ആരാണ് രക്ഷകർ

പച്ചപിടിച്ചൊരാപാടത്തിന്‍ഓരത്ത്
കൊച്ചുകുടിലിലായ്ഞാനിരിപ്പൂ
കാറ്റൊന്ന് വീശിയാല്‍ മാനംകറുത്താലും
ഉടനെന്റെ നെഞ്ചിലീ തീയാളും
കുന്നിന്‍ മുകളിലെ മല ദൈവ കൂട്ടങ്ങള്‍
ഇന്നെന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല
മലയിലെവൃക്ഷങ്ങള്‍ദയയില്ലാതറുത്തും
കുന്നിന്റെ മാറിനെ മാന്തിപ്പറിച്ചതും
ഒരിക്കലും തീരാത്തആര്‍ത്തിയോടെന്നും
മലയെ തുരക്കുന്നമനുഷ്യയന്ത്രങ്ങള്‍
അറിയുന്നോനഗരത്തിലാര്‍ഭാട ജീവിതം
നയിക്കുവാന്‍വെമ്പുന്നമനുഷ്യജന്മങ്ങളെ
നിങ്ങള്‍ മുറിക്കുന്നവൃക്ഷങ്ങളോരോന്നും
നിങ്ങള്‍തന്‍ ചിതയിലെവിറകാ യ് മാറുന്നു
മലയെ തകര്‍ത്തുകൊണ്ടൊരിക്കലും നി-
ങ്ങള്‍ക്ക്‌സ്വസ്ഥമായ് ജീവിക്കാനാകയില്ല
മലയും പുഴയും കടലുമെല്ലാം
പ്രകൃതിയൊരുക്കിയ തുല്യതകള്‍
തുല്യമതല്ലാതെയാക്കും പ്രവൃത്തികള്‍
മരണത്തിലേക്കുള്ള വാതിലുകള്‍
ദുരയൊടുങ്ങാത്ത മനുഷ്യാ നിനക്കിനി
ദൈവത്തിന്‍ കൃപയൊന്നു ലഭിക്കയില്ല
നീറും മനസ്സുമായ് ജീവിതം നൂല്‍ക്കുന്ന
ഞങ്ങള്‍ക്ക് രക്ഷയായ് ആരുമില്ല.

Author

Scroll to top
Close
Browse Categories