മഴഭേരി
വായന/എഴുത്തുമുറി-
യിവിടെയെൻ
ഭാവന
പുതുമലരാർന്നു മണം
വിതറും നിമിഷത്തിൻ
സുഖദസംവേദനം
നുകരും മനം-
അകം പൊരുളിൽനിന്നൂറും
മധുകണമിളംകാറ്റിൽ-
ത്തുളുമ്പിയലിഞ്ഞലിഞ്ഞേതോ
നിരാകാരനിത്യത്തിൻ
തിരുമുറ്റത്തൊരശോകമുണ്ടതിൻ
തണൽക്കുളിരിൽ-
അമ്മമലയാള-
മാമധുനുണയും
കണ്മണിക്കിനാവായി!
ചോരിവായിലെയിളംതേ-
നുള്ളിലറിവിൻ പത-
കൂരിരുൾക്കനവിലൊരു
കതിരൊളി-
അമ്മേ!
നിൻ തിരുമനമരുളുമിളം-
തെന്നലിന്നമൃതകരലാളനം-
സുകൃതം-
വാമൊഴിയായ്
നീയരുളിയ മധു-
കനവിലിപ്പോഴും-
തുരുതുരെയീ*യെൺപതിൻ
തിരുനടയി-
ലിപ്പൈതൽ നീന്തി-
യെത്തിയ വഴിത്താരയും-
തണൽ തന്ന നിൻ നിഴൽപ്പാടും!
തായേ!
2 .
(ഇന്നിതാ ചെറുമക്ക-
ളുത്തരാധുനികന്മാർ
മുന്നിലെ
സ്ഫടികപ്പിഞ്ഞാണത്തിൽ
വിളമ്പുമേതോ
എന്തോ
വിഴുങ്ങി-
മാതേ!
ഭാരതാംബികേ!
മഴഭേരിയിതു മുഴങ്ങട്ടെ!
അഷ്ടദിക്-
പാലകമാർ
പുഷ്പവൃഷ്ടിയിൽ നിന്നെ
നിത്യവും നമിക്കട്ടെ!