ചാലിയാർ
ചാലിയാർ ഇനി നിനക്കെങ്ങനെയൊഴുകാനാകും സ്വച്ഛന്ദമായി..?
നിന്നാഴങ്ങളിൽ വീണു പൊലിഞ്ഞ
പാൽ മണം മാറാത്ത കുരുന്നുടലുകൾ,
ശ്വാസം മുട്ടിക്കുമ്പോൾ,
ചാലിയാർ ഇനി നിനക്കെങ്ങനെയൊഴുകാനാകും സ്വച്ഛന്ദമായി…?
അറ്റുപോയ മോതിരവിരലിൻ ബാക്കിയാമുടൽ
ലക്ഷ്യമില്ലാതെ നിന്നിലൊഴുകി നടക്കവേ,
ചാലിയാർ ഇനി നിനക്കെങ്ങനെയൊഴു കാനാകും സ്വച്ഛന്ദമായി..?
ഓമൽ കുരുന്നിനെ സ്വപ്നം കണ്ടുറങ്ങിയ
അമ്മപ്പുവുടലിൽ നിന്നും വേർപെട്ടുപോയോരാ ഗർഭപാത്രം നിന്നാഴങ്ങളെ പൊള്ളിക്കും ലാവയായി മാറീടവേ,
ചാലിയാർ ഇനി നിനക്കെങ്ങനെ ഒഴുകാനാകും
സ്വച്ഛന്ദമായി…?
കള്ളക്കർക്കിടകം ദുരിതത്തിമഴയായി
പെയ്തൊഴിയവേ,
ചാലിയാർ നീയുമൊരു തീരാനോവായി ഉള്ളിലുറയുന്നു.
75948 21726