ജെൻഡർ ഇഷ്യൂസ്

യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിലെ മെൻസ് ഹോസ്റ്റലിനും ലേഡീസ് ഹോസ് റ്റ ലിനും നടുവിൽ ആറടിപ്പാത ബോക്സിങ്ങ് താരം മുഹമ്മദലിയെപ്പോലെ നെഞ്ചുവിരിച്ചു നിലകൊള്ളുന്നുറോഡിനിരുവശത്തുമുള്ള നടപ്പാത സറീനാ വഹാബിന്റെ
ഏതോ സിനിമയിലെ നൃത്തരംഗങ്ങളെ അനുസ്മരിപ്പിച്ച് മരങ്ങളെച്ചുറ്റിയൊഴുകുന്നു.
രണ്ടിടത്തും രണ്ടു തരം മരങ്ങൾ. മെൻസിൽ മുള,തേക്ക് ആഞ്ഞിലി . പേരാൽ, തെങ്ങ് മുതൽപേർ ലേഡീസിൽ വാക, അക്കേഷ്യ , കൊന്ന, ഇലഞ്ഞി, ചെമ്പകം മുതൽ പേർ മെൻസിലെ മരങ്ങൾ മതിലിനകത്തേക്കു ചാഞ്ഞു നിൽക്കുന്നു ഓൾഡ് പോർട്ടിന്റെയോ, ബക്കാഡിയുടെയോ
എം.സിയുടെയോ മണം പിടിക്കാനെന്നപോലെ
ലേഡീസിലെ മരങ്ങൾ മതിലിനു പുറത്തേയ്ക്ക്ചാഞ്ഞുനിൽക്കുന്നു
കസിൻ, അങ്കിൾ, ഡിസ്റ്റന്റ് റിലേറ്റീവ്, ബ്രദർ ഇൻ ലോ എന്നീ പേരുകളിൽ വിളിക്കപ്പെടുന്ന കോന്തന്മാരെക്കാത്ത് റോഡിലേക്ക് നോക്കിയിരിക്കുമ്പോലെ .
ഞാനല്ലാതെ വേറൊരുപെണ്ണിവിടെ വിലസരുതെന്ന
തീരുമാനത്തിൽ ചുരിദാർ കണ്ടാൽ കടിക്കുമെന്നറപ്പിച്ച
സൂസി എന്ന പട്ടി മെൻസ് ഹോസ്റ്റലിൽ രാപകൽ കാവൽ കിടക്കുന്നു. കടി കൂടുന്ന നായ്ക്കളുടെ കുരയും ബഹളവും. ലേഡീസ് ഹോസ്റ്റലിനു മുന്നിൽ
സ്വിഗ്ഗി, ഊബർ ,സൊമോട്ടോ ഡെലിവറിക്കാർ മെൻസ് ഹോസ്റ്റലിലെക്കാൾ ലേഡീസ് ഹോസ്റ്റലിനു മുന്നിൽ തമ്പടിച്ച് കിടക്കുന്നു.
മെൻസ് ഹോസ്റ്റലിനു മുന്നിൽ നിറുത്തിയിട്ട കാറിൽ വിപ്ളവം പുറപ്പെട്ടതിന്റെ വിളംബരം പതിച്ചിരിക്കുന്നു.
പെൺകുട്ടിയെക്കാണാൻ വൈകിയത്തിയ കസിൻ, ഗേറ്റിലെ സെക്യുരിറ്റിക്കാരന്റെ കൈ പിടിച്ചു തിരിക്കുന്നു.
എന്താണ് കാര്യമെന്നു തെരക്കിയവനോട് അയാൾ മുഴുത്ത തെറി പറയുന്നു.
വൈകീട്ട് ഫോട്ടോസ്റ്റാറ്റ് എടുക്കാനിറങ്ങിയ ഞാനോ. മിണ്ടാതെ റൂട്ടുമാറ്റിപ്പിടിക്കുന്നു
ജെൻഡർ ഇഷ്യൂസിനെക്കുറിച്ചുള്ള പ്രബന്ധം പെട്ടെന്ന് പെയ്ത മഴയിൽ നനഞ്ഞു കുതിരുന്നു.

Author

Scroll to top
Close
Browse Categories