രാജ്യം കുത്തക വ്യവസായികളുടെ പിടിയിൽ

കഴിഞ്ഞ പത്ത് മുപ്പത് കൊല്ലമായി ഇന്ത്യയുടെ സമ്പത്ത് മുഴുവൻ ചില വ്യക്തികളിലേക്ക് എത്തിക്കുന്ന ദാരുണകാഴ്ചയാണ് നമുക്ക് മുമ്പിലുള്ളത്. കോർപ്പറേറ്റുകളെ വളർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഒരു പൈസയും ചെലവാകാതെ മുതലാളിമാരെ വളർത്തിയെടുക്കുന്ന പ്രവണതയാണ് ഇപ്പോൾ നിലനിൽക്കുന്നത്.പാവപ്പെട്ടവർക്ക് ഗുണമേന്മയോടെ ജീവിക്കാൻ പറ്റിയ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ്- ദേശീയ തലത്തിലും സംസ്ഥാനത്തും തിളച്ചുമറിയുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ യോഗനാദം ചീഫ് ഓർഗനൈസർ രജിമോൻ പി.വി യോട് സംസാരിക്കുന്നു

ഈ അടുത്തകാലത്ത് താങ്കൾ ഒരു വിദേശയാത്ര നടത്തുകയുണ്ടായല്ലോ. കേരളത്തിന്റെ ഒരു പശ്ചാത്തലത്തിൽ അനുകരിക്കാൻ യോഗ്യമായ എന്തെങ്കിലുമൊക്കെ ആ നാടുകളിൽ ഉള്ളതായി തോന്നുന്നുണ്ടോ?

ഞാൻ യാത്ര പോയത് യുകെയിലാണ്. അവിടേക്ക് പോകുമ്പോൾ ഞാൻ വിചാരിച്ചത് അതൊരു വലിയ പട്ടണമാണെന്നാണ്. പക്ഷേ പട്ടണത്തിന്റെ ഒരു ലാഞ്ചനയും കാണിക്കാത്ത ചുറ്റുപാടുകളാണ് അവിടെയുള്ളത്. ഇവിടത്തെപ്പോലെ അവിടെ റോഡിന്റെ സൈഡുകളിൽ വീടുകളില്ല ഏക്കർ കണക്കിന് നെൽപ്പാടങ്ങളാണ്. വലിയ കൊമേഷ്യൽ സംരംഭങ്ങൾ ഒറ്റനോട്ടത്തിൽ നാം എവിടെയും കാണില്ല. പഴയ ഒന്നും തന്നെ നശിപ്പിക്കാതെ എല്ലാത്തിനെയും പൈതൃകമായി കണ്ട് സംരക്ഷിക്കുന്ന ഒരു രീതി അവിടെയുണ്ട്. പുല്ലുമേഞ്ഞ കെട്ടിടങ്ങളെ അങ്ങനെ തന്നെ നിലനിർത്തുന്ന ഒരു സംസ്കാരമാണ് അവർ പിന്തുടരുന്നത്. പാർലമെന്റിൽ പോലും ഇരിക്കാനും പ്രസംഗിക്കാനും ഒന്നും പ്രത്യേക സ്പേസില്ല. പ്രധാന ദേശീയ ശരീരങ്ങൾ വന്ന് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഇരിക്കുന്നുമില്ല. വിദ്യാഭ്യാസ രീതികളെ അവർ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. അത് അനുകരണീയവുമാണ്. അവിടെ അഞ്ചാം ക്ലാസ് വരെ ഗണിതവും ഭാഷയും ആണ് പഠിപ്പിക്കുന്നത് .സാമൂഹ്യ – പൊതുജീവിതത്തിൽ ഇടപെടേണ്ടതെങ്ങനെ എന്നാണ് അവിടെ പഠിപ്പിക്കുന്നത്. വ്യക്തിയെ രൂപപ്പെടുത്തുക എന്നതാണ് അവർക്ക് പ്രധാനം. അവിടെയെല്ലാം സൗജന്യ വ്യവസ്ഥയിൽ തന്നെയാണ് നൽകപ്പെടുന്നത്. കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവിടുത്തെ ഫിസിക്കൽ എജുക്കേഷൻ സിലബസുകൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. ഇവിടെ “നീ പോയി പഠിക്ക് പഠിക്ക്” എന്ന മുദ്രാവാക്യമാണ് രക്ഷിതാക്കൾ മുഴക്കി കൊണ്ടിരിക്കുന്നത്. കാണാപാഠം പഠിക്കുക, 99% മാർക്ക് കരസ്ഥമാക്കുക. ഒരു ഡോക്ടറോ എൻജിനീയറോ ഒക്കെയായി മാറുക തുടങ്ങിയ ലക്ഷ്യങ്ങൾ മാത്രമാണ് നമ്മുടെ നാട്ടിലുള്ളത്. ഇതൊക്കെ സമയോചിതമായി മാറേണ്ടതുണ്ട്. അവിടത്തെ വിദ്യാഭ്യാസത്തിന്റെ സിലബസിൽ ഉള്ള പൗരനെ നമുക്കിവിടെ കാണാൻ കിട്ടില്ല. വിദ്യാഭ്യാസ ക്രമത്തെ ഇവിടത്തെ രീതികൾ വെച്ചിട്ട് അനുകരിക്കാൻ കഴിയുന്ന ഒന്നാണെന്നാണ് ഞാൻ കരുതുന്നത്.

