വൈക്കം സത്യഗ്രഹവും ടി.കെ.മാധവനും

വൈക്കം സത്യഗ്രഹത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്നത് വെല്ലൂര്‍മഠത്തില്‍ നിന്നാണ്. സമരത്തിന് സര്‍വപിന്തുണയും നല്‍കിയ ശ്രീനാരായണഗുരു സത്യഗ്രഹികള്‍ക്ക് താമസിക്കുവാനായി വെല്ലൂര്‍ മഠം വിട്ടുനല്‍കി. അതിന് ശേഷം 600 ദിവസങ്ങളോളം നീണ്ടുനിന്ന ഈ മഹാസമരത്തിന്റെ കേന്ദ്രമായിരുന്നു വെല്ലൂര്‍മഠം.

അയിത്തോച്ചാടനത്തിനായി ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത സമരമായിരുന്നു വൈക്കം സത്യഗ്രഹം. ആധുനിക കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റവും നവോത്ഥാന സമരവുമായിരുന്നു ഈഐതിഹാസിക വിപ്ളവം. ജനാധിപത്യ കേരളത്തിന്റെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് മാർച്ച് 30 ന് സമാരംഭം കുറിക്കുകയാണ്. 1924 മാർച്ച് 30 നാണ് വൈക്കം സത്യഗ്രഹ സമര പരമ്പരയുടെ തുടക്കം. ഐതിഹാസിക സമരവേദിയിൽ മഹാത്മാഗാന്ധി പങ്കെടുത്തു. ഇണ്ടംതുരുത്തി മനയിൽ അദ്ദേഹം നടത്തിയ ചർച്ചയുടെ വാർഷികാഘോഷവും മാർച്ച് 10 നായിരുന്നു. ദക്ഷിണ കാശി എന്നറിയപ്പെട്ട വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സഞ്ചരിക്കാൻ സർവ്വജനവിഭാഗങ്ങൾക്കും അനുവാദം നൽകണമെന്നാവശ്യപ്പെട്ട് നടന്ന സമരഭൂമിക്ക് ഇത് അഭിമാന മുഹൂ‌ർത്തമാണ്. മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവീഥികളിൽ അന്ന് മുസ്ലിമിനും ക്രൈസ്തവർക്കും പോലും സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിലും ഈഴവരടക്കമുള്ള അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരുന്നുവെന്ന് മാത്രമല്ല, ഈ വീഥികളിൽ ‘അയിത്ത ജാതിക്കാർക്ക് പ്രവേശനം ഇല്ല’ എന്നെഴുതിയ ബോർഡും സ്ഥാപിച്ചിരുന്നു. ക്ഷേത്രത്തിന് പുറത്തെ ചുറ്റിവളഞ്ഞ ദീർഘമായ പാതയിലൂടെ വേണമായിരുന്നു അവർണർക്ക് സഞ്ചരിക്കേണ്ടത്. ടി.കെ മാധവൻ മുഖ്യ സംഘാടകനായി ആരംഭിച്ച സമരത്തിൽ കെ.പി കേശവമേനോൻ, കെ കേളപ്പൻ, മന്നത്ത് പദ്മനാഭൻ തുടങ്ങിയവരൊക്കെ പങ്കാളികളായി. ശ്രീനാരായണ ഗുരുവിന്റെ ആശീർവാദം സത്യഗ്രഹത്തിനുണ്ടായിരുന്നു. 20 മാസത്തോളം നീണ്ട സമരം 1925 നവംബർ 23 നാണ് അവസാനിച്ചത്.

അവര്‍ണരെ സംസ്‌കൃതം പഠിപ്പിക്കുവാന്‍ ശ്രീനാരായണഗുരു സ്ഥാപിച്ചതായിരുന്നു വെല്ലൂര്‍ മഠം എന്ന ആശ്രമം. ഈ ആശ്രമം വൈക്കം സത്യഗ്രഹ സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ്.

