മനം

ചിലപ്പോൾ ഞാനൊരു
ചിലന്തിയായി വല കെട്ടും
ചിലപ്പോൾ ഞാനതിൽ
പതിക്കുന്ന ശലഭവും.

പ്രണയശലഭിനി നീ
പറക്കുമ്പോൾ
ചതി വല പലതും
വിരിയുമെന്നോർക്കുക

ചിലപ്പോൾ ഞാനൊരു
കുതിരയായി കുതിക്കുന്നു
ചിലപ്പോൾ ഞാനതിൽ
അമ്പേൽക്കും ഭടനാകും

കുതിക്കുന്ന കുതിരയുടെ
പുറത്തേറി കുതിച്ചാലുo
നീ വെറും ഭടനെന്ന
കുപ്പായമറിയുക….

ചിലപ്പോൾ ഞാനൊരു
വിരിയുന്ന പൂവാകും
ചിലപ്പോൾ ഞാനത്
കവരുന്ന കാറ്റാകും

വീണ പൂവേ, വീണ പൂവേ
നിൻ പൂർവ കാന്തിയിൽ
മനമൊരു ഋതുകാല
ചിത്രം വരയ്ക്കുന്നു.

ചിലപ്പോൾ ഞാനൊരു
വിളക്കിന്റെ ദീപകം
ചിലപ്പോൾ ഞാനൊരു
കാട്ടുകാറ്റിൻ തീശാല

തിരിതെളിക്കും പ്രഭ
വഴി തെളിക്കും നീ
തീക്കടൽ തീർക്കുന്ന
ഉള്ളത്തിൽ നിറയും നീ …

ചിലപ്പോൾ ഞനൊരു
ശില്പിയായി മാറുന്നു
ചിലപ്പോൾ തച്ചുടച്ച
ശില് പമായി മാറുന്നു

മനസ്സേ മനസ്സേ
നിൻ നെരിപ്പോടിൽ
പുകയുന്ന ഉമിത്തീയും
പുകയും നീയോ…….

9495267320

Author

Scroll to top
Close
Browse Categories