താങ്കൾ ഡി വൈ എഫ് ഐ എന്ന പ്രസ്ഥാനത്തിലൂടെയാണല്ലോ പൊതുരംഗത്തേക്ക് കടന്നുവന്നത് പഴയ/ പുതിയകാല പൊതുരംഗത്തെ എങ്ങനെ വിലയിരുത്തുന്നു?

മുൻകാലങ്ങളിൽ എന്തും സാഹചര്യത്തിന്റെ ഉൽപ്പന്നമായിരുന്നു. ഒരർത്ഥത്തിൽ പൗരബോധം പോലും അത്തരത്തിൽ മോൾഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇന്ന് എല്ലാം ആഗോളവൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ പത്ത് മുപ്പത് കൊല്ലമായി ഇന്ത്യയുടെ സമ്പത്ത് മുഴുവൻ ചില വ്യക്തികളിലേക്ക് എത്തിക്കുന്ന ദാരുണകാഴ്ചയാണ് നമുക്ക് മുമ്പിലുള്ളത്. കോർപ്പറേറ്റുകളെ വളർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഒരു പൈസയും ചെലവാകാതെ മുതലാളിമാരെ വളർത്തിയെടുക്കുന്ന പ്രവണതയാണ് ഇപ്പോൾ നിലനിൽക്കുന്നത്. സീറോ ഇൻവെസ്റ്റ്മെന്റിലൂടെ ഇന്ത്യയെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന അദാനി/ അംബാനി കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ കയ്യിലാണ് ഇന്ത്യയിപ്പോൾ.

ഇവിടെ “നീ പോയി പഠിക്ക് പഠിക്ക്” എന്ന മുദ്രാവാക്യമാണ് രക്ഷിതാക്കൾ മുഴക്കി കൊണ്ടിരിക്കുന്നത്. കാണാപാഠം പഠിക്കുക, 99% മാർക്ക് കരസ്ഥമാക്കുക. ഒരു ഡോക്ടറോ എൻജിനീയറോ ഒക്കെയായി മാറുക തുടങ്ങിയ ലക്ഷ്യങ്ങൾ മാത്രമാണ് നമ്മുടെ നാട്ടിലുള്ളത്. ഇതൊക്കെ സമയോചിതമായി മാറേണ്ടതുണ്ട്

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം നമ്മുടെ നാടിന്റെ സന്തുലിതാവസ്ഥയെ തകർക്കുകയാണ്. ഇത്തരം ഒരു മാരകവിപത്തിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ പാർട്ടിക്ക് ബാധ്യതയില്ലേ?