വൈക്കം സത്യഗ്രഹത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്നത് വെല്ലൂര്‍മഠത്തില്‍ നിന്നാണ്. സമരത്തിന് സര്‍വപിന്തുണയും നല്‍കിയ ശ്രീനാരായണഗുരു സത്യഗ്രഹികള്‍ക്ക് താമസിക്കുവാനായി വെല്ലൂര്‍ മഠം വിട്ടുനല്‍കി. അതിന് ശേഷം 600 ദിവസങ്ങളോളം നീണ്ടുനിന്ന ഈ മഹാസമരത്തിന്റെ കേന്ദ്രമായിരുന്നു വെല്ലൂര്‍മഠം. ഇന്ത്യയുടെ പല ഭാഗത്ത് നിന്ന് എത്തിച്ചേര്‍ന്ന വ്യത്യസ്ത വിഭാഗത്തിലെ സമരസേനാനികള്‍ വെല്ലൂര്‍മഠത്തില്‍ അന്തിയുറങ്ങി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും സമരഭടന്മാര്‍ക്ക് ഊര്‍ജ്ജം പകരുവാനും ശ്രീനാരായണഗുരു വെല്ലൂര്‍ മഠത്തിലെത്തി സത്യഗ്രഹികളെ അനുഗ്രഹിച്ചു. സത്യഗ്രഹികള്‍ സമരഗാനങ്ങള്‍ പാടി ജാഥ ആരംഭിച്ചിരുന്നത് വെല്ലൂര്‍മഠത്തില്‍ നിന്നാണ്. പഞ്ചാബില്‍ നിന്നെത്തിയവര്‍ വെല്ലൂര്‍മഠത്തില്‍ സത്യഗ്രഹികള്‍ക്കായി ആഹാരം ഒരുക്കി. ചുരുക്കത്തില്‍ ശ്രീനാരായണഗുരു സ്ഥാപിച്ച വെല്ലൂര്‍മഠം വൈക്കം സത്യഗ്രഹത്തിന്റെ കേന്ദ്രമാകുക മാത്രമല്ല രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി.

വൈക്കം സത്യഗ്രഹ ഫണ്ടിലേക്ക് ഗുരു തന്നെ സ്വന്തം പണം നല്‍കുകയും ഫണ്ട് സ്വരൂപിച്ച് സമരക്കാര്‍ക്ക് നല്‍കുകയും ചെയ്തു. ടി.കെ. മാധവനായിരുന്നു സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനി.

വൈക്കം സത്യഗ്രഹ ഫണ്ടിലേക്ക് ഗുരു തന്നെ സ്വന്തം പണം നല്‍കുകയും ഫണ്ട് സ്വരൂപിച്ച് സമരക്കാര്‍ക്ക് നല്‍കുകയും ചെയ്തു. ടി.കെ. മാധവനായിരുന്നു സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനി.

അവർണ സമുദായങ്ങൾക്ക് വൈക്കം ക്ഷേത്രത്തോട് ചേർന്നുള്ള എല്ലാ പൊതുനിരത്തുകളും നാനാജാതികളിൽ പെട്ടവർക്കുമായി തുറന്നു കൊടുത്ത ഉത്തരവോടെയാണ് സമരം വിജയകരമായി പര്യവസാനിച്ചത്. 1924 മാർച്ച് 30 നാരംഭിച്ച സമരത്തിന്റെ നൂറാം വാഷികാഘോഷം ബൃഹത്തായ പരിപാടിയാക്കാനാണ് സംസ്ഥാന സർക്കാരും കോൺഗ്രസും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹികസംഘടനകളും തീരുമാനിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ഇ.വി രാമസ്വാമി നായ്ക്കർ അടക്കം വന്ന് സത്യഗ്രഹത്തിൽ പങ്കടുത്ത് അറസ്റ്റ് വരിച്ചതിന്റെ സ്മരണാർത്ഥം തമിഴ്‌നാടുമായി ചേര്‍ന്ന് സംയുക്തമായി ആഘോഷിക്കാനും നീക്കം നടക്കുന്നുണ്ട്.

