്പയും ചേര്‍ന്നുള്ള തുകയ്ക്ക് പരമാവധി 10 കോടി രൂപ വരെ 6% പലിശയില്‍ വായ്പ ലഭ്യമാക്കും.
8 – പത്തു കോടിയില്‍ കൂടുതലുള്ള പദ്ധതികള്‍ക്കും ഈ സ്‌കീം പ്രകാരം വായ്പ ലഭിക്കും. എന്നാല്‍ പലിശ ഇളവുകള്‍ പത്തു കോടി വരെ മാത്രമേ അനുവദിക്കൂ.
9 – രണ്ടു വര്‍ഷത്തെ മോറട്ടോറിയം ഉള്‍പ്പെടെ 10 വര്‍ഷം വരെ തിരിച്ചടവിന് കാലാവധി അനുവദിക്കും.
10 – ആവശ്യമെങ്കില്‍ 50 ലക്ഷം രൂപ വരെ കൊലാറ്ററര്‍ ഫ്രീയായി ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിനുള്ള സൗകര്യം ഉണ്ട് .
11- എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം പോലുള്ള നിക്ഷേപ സബ്‌സിഡികള്‍ക്ക് സംരംഭങ്ങളുടെ സ്വഭാവം അനുസരിച്ച് അര്‍ഹത ഉണ്ടാകും.

പൗള്‍ട്രി മുതല്‍ ഗോഡൗണ്‍ വരെ
കാര്‍ഷിക ഭക്ഷണ മേഖലയിലെ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്കും സേവന സ്ഥാപനങ്ങള്‍ക്കും പദ്ധതി ഉപയോഗപ്പെടുത്താം.മിക്കവാറും എല്ലാത്തരം പദ്ധതികള്‍ക്കും തന്നെ ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് പദ്ധതി.
പഴം, പച്ചക്കറി, വിത്ത് സംസ്‌കരണം, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ചിപ് സുകള്‍, കറി പൗഡറുകള്‍, ധാന്യപ്പൊടികള്‍, എണ്ണകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കൂണുകള്‍, സ്‌പൈസസ് ഓയില്‍, മൈദ പ്ലാന്റ് , മത്സ്യം/ മാംസം /
പാല്‍ ഉല്‍പ്പന്നങ്ങള്‍ ജൂട്ട്, ബാംബൂ ഉല്‍പ്പന്നങ്ങള്‍, സ്റ്റോറേജ്, പൗള്‍ട്രി, പൗള്‍ട്രി അനുബന്ധ സ്ഥാപനങ്ങള്‍, ചായ /കാപ്പി സംസ്‌കരണം തുടങ്ങിയ കാര്‍ഷിക- ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.

ഓണ്‍ലൈന്‍ വഴി അപേക്ഷ.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുകയാണ് സംരംഭകര്‍ പ്രാഥമികമായി ചെയ്യേണ്ടത്.(kfc.org) അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ മികച്ചതായിരിക്കണം. സിബില്‍ സ്‌കോര്‍ 650 ല്‍ കുറയരുത്. ജില്ലാ / ബ്രാഞ്ച് ഓഫീസുകളുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും

Author

Scroll to top
Close
Browse Categories