ഒരു പരൽ മീൻ അപാരത
ഉദയം
അകലേയൊരു മൊട്ടുസൂചി പോലെ
പുലർക്കാലമെത്താൻ
നേരമിനിയും
കാത്ത് നിൽക്കുന്നു
മുന്നിൽ
ജനാലയ്ക്കപ്പുറം ലോകം
മഞ്ഞ പുതയ്ക്കാനൊരുങ്ങുമ്പോൾ
ഞാൻ മറുലോകത്തെത്തുന്നു
ലോകമൊരു
വെളിച്ചവട്ടങ്ങളിൽ
ഊതിയുണർത്തും
മാതിരി
പലതരം വേഗവിതായനങ്ങൾ
പുറത്തേക്കെറിഞ്ഞു
ചാടുന്നു ഞാനും
ചിലപ്പോഴൊക്കെ
കരയിൽ കൊണ്ടിട്ട
പരൽ മീൻ കണക്കേ
അറിയുന്നു.
ജീവന്റയമൃതം
നിത്യം നിയതം
ഒരാവർത്തി കൂടി
പങ്കിടാനായെങ്കിലെന്ന്
കൊതിയോട് കൂടി
അറിയില്ലല്ലോ
ഇപ്പോഴുമാ
പരുക്കൻ മെത്തയിൽ
തന്നേ
അടുത്ത ഊഴം
കാത്ത് കാത്ത്
ഞാൻ പുലരിയെണ്ണീറ്റു
വരും പുൽനാമ്പുകൾ
സ്വപ്നം കണ്ട്
മതിയായില്ല
ഭൂമിയുടെ തീർത്ഥരസങ്ങൾ
രുചിക്കയങ്ങൾ
വേരകങ്ങൾ
ഉൾനനവുകൾ
സൂചിമുനയിൽ
ഉറക്കങ്ങൾ
പൊള്ളിച്ചെടുക്കും
പരൽ മീൻ