മെനു


ഒരു മലകയറ്റം പോലെ
രാവിലെ ഉയർത്തെഴുന്നേറ്റ്
ഭൂഗോളം പോലുള്ള
ഉദരത്തിലൊന്ന് തടവി
ഇറച്ചിക്കോഴിയുടെ വേഗത്തിൽ
തിരക്കേറിയ നഗരത്തിലൂടെ
ഒരു നടത്തം.
തിരിച്ചെത്തി
പ്രാതലിൽ
ഡൈനിംഗിൽ നിറഞ്ഞ
സ്വിഗി വിഭവങ്ങൾ
കഴിച്ചിറക്കി
തീറ്റപ്പെരുക്കവുമായി
പൾസറിൽ ഓഫിസിലെത്തും.
ഓഫിസിൽ
പാതിയടഞ്ഞ കണ്ണിൽ
ഫയലുകൾ തൂക്കിയിട്ട്
അപേക്ഷയുമായി വരുന്നവന്റെ
ജീവിതങ്ങൾ മാറ്റിവെച്ച്
സായാഹ്നം കൊണ്ട് മുഖം കഴുകി
രാക്കടയിൽ നിന്ന്
കൊതിപ്പിക്കുന്ന
നിറവും
മണവും രുചിയുമുള്ള
തീറ്റയും കഴിഞ്ഞ്
വീട്ടിലെത്തും.
ഷുഗറിന്റെയും
കൊളെസ്ട്രോളിന്റെയും
അന്തകവിത്ത് വിഴുങ്ങും.
മൊബൈലിൽ
മല്ലു വിഭവങ്ങൾ ആസ്വദിച്ച്
പൂച്ചയുറക്കം .
കൊല്ലാതെ കൊല്ലുന്ന
ഹൈ ടെക് ആശുപത്രികളിൽ
മാസത്തിലൊരു ചെക്കപ്പ് ..
അങ്ങനെ
ജീവിതം
തീറ്റ
ആശുപത്രി
മൊബൈൽ കാഴ്ചകൾ
എന്ന മെനുവിൽ
ജീവിച്ചുകൊണ്ടിരിക്കും.
9447257738