ഇണ്ടംതുരുത്തി മന

സാമൂഹിക വിഷയങ്ങളിലും കോൺഗ്രസ് പാർട്ടി ഇടപെടാൻ തീരുമാനിച്ചതിനെ തുടർന്ന് 1923 ൽ ടി.കെ മാധവനാണ് കക്കിനാഡ കോൺഗ്രസ് സമ്മേളനത്തിൽ അയിത്തോച്ചാടനത്തിന്റെ ഭാഗമായി വൈക്കം സത്യഗ്രഹ പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടിയത്. മൗലാന മുഹമ്മദലിയായിരുന്നു സമ്മേളനത്തിൽ അദ്ധ്യക്ഷൻ. 1924 ഫെബ്രുവരി 28 ന് എറണാകുളത്ത് രൂപീകരിച്ച അസ്പർശ്യതാ നിർമ്മാർജ്ജന സമിതിയുടെ നേതൃത്വത്തിൽ വൈക്കത്ത് വിലക്കപ്പെട്ട വീഥികളിലൂടെ ജാഥ നടത്താൻ ടി.കെ മാധവന്റെ നേതൃത്വത്തിൽ തീരുമാനിച്ചു. എന്നാലത് വർഗ്ഗീയ കലാപമെന്ന് പറഞ്ഞ് മജിസ്ട്രേട്ട് ജാഥയ്ക്ക് നിരോധനം ഏർപ്പെടുത്തി.

അതോടെ അസ്പർശ്യതാ നിർമ്മാർജ്ജന സമിതി മറ്റൊരു പദ്ധതി കൊണ്ടുവന്നു. സമിതിയിലെ എല്ലാ അംഗങ്ങളും വീഥിയിലെ നിരോധനമെഴുതിയ ബോർഡിനടുത്തെത്തിയ ശേഷം 3 വ്യത്യസ്ത ജാതിയിൽപെട്ടവരെ വിലക്കുള്ള വഴിയിലൂടെ കടത്തിവിടുക. ആദ്യദിനം ഈഴവ, നായർ, പുലയ വിഭാഗങ്ങളിലെ 3 പേർ ഈ വഴിയിലൂടെ കടന്ന് പോയെങ്കിലും, വഴിമദ്ധ്യേ പൊലീസ് തടഞ്ഞു. കൂട്ടത്തിലെ രണ്ട് അവർണരെ തിരിച്ചയയ്ക്കാൻ ശ്രമിച്ചു. എന്നാൽ മൂവരും ഒന്നിച്ചതോടെ പൊലീസ് അവരെ അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് സമിതി ദിവസവും സത്യഗ്രഹം തുടങ്ങി. ഏപ്രിൽ 7 ന് ടി.കെ മാധവൻ, കെ.പി കേശവമേനോൻ എന്നിവരെ അറസ്റ്റ് ചെയ്തു. സത്യഗ്രഹികൾക്ക് പഞ്ചാബിൽ നിന്നെത്തിയ അകാലിസംഘം സൗജന്യഭക്ഷണം നൽകി. തമിഴ്നാട്ടിൽ നിന്ന് ഇ.വി രാമസ്വാമി നായ്ക്കർ വന്ന് സത്യഗ്രഹത്തിൽ പങ്കടുത്ത് അറസ്റ്റ് വരിച്ചു. 1924 സെപ്തംബർ 24 ന് ശ്രീനാരായണഗുരു വൈക്കം സത്യഗ്രഹസ്ഥലം സന്ദർശിച്ചു. നിരോധനമുള്ള വഴിയിൽ പ്രവേശിച്ച് പ്രത്യാഘാതം നേരിടണമെന്നും അടിച്ചാൽ തിരിച്ചടിക്കരുതെന്നും ഗുരു നിർദ്ദേശിച്ചു. സാമൂഹിക നീതിയും സഞ്ചാരസ്വാതന്ത്ര്യവും നേടിയെടുക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന ഏതു മതിലിനേയും ചാടിക്കടക്കണമെന്നും സ്വാതന്ത്ര്യത്തിന്റേതായ സ്വാദുള്ള നിവേദ്യം ശ്രീകോവിലിനുള്ളില്‍ കടന്ന് കുടിക്കണമെന്നും, പന്തിഭോജനത്തില്‍ ഏവര്‍ക്കുമൊപ്പം ഇരിക്കണമെന്നും ഗുരു നിര്‍ദ്ദേശം നല്‍കി. സവർണരുടെ പിന്തുണയും വൈക്കം സത്യഗ്രഹത്തിന്റെ വിജയത്തിന് ആവശ്യമാണെന്ന് ഗാന്ധിജി നിർദ്ദേശിച്ചതിനെ തുടർന്ന് മന്നത്ത് പത്മനാഭൻ, എസ്. പത്മനാഭമേനോൻ, എസ്.കെ നാരായണപിള്ള എന്നിവരുടെ നേതൃത്വത്തിൽ 500 പേരടങ്ങിയ സവർണ പദയാത്ര 1924 നവംബർ 1 മുതൽ വൈക്കം മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു.

