മഹാകവി
ആത്മസ്‌നേഹപ്രതീകമായനേകം
കൃതികളാകരാംഗുലികളിലൊഴുകിയെത്തി
നാമറിയുകെന്നെന്നുംസ്‌നേഹത്തിന്‍ശക്തിയില്‍
ജ്വലിക്കുമാ സ്‌നേഹഗായകനാമാശാനെ
കവിത്വജയങ്ങളാം കാല്പനിക കാവ്യങ്ങള്‍
തിന്മകള്‍ക്കെതിരെ ചൂണ്ടും കരാംഗുലിയായി
ചിന്നസ്വാമിയായ് കഴിഞ്ഞു സംവത്സരം
കാണുമാസത്യങ്ങളെ കഥിച്ചു കവിതയായ്
വായനക്കാര്‍ തന്‍മനംമഥിച്ചു വികാരാര്‍ദ്രരായ്
കവിത്രയത്തില്‍ വിരാജിപ്പൂമഹാകവി
തത്വജ്ഞാനം നിറയും കുംഭം പോലെ
രചിച്ചാത്മജ്ഞാനം തുളുമ്പും കൃതികളും
ബദ്ധശ്രദ്ധം മഹാകാവ്യങ്ങളില്‍ ചേര്‍ന്നു
നല്‍പ്പാര്‍ഷ ഭാരത തത്വസംഹിതകളും
മര്‍ത്ത്യജന്മം ക്ഷണികമാണെന്ന
തറിയുക ധന്യമാമീ ഈശ്വര ചൈതന്യത്തില്‍
മാനുഷജന്മത്തിനനുഭൂതികള്‍ നിരന്തരം
പാഠമായറിയുകാശാന്റെ കൃതികളില്‍
വിസ്തരിച്ചു പഠിക്കുകാ സ്തുത്യര്‍ഹമാ
മാശയഗംഭീരനാമാശാന്റെ രചനകള്‍
തോന്നയ്ക്കലാശാനുള്ള സ്മാരകം സാഹിത്യത്തില്‍
മിന്നും പൊന്‍തൂവല്‍ ചൂടുമാ കിരീടത്തില്‍
ആഘോഷകൂട്ടായ്മയില്‍ വാര്‍ഷിക യോഗങ്ങളില്‍
നിറകതിര്‍ചൂടി നില്പതാശാന്റെ സ്മൃതിദിനം
ആശാന്‍ നമുക്കേകിയാശയം നിധി പോലെ
സൂക്ഷിച്ചു സമസ്തലോകേസുഖം ഭവിക്കാന്‍…!