നിഴൽ ഭൂതം
കാണുന്നില്ല, മരിച്ചവർ നടന്ന വഴികൾ.
മാംസഗന്ധം മണത്തു നടക്കുകയാണ്,
കാലം, നിഴലും,നിമിഷങ്ങൾ കൊണ്ടും.
ഉണ്ടായിരുന്നു സത്യത്തിൽ, ഒരു ജീവിതം,
അതിന്റെ കഴൽ കുത്തിയ അടയാളങ്ങൾ.
മായുന്നില്ല, എത്രമായ്ക്കിലുമതിൻ രൂപങ്ങൾ.
തിരസ്‌ക്കാരങ്ങളാൽ പൊള്ളിയതിന്നുള്ളം
അറിയുന്നില്ല, പുതുമക്കാർ ഭൂതകാലത്തെ.
തിരയുന്നില്ല, അലകളൊടുങ്ങിയ തോറ്റങ്ങൾ.
പുതുവഴികൾ, ആരും വെട്ടിയതല്ലെന്നു ചിലർ.
നാട്ടു വെളിച്ചങ്ങൾ, കൊളുത്തിയോരില്ലെന്നും.
ചിറപിടിച്ചു വിതച്ചവർ, കൊയ്തുകൂട്ടിയോർ,
മരപ്പലകയിൽ, ജീവിതം ബലിവെച്ചവർ.
കേൾക്കുന്നില്ല, പോയവർ വീറോടെ വിളിച്ചതൊന്നും.
മായുന്നില്ല, മണ്ണിനെ ചോപ്പണിയിച്ച രേഖകൾ.
ഉൾത്തഴമ്പിൽ പണിതതാണീ പുതുലോകം.
പുൽനാമ്പിലു,മുണ്ടതിൻ തളിരാടകൾ.
വഴികളേറെ വെട്ടിയോരുടെ പ്രേതങ്ങൾ,
നിഴലിക്കുന്നില്ല, നാണംകെട്ട നമ്മളിൽ.
9447479905