അന്ന് തന്നെ ശുചീന്ദ്രത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പെരുമാൾനായിഡു, ശിവതാണുപിള്ള എന്നിവർ നയിച്ച മറ്റൊരു ജാഥയും എത്തി. ഇരു ജാഥകളും തലസ്ഥാനത്ത് സന്ധിച്ച് 25,000 സവർണർ ഒപ്പിട്ട മെമ്മോറാണ്ടം റീജന്റ് സേതുലക്ഷ്മീഭായിക്ക് സമർപ്പിച്ചു. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികൾ ജാതിമത ഭേദമെന്യെ സകലർക്കും തുറന്ന് കൊടുക്കണമെന്നതായിരുന്നു മെമ്മോറാണ്ടത്തിലെ ആവശ്യം.

അന്ന് തന്നെ ശുചീന്ദ്രത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പെരുമാൾനായിഡു, ശിവതാണുപിള്ള എന്നിവർ നയിച്ച മറ്റൊരു ജാഥയും എത്തി. ഇരു ജാഥകളും തലസ്ഥാനത്ത് സന്ധിച്ച് 25,000 സവർണർ ഒപ്പിട്ട മെമ്മോറാണ്ടം റീജന്റ് സേതുലക്ഷ്മീഭായിക്ക് സമർപ്പിച്ചു. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികൾ ജാതിമത ഭേദമെന്യെ സകലർക്കും തുറന്ന് കൊടുക്കണമെന്നതായിരുന്നു മെമ്മോറാണ്ടത്തിലെ ആവശ്യം. റാണി ഇത് നിയമനിർമ്മാണ സഭയ്ക്ക് വിട്ടുവെങ്കിലും എൻ. കുമാരൻ അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടു. പിന്നീട് വൈക്കത്തെ പ്രമാണിമാരുടെ നേതാവായ ഇണ്ടൻതുരുത്തിൽ നമ്പൂതിരിയുടെ നേതൃത്വത്തിൽ വൈക്കം ക്ഷേത്രപരിസരത്ത് വച്ച് അവർണരെ ക്രൂരമായി മർദ്ദിച്ചു. തിരുവല്ല ചിറ്റേടത്ത് ശങ്കുപ്പിള്ള, വൈക്കം സത്യഗ്രഹത്തിലെ ആദ്യ രക്തസാക്ഷിയായി.1925 മാർച്ച് 9 ന് മഹാത്മാഗാന്ധി വൈക്കത്തെത്തിയതോടെ സമരം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അടുത്തദിവസമാണ് ഗാന്ധിജി ഇണ്ടംതുരുത്തി മനയിലെത്തിയത്. പ്രമാണിനേതാവും ക്ഷേത്രഭരണത്തിന്റെ മുഖ്യ ചുമതലക്കാരനുമായ ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പൂതിരിയുമായി ഗാന്ധിജി ചർച്ച നടത്താൻ തീരുമാനിച്ചു. ഗാന്ധിജിയുമായി ചർച്ച നടത്തണമെന്നറിയിച്ചപ്പോൾ ആരെയും അങ്ങോട്ട് ചെന്ന് കാണുന്ന പതിവില്ലെന്നും കാണാൻ ആഗ്രഹമുള്ളവർ ഇങ്ങോട്ട് വന്ന് കാണണമെന്നുമായിരുന്നു നമ്പൂതിരിയുടെ ധിക്കാരപരമായ മറുപടി. 10 ന് ഉച്ചയ്ക്ക് 2 മണിയോടെ ഗാന്ധിജിയും സംഘവും മനയിലെത്തി. വൈശ്യസമുദായത്തിൽ പെട്ട ആളായതിനാൽ ഗാന്ധിജിയെ മനയ്ക്കുള്ളിൽ പ്രവേശിക്കാൻ പോലും അനുവദിച്ചില്ല. പുത്രൻ രാംദാസ് ഗാന്ധി, സി.രാജഗോപാലാചാരി, ടി.ആർ കൃഷ്ണസ്വാമി അയ്യർ, മഹാദേവ ദേശായി തുടങ്ങിയവരും ഗാന്ധിജിക്കൊപ്പമുണ്ടായിരുന്നു. പൂമുഖത്ത് പ്രത്യേകം ഒരുക്കിയ വേദിയിൽ ചർച്ചയ്ക്ക് ശേഷം സംഘം മടങ്ങിയ ഉടൻ അവിടെ ശുദ്ധികലശം നടത്തി. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ കാര്യമായ പരിഹാരമൊന്നും ഉണ്ടായില്ലെങ്കിലും സമരാവേശം കൂടാനും ശക്തമാക്കാനും അത് വഴിവച്ചു. സത്യഗ്രഹം ശക്തമായതോടെ സത്യഗ്രഹികൾക്കെതിരെ സവർണരുടെ അക്രമവും വർദ്ധിച്ചു. ആക്രമണങ്ങൾക്ക് അറുതി വരുത്തണമെന്ന ഗാന്ധിജിയുടെ അഭ്യർത്ഥന മാനിച്ച് നിരോധനാജ്ഞ പിൻവലിക്കാമെന്ന് സർക്കാരും, എങ്കിൽ സത്യഗ്രഹം നിർത്താമെന്ന് ഗാന്ധിജിയും സമ്മതിച്ചു. അങ്ങനെ 1925 നവംബർ 23 ന് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കെ നട ഒഴികെയുള്ള 3 വീഥികൾ എല്ലാവർക്കുമായി തുറന്നു കൊടുത്തു. 603 ദിവസം നീണ്ട സത്യഗ്രഹത്തിന് അവസാനമായി.

