വാര്‍ദ്ധക്യഭംഗി


തേക്കുംതടിയുടെ കാതലുപോലെ,
വയസാകുന്നതിനെത്ര തിളക്കം
മൂത്തമരത്തെയിളം തടിയാക്കാന്‍
വിദ്യകളായത്, മണ്ണില്‍ മുളച്ചോ?
വാര്‍ദ്ധക്യത്തിന്‍ ഭംഗി കെടുത്തും
യൗവ്വനമോഹക്കരവിരുത്.
ഋതുമാറ്റങ്ങള്‍ വിതച്ചൊരു പാടം
പ്രകൃതിയൊരുക്കി കൊയ്യുന്നുണ്ട്
അതിന്, നിശ്ചിതമായൊരു കാലഗണന,
അനിശ്ചിതമല്ലോ ജീവിതം
കാലംകോറിയ ചുളിവുകള്‍
അനുഭവ തീഷ്ണപദാവലികള്‍
പൂതപാട്ടും മിത്തുകളും
ഗാന്ധിച്ചിരിയുടെ വെട്ടത്തില്‍
ചെറുബാല്യങ്ങളെ ചുറ്റുംകൂട്ടി
നാളേക്കുള്ളൊരു വഴിചൂണ്ടാന്‍
പക്വതയാര്‍ന്നൊരു പ്രായം വേണം.
ചവിട്ടിമെതിച്ച വരമ്പുകളിനിയും
കോരിമിനുക്കാന്‍ തുനിയുന്നോ?
ആനച്ചന്തം നുകരുക, വെറുതെ,
വികൃതമാക്കാന്‍ തുനിയാതെ
പാറകണക്കമരുകയല്ല;
മരമായാടിയുലഞ്ഞ് വളര്‍ന്ന്,
തേജോമയമാം തേജസിന്റെ,
ഉജ്ജ്വലമാകുന്നസ്തമയം
9400759640