വഴികൾ
തണലേകും മരങ്ങളില്ല
കൂടുകൂട്ടാൻ കിളികളില്ല
വയലുകളിൽ കൃഷികളില്ല
വയലുകളും കരയടിഞ്ഞു
പുഴകൾക്ക് പഴമയില്ല
മലിനമായൊഴികിടുന്നു
നീരുറവകൾ പോറ്റിടാതെ
ഗർത്തജലമൂറ്റിടുന്നു
മലയിടിച്ചു മണ്ണുനീക്കി
മാമലകൾ മാഞ്ഞിടുന്നു
തരിശുഭൂമിയായിടുമ്പോൾ
മാളികകൾപണിതിടുന്നു
പഠിക്കയില്ലനല്ലപാഠം
പരിസ്ഥിതികൾചൂഷണമായ്
സംസ്കാരസമ്പന്നമാം
സാക്ഷരകേരളമോ?
നമ്മൾതീർത്തലോകമിത്
നാംചെയ്തപാപമിത്
തലമുറകളേറ്റ്പാടും
നാംചെയ്തവഴികളൊക്കേ