എന്നാൽ കിഴക്കെനടയിലുള്ള വഴി അവർണർക്കായി തുറന്ന് കിട്ടാൻ 1936 ലെ ക്ഷേത്രപ്രവേശന വിളംബരം വരെ കാക്കേണ്ടി വന്നു. കേരളത്തിൽ ഗാന്ധിജി ഏറ്റവും കൂടുതൽ സമയം ചെലവിട്ടത് വൈക്കത്തായിരുന്നു. ആലപ്പുഴയും തിരുവനന്തപുരവും സന്ദർശിച്ച ഗാന്ധിജി ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ചയും നടത്തി. 15,16,17 തീയതികളിലും ഗാന്ധിജി വൈക്കത്ത് താമസിച്ചു. സത്യഗ്രഹികൾക്കായി ശ്രീനാരായണ ഗുരു സ്ഥാപിച്ച ആശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 1963 ൽ ഇണ്ടംതുരുത്തി മന വൈക്കം താലൂക്ക് ചെത്ത്തൊഴിലാളി യൂണിയൻ ഓഫീസിനായി വാങ്ങി.

പൗരാവകാശങ്ങളിൽ ഇന്നും വിവേചനം

മുഖ്യമായും പൗരാവകാശ സംരക്ഷണം ലക്ഷ്യമിട്ട് നടത്തിയ വൈക്കം സത്യഗ്രഹം ഭാഗികമായ സഞ്ചാരസ്വാതന്ത്ര്യം മാത്രമാണ് ഉറപ്പാക്കിയതെന്നതിനാൽ ടി.കെ മാധവൻ അടക്കമുള്ള നേതാക്കൾ അത്ര തൃപ്തരായിരുന്നില്ല. എന്നാൽ സവർണവിഭാഗങ്ങളെപ്പോലെ അവർണർക്കും അവകാശപ്പെട്ട പൗരാവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെയും ആവശ്യകതയെക്കുറിച്ചും ദേശീയതലത്തിൽ തന്നെ ആദ്യമായി ശ്രദ്ധ നേടാൻ വൈക്കം സത്യഗ്രഹം നിമിത്തമായി. രാഷ്ട്രീയമായും സാമൂഹികമായും പിന്നാക്കം നിന്ന വലിയൊരു വിഭാഗത്തെ രാഷ്ട്രീയ പാർട്ടികൾക്ക് കണ്ടില്ലെന്ന് നടിയ്ക്കാൻ കഴിയാത്ത സ്ഥിതിവിശേഷം ദേശീയതലത്തിൽ തന്നെ സംജാതമാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും ടി.കെ മാധവന് അവകാശപ്പെട്ടതാണ്. അധ:കൃത സമുദായങ്ങളുടെ പൗരാവകാശങ്ങളെ ദേശീയരാഷ്ട്രീയ മുന്നണിയിലേക്ക് കൊണ്ടു വരികയും ഹിന്ദു ക്ഷേത്രങ്ങളും അവർണസമുദായങ്ങളുടെ അവകാശങ്ങളും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെ കൂടുതൽ വിശദമാക്കാനും സത്യഗ്രഹം ഉപകരിച്ചു. അധ:കൃത സമുദായങ്ങൾക്ക് സാമുദായികവും മതപരവുമായ പരിപൂർണ സ്വാതന്ത്ര്യം സമ്പാദിച്ചു കൊടുക്കാനും ഉപകരിച്ച സമരനായകനെന്ന നിലയിൽ ടി.കെ മാധവൻ എന്നും ഓർക്കപ്പെടേണ്ട മഹദ് വ്യക്തിത്വമാണ്. പൗരാവകാശസംരക്ഷണ സമരമെന്ന നിലയിലാണ് വൈക്കം സത്യഗ്രഹത്തിൽ അകാലിദളും തമിഴ്നാട്ടിൽ നിന്ന് ഇ.വി രാമസ്വാമി നായ്ക്കരും പങ്കെടുത്തത്. ഗാന്ധിജിയുടെ അഭ്യർത്ഥനയെ തുടർന്നാണ് കോൺഗ്രസും മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ സവർണസമുദായങ്ങളും സമരത്തിൽ പങ്കാളികളായത്.

