മഹാകവി
ഉത്തുംഗശൃംഗമായുന്നതശീര്‍ഷനായ്
നില്‍പ്പൂ മഹാകവി കുമാരനാശാന്‍
കാല്‍പ്പനികത്തിന്‍ വസന്തം വിടര്‍ത്തിയ
മലയാള മഹനീയ കാവ്യ സൂനം
ആശയങ്ങള്‍ കൊണ്ട് ആസ്വാദകരുടെ
ഹൃദയങ്ങളില്‍ നവോന്‍മേഷമായി
മധുരപദങ്ങളാല്‍ മാധുര്യമൂറുന്ന
വരികളൊരായിരം കോര്‍ത്തെടുത്തു
കായിക്കരയെന്ന സുന്ദരഗ്രാമത്തില്‍
ഒരു ദിനമിക്കവി പിറവി കൊണ്ടു
കുഞ്ഞായിരിക്കവേ അഭ്യസിച്ചു
യോഗയും തന്ത്രവും
അച്ചെറു ബാല്യത്തില്‍ തന്നെയേറെ
കാവ്യങ്ങളാ ഹൃദയമേറ്റെടുത്തു
ഒപ്പം പരീക്ഷയിലൊക്കെയാശാന്‍
ആശിച്ച പോലെ ജയിച്ചുയര്‍ന്നു
കേരളത്തിന്റെ മഹാകവിയില്‍
ഗുരുദേവനേറെയാകൃഷ്ടനായി.
അക്കാലമെഴുതിയ വീണപൂവ്
ഏറെ മനോഹരമായിരുന്നു
പിന്നീട് കേരളീയന്റെ മനം നിറച്ച
കാവ്യങ്ങളെത്രയെത്ര
കരുണയും ലീലയും ദുരവസ്ഥയും
എഴുതിയൊരീ മഹാകാവ്യശില്‍പി
പല്ലനയാറിന്റെയാഴങ്ങളില്‍
വേദന മാറാത്തൊരോര്‍മ്മയായി.