കണ്ണാടി

കണ്ണാടി നോക്കിയാല്‍ മുഖം കാണുമെന്നെന്റെ
അമ്മ പറഞ്ഞുതന്നുമുമ്പേ പലവട്ടം
കണ്ണാടി തിരഞ്ഞു മുറിയാകെ നടന്നിട്ടുമെന്തേ
കണ്ണാടി കിട്ടീല്ല അലഞ്ഞുയെന്‍ മനസ്സാകെ
മുറിയിലലസമായൊരു കോണിലിരിക്കവേ
പലചിന്ത പടികേറി മനസില്‍ വന്നെത്തി
പതറി ഞാനറിയാതെ വാവിട്ടു കരയവേ
അമ്മതന്‍ മന്ത്രം മുഴങ്ങിയെന്‍ കാതില്‍
ഒടുവില്‍ ഞാനറിയുന്നൊരു ക്ഷേത്രപ്രതിഷ്ഠയായ്
കണ്ണാടിയുണ്ടവിടെ വന്നെത്താന്‍
പലവഴിതാണ്ടി ഞാനാപുണ്യക്ഷേത്രത്തില്‍
പൂക്കും പ്രതീക്ഷയില്‍ ക്ഷേത്രത്തിലെത്തി
മിഴിയിണ പൂട്ടി കൈകൂപ്പി നിന്നു ഞാന്‍ ദേവന്റെ
മുന്നിലെന്‍ ദുഃഖഭാണ്ഡത്തിന്‍ കെട്ടഴിച്ചന്ന്
മെയ്യാകെ പുല്കി കുളിര്‍കാറ്റു വന്നെന്റെ
മനവും തനുവും കുളിര്‍ നിറച്ചീടവേ
കണ്ടു ഞാനെന്‍മുഖം മനസ്സിന്റെ കണ്ണാടിയില്‍
കണ്ടതാം സുന്ദരമുഖമെന്നോര്‍ത്തുഞാന്‍-
കഴിയുന്നു നിത്യം.

Author

Scroll to top
Close
Browse Categories