ടി.കെ മാധവൻ ലക്ഷ്യമിട്ട അധ:കൃതവിഭാഗങ്ങളുടെ പൗരാവകാശ സംരക്ഷണം നൂറ്റാണ്ട് പിന്നിട്ടിട്ടും പൂർണമായി സഫലമാക്കാനായിട്ടില്ല. സവർണവിഭാഗങ്ങൾ എന്തൊക്കെ പൗരാവകാശങ്ങൾ അനുഭവിക്കുന്നോ അതൊക്കെ അവർണർക്കും തുല്യമായി നേടാൻ ആത്യന്തികമായി ഇനിയും കഴിഞ്ഞിട്ടില്ലെന്ന യാഥാർത്ഥ്യം നവോത്ഥാന കേരളത്തിന് ഭൂഷണമല്ല.

ടി.കെ മാധവൻ ലക്ഷ്യമിട്ട അധ:കൃതവിഭാഗങ്ങളുടെ പൗരാവകാശ സംരക്ഷണം നൂറ്റാണ്ട് പിന്നിട്ടിട്ടും പൂർണമായി സഫലമാക്കാനായിട്ടില്ല. സവർണവിഭാഗങ്ങൾ എന്തൊക്കെ പൗരാവകാശങ്ങൾ അനുഭവിക്കുന്നോ അതൊക്കെ അവർണർക്കും തുല്യമായി നേടാൻ ആത്യന്തികമായി ഇനിയും കഴിഞ്ഞിട്ടില്ലെന്ന യാഥാർത്ഥ്യം നവോത്ഥാന കേരളത്തിന് ഭൂഷണമല്ല. ക്ഷേത്രപ്രവേശനം എന്നത് വെറും വിശ്വാസത്തിന്റെ പ്രശ്നമായി മാത്രം ചുരുക്കേണ്ട ഒന്നല്ല, മറിച്ച് പൗരാവകാശത്തിന്റെ കൂടി പ്രശ്നമാണ്. എന്നാൽ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ദേവസ്വം ബോർഡിലും ഇന്നും എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ തുല്യമായി സംരക്ഷിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ക്ഷേത്ര ശ്രീകോവിലുകളും പൂജാദികർമ്മങ്ങളും ഇന്നും പിന്നാക്കക്കാർക്ക് ബാലികേറാമലയായി തുടരുന്നു. നവോത്ഥാനത്തിനുവേണ്ടി പുരപ്പുറത്ത് കയറി നിന്ന് ആക്രോശിക്കുന്നവർ പോലും നഗ്നമായ ഈ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുകയാണ്. ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിലെ സവർണ മേൽക്കോയ്മയും ദേവസ്വം ബോർഡ് നിയമനങ്ങളിൽ സവർണവിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ 10 ശതമാനം സംവരണവും പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനമായി മാത്രമേ കാണാനാകൂ.

Author

Scroll to top
Close
Browse Categories