ശക്തിമത്തായ ലഹരി ഉപയോഗം നാടെങ്ങും നിലനിൽക്കുകയാണ്. ലോകം തന്നെ ഓരോ വില്ലേജുകളായി രൂപമെടുത്തുകൊണ്ടിരിക്കുകയാണ്. ആഗോളവത് കരണത്തിന്റെ ഉൽപന്നമാണ് ഈ ലഹരി ഉപയോഗം. അവിടെയെല്ലാം ഈസി ആക്സസ്സിൽ ലഭ്യമാകുന്നുണ്ട്. അതിനെ അതികഠിനമായ ബോധവത്കരണത്തിലൂടെ മാത്രമേ നിയന്ത്രിക്കാനാകൂ. ഇങ്ങനെ കുറെ കാലം കൂടി തുടർന്നാൽ കൃത്രിമ സന്തോഷത്തിന്റെ ഇരകളായി നാം മാറും. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ നിലനിൽക്കുന്ന സന്ദേഹങ്ങളെ മറികടക്കാനും സന്തോഷവാനായ മനുഷ്യനെ വാർത്തെടുക്കാനും കഠിനമായ ബോധവത്കരണ പരിപാടികൾ അനിവാര്യം തന്നെയാണ്.

പാർട്ടി സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്വവും ഒരു പ്രസ്ഥാനത്തിന്റെ പ്രതീക്ഷയും ആണല്ലോ, ആ നിലയിൽ സർക്കാർ നയങ്ങളിൽ കാഴ്ചപ്പാട് നൽകാൻ ശ്രമിക്കാറുണ്ടോ?

എല്ലാ വികസന കാര്യങ്ങളിലും കേരളത്തിന് പ്രത്യേക മോഡലുകളാണുള്ളത്. ഇന്ത്യ ഇപ്പോൾ ഒരു മുതലാളിത്ത വ്യവസ്ഥയിലാണ് അകപ്പെട്ടിരിക്കുന്നത്. കേരളം വികസിക്കുന്നത് കണ്ടുനിൽക്കാനുള്ള ബലം കേന്ദ്രഭരണകൂടത്തിനില്ല.

പാർട്ടിക്ക് കൃത്യമായ കാഴ്ചപ്പാടുകളാണുള്ളത്. 2016 മുതൽ ഭരണനയ രൂപീകരണങ്ങൾ ഗൗരവമായി തന്നെയാണ് കൈകാര്യം ചെയ്തുവരുന്നത്. എല്ലാ വികസന കാര്യങ്ങളിലും കേരളത്തിന് പ്രത്യേക മോഡലുകളാണുള്ളത്. ഇന്ത്യ ഇപ്പോൾ ഒരു മുതലാളിത്ത വ്യവസ്ഥയിലാണ് അകപ്പെട്ടിരിക്കുന്നത്. കേരളം വികസിക്കുന്നത് കണ്ടുനിൽക്കാനുള്ള ബലം കേന്ദ്രഭരണകൂടത്തിനില്ല. ഇന്ത്യയെ ദത്തെടുക്കാൻ അദാനിയും അംബാനിയും സാഹചര്യം ഒരുക്കുമ്പോൾ അതിനെ ചെറുക്കാൻ ഒരു ഇടതുപക്ഷ പൊതുബോധത്തിനേ സാധിക്കുകയുള്ളൂ. ഇവിടത്തെ മുന്നോക്ക/ പിന്നോക്ക വിഭാഗങ്ങളെ ഒരുപോലെ ഉൾക്കൊള്ളാനും വളർത്താനും ഇടതുപക്ഷ സർക്കാരിനാവുന്നുണ്ട്. പാവപ്പെട്ടവർക്ക് ഗുണമേന്മയോടെ ജീവിക്കാൻ പറ്റിയ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ്. കേരളത്തിലെ ജീവിതരീതികളെ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്. കെ.റെയിലും കെ. ഫോണും വികസനത്തിന്റെ മാതൃകകൾ തന്നെയാണ്. ഓരