കൈവിട്ട് ഒ.ടി.ടി


തീയേറ്റര്‍ റിലീസിനു ശേഷം സിനിമകള്‍ വാങ്ങിയാല്‍ മതി എന്ന നിലപാടിലേക്ക് ഒ.ടി.ടി ഭീമന്മാര്
കോവിഡ് സാഹചര്യത്തിൽ സിനിമ തീയറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ ഒ.ടി.ടി കളുടെ വിളവെടുപ്പ് കാലമായിരുന്നു. വിളവിന്റെ സമ്പന്നത കണ്ട് അവര്‍ കൂടുതല്‍ മുതല്‍ മുടക്കി. ഇത് കണ്ട് പുതിയ ഒ.ടി.ടി പ്ളാറ്റ് ഫോമുകള്‍ കൂണുകള്‍ പോലെ മുളച്ചു വന്നു. ഭീമന്മാര്ക്കിടയില് പല ഒ.ടി.ടി കളും ഇപ്പോള്‍ വളര്‍ച്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് .
സിനിമ- സീരിയല്‍ മേഖലകളില്‍ പലരുംപുതിയ സ്വപ്നങ്ങള്‍ കണ്ടു. പുതിയ പ്രതീക്ഷകളും ഉണര്‍ന്നു. നിര്‍മ്മാണ ചെലവിനെക്കാള്‍ കൂടിയ തുകയ്ക്ക് ഒ.ടി.ടി ഭീമന്മാര് സിനിമകളും സീരിയലുകളും മത്സരിച്ചു വാങ്ങി കൂട്ടി.
കോവിഡ് കാലം ഒ.ടി.ടി പ്ളാറ്റ് ഫോമുകള്‍ക്ക് വസന്തകാലമായിരുന്നെങ്കില്‍ ആ കാലവും കടന്നു പോകും എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒ.ടി.ടി പ്ളാറ്റ് ഫോം പ്രതീക്ഷിച്ച് നിര്‍മ്മിക്കപ്പെട്ട സിനിമകളും സീരിയലുകളും കെട്ടികിടക്കുന്നു. അവയ്ക്കു വേണ്ടി മുടക്കിയ പണം പാഴായി, നിര്‍മ്മാതാക്കള്‍ പ്രതിസന്ധി നേരിട്ടു തുടങ്ങി.
125
കോടി
മലയാളത്തിലെ ഒരു സൂപ്പര്‍ താരം അഞ്ച് സിനിമകള്‍ ഒരേ കമ്പനിക്ക് നൽകി നൂറ്റി ഇരുപത്തിയഞ്ചു കോടി രൂപയോളം സമ്പാദിച്ചു.
തീയറ്റര്‍ റിലീസിനു മുന്‍പേ റിലീസ് ചെയ്യാന്‍ വാങ്ങി കൂട്ടിയ സിനിമകള്‍ക്ക് പ്രേക്ഷകര്‍ ആദ്യം നല്കിയ സ്വീകരണം പിന്നീട് നല്‍കാതിരുന്നത് വലിയ തിരിച്ചടിയായി.
ഒരേ സ്വഭാവത്തിലുള്ള
ത്രില്ലര്‍ സിനിമകൾ മടുപ്പിച്ചു
ചാനലുകൾ തടിതപ്പി
ടെലിവിഷന്‍ ചാനലുകളുടെ ആവിര്‍ഭാവകാലത്ത് ദൂരദര്‍ശനേക്കാള്‍ വന്‍തുകയ്ക്ക് സിനിമകളും സീരിയലുകളും വാങ്ങാന്‍ ചാനലുകള്‍ വില പേശിയിരുന്നു. താരമൂല്യം അവയുടെ വില നിശ്ചയിക്കാനുള്ള അളവുകോലായി മാറി. ഇടയില്‍ ലഭിച്ച തിരിച്ചറിവുകളില്‍ നിന്നും സിനിമകള്‍ തീയറ്റര്‍ റിലീസിനു ശേഷം വാങ്ങുന്നതാണ് ഉത്തമം എന്ന് ചാനലുകള്‍ക്ക് ബോദ്ധ്യപ്പെട്ടു. തീയറ്റര്‍ റിലീസിനു മുന്‍പെ ടെലിവിഷനില്‍ റിലീസ് ചെയ്യാനുള്ള ശ്രമം അപകടമാണെന്നു കണ്ട് അതോടെ ചാനലുകള്‍ പിന്മാറി. സീരിയലുകള്ക്കാകട്ടെ ഓരോ എപ്പിസോഡിനും വില കുത്തനെ കുറച്ചു. അങ്ങനെ ടെലിവിഷന്‍ ചാനലുകള്‍ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തി.
കാലിടറി
നെറ്റ് ഫ്ളിക്സ്
ഒ.ടി.ടി പ്ലാറ്റ് ഫോം ആയ നെറ്റ്ഫ്ലിക്സില്‍ നിന്നും ജീവനക്കാരെ പിരിച്ചു വിടുന്നു. 221.6 ദശ ലക്ഷം വരിക്കാരുള്ള നെറ്റ്ഫ്ലിക്സിന്റെ സാമ്പത്തിക ഭദ്രത കൈവരുത്താനുള്ള നടപടികളുമായി കമ്പനി മുന്നോട്ടു പോകുന്നു സി.എന്‍.എന്‍ പുറത്തു വിട്ട വാര്‍ത്തയാണിത്.
11000 ജീവനക്കാരുള്ള സ്ഥാപനം കേവലം മൂന്ന് ശതമാനം പേരേയാണ് പിരിച്ചു വിട്ടത് എന്നാണ് പറയുന്നതെങ്കിലും കമ്പനി കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചു തുടങ്ങി. ഓഹരി ചന്തയില്‍ നെറ്റ്ഫ്ലിക്സിന്റെ വിലയിടിഞ്ഞതും കാര്യങ്ങള്‍ ഗുരുതരമാക്കുന്നു.
പ്രമുഖ ഒ.ടി.ടി ഭീമന്മാര്ക്കെല്ലാം കാലിടറി തുടങ്ങി എന്നത് സത്യമാണ്. വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ പ്രേക്ഷകരുടെ പഴയ ആവേശം ഇന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഏറ്റവും കൂടുതല്‍ വരിസംഖ്യ പിരിച്ചിരുന്ന നെറ്റ്ഫ്ലിക്സിന് ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ കിടമത്സരത്തെ അതിജീവിക്കാന്‍ ആ തുക കുറയ്ക്കാന്‍ നിര്‍ബ്ബന്ധിതരാക്കി
അതെ അവസ്ഥ തന്നെയാണ് ഇപ്പോള്‍ ഒ.ടി.ടി പ്ലാ റ്റ് ഫോമുകള്‍ക്കും ഉണ്ടായിരിക്കുന്നത്. തീയറ്റര്‍ റിലീസിനു മുന്‍പേ റിലീസ് ചെയ്യാന്‍ വാങ്ങി കൂട്ടിയ സിനിമകള്‍ക്ക് പ്രേക്ഷകര്‍ ആദ്യം നല്കിയ സ്വീകരണം പിന്നീട് നല്‍കാതിരുന്നത് വലിയ തിരിച്ചടിയായി.
നിര്‍മ്മാതക്കള്‍ ഈ അവസരത്തെ ചൂഷണം ചെയ്തു എന്നതാണ് ശരി. ചില താരങ്ങളും അവസരം മുതലെടുത്തു. അന്‍പതും നൂറും ദിവസം കൊണ്ട് ഷൂട്ടിംഗ് തീര്‍ന്ന സിനിമകള്‍ പതിനഞ്ചും ഇരുപതും ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. കുറഞ്ഞചെലവില്‍ പടം പിടിച്ചത്
സിനിമകളുടെ നിലവാരത്തെ തന്നെയാണ് ബാധിച്ചത്. ഇത് പ്രേക്ഷകര്‍ക്കും ബോദ്ധ്യപ്പെട്ടതോടെ ഒ.ടി.ടി പ്ലാറ്റ് ഫോമുകളോട് അവര്‍ അകലാന്‍ തുടങ്ങി .
മലയാളത്തിലെ ഒരു സൂപ്പര്‍ താരം അഞ്ച് സിനിമകള്‍ ഒരേ കമ്പനിക്ക് നല്കി നൂറ്റി ഇരുപത്തിയഞ്ചു കോടി രൂപയോളം സമ്പാദിച്ച് കോവിഡ് കാലം സമ്പന്നമാക്കി. ആ സിനിമകളുടെ നിലവാരം കണ്ട് പ്രേക്ഷകന് വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടു. ഇപ്പോള്‍ ഒ.ടി.ടി ഭീമന്മാര്ക്കും തിരിച്ചറിവുണ്ടായിരിക്കുന്നു. തീയേറ്റര്‍ റിലീസിനു ശേഷം സിനിമകള്‍ വാങ്ങിയാല്‍ മതി എന്ന നിലപാടിലേക്ക് മാറിയിരിക്കുന്നു.
ഈ മാറ്റം സിനിമ തീയറ്ററുകള്‍ക്കും ഒരു പരിധി വരെ ഗുണം ചെയ്യുമെന്ന് കരുതാം. അങ്ങനെ സിനിമ- സീരിയല്‍ മേഖല പുതിയ വഴികള്‍ തേടട്ടെ. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് എന്നും ആനന്ദിപ്പിക്കുന്ന നല്ല സൃഷ്ടികള്‍ ഉണ്ടാകണമെന്ന് മാത്രമെയുള്ളു.
‘റഹ്മാന് കൂട്ട് ഒട്ടകങ്ങളും ആടും
രണ്ട് ദിവസത്തേക്ക് ഫോണും ഇന്റര്‍നെറ്റും ഇല്ല. കുറെ ഒട്ടകങ്ങളും ആടും മാത്രം കൂട്ടിന്’ -സംഗീതത്തില്‍ ഇന്ദ്രജാലം സൃഷ്ടിക്കുന്ന എ.ആര്.റഹ്മാന്റെ ജോര്‍ദ്ദാനില്‍ നിന്നുള്ള ഈ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി.ബ്ലെസി, പൃഥിരാജ് ടീമിന്റെ ‘ആടുജീവിത’ത്തിന്സംഗീതം പകരാനുള്ള മൂഡ് കിട്ടുന്നതിനാണ് എ.ആര്. റഹ്മാന് ജോര്‍ദ്ദാനിലെത്തിയത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള ചിത്രത്തിന് റഹ്മാന് സംഗീതം പകരുന്നത്. 1992ല്‍ മോഹന്‍ലാല്‍ ചിത്രമായ ‘യോദ്ധ’യിലാണ് ഇതിനു മുമ്പ് എ.ആര്. റഹ്മാന് സംഗീത സംവിധാനം ചെയ്തത്. ‘കുനുകുനു ചിറുകുറുനിരകള് ചുവിടിടും കവിളുകളില്‍’ ,പടകാളി തുടങ്ങിയ പാട്ടുകളുടെ ഇമ്പം സംഗീതപ്രേമികളുടെ കോരിത്തരി പ്പിച്ചു.
മരുഭൂമിയുടെ സംഗീതം തേടി എന്ന കുറിപ്പോടെയാണ് സംവിധായകന് ബ്ലെസി ആടു ജീവിതത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ബെന്യാമിന്റെ പ്രശസ്തമായനോവല് ‘ആടുജീവിതം’ അഞ്ചുവര്‍ഷമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അള്ജീരിയയിലും ജോര്‍ദ്ദാനിലും കടുത്ത ചൂടിനെ വെല്ലുവിളിച്ചാച്ചായിരുന്നു ചിത്രീകരണം. ഇതിനിടയില്‍ കോവിഡ് ലോക് ഡൗൺ പ്രതിസന്ധി . നജീബ് എന്ന കേന്ദ്രകഥാപാത്രത്തെ പൃഥിരാജ് അവതരിപ്പിക്കുന്നു. നായിക അമലാപോള്‍.