മഴ

വറ്റിവരളുന്നൊരാ ഭൂമിതൻ മാറിൽ
തൻ കിടാങ്ങൾക്കൊരു
ജീവാമൃതമായ് പൊഴിയുന്നു….മഴനേര്‍ത്ത കണികകളായ്
പിന്നെ
അരുവിയായ്,
ചോലയായ് പുഴയായ്…..
ദാഹം ശമിപ്പിക്കുവാനേറേ ദൂരം
മണ്ണിലാഴങ്ങളിൽ കരുതി വയ്ക്കുന്നു
നീർചാലുകളായ്
ഒടുവിലാ സാഗരത്തിൽ ലയിക്കുവോളം.

താപമായകലെ മറഞ്ഞ കണങ്ങൾ
പിന്നെയും തിരികെ പെയ്തിറങ്ങുന്നു വറ്റിവരണ്ടുണങ്ങുന്ന മണ്ണിന്‍റെ മാറില്‍
മക്കൾ തൻ രോദനം കേട്ടുള്ള
കണ്ണീര്‍ പോലെ,
ആനന്ദധാരയായൊഴുകിടട്ടെ
ഭൂമിയിൽ പുതുനാമ്പു പൊട്ടി മുളച്ചിടട്ടെ…..

Author

Scroll to top
Close
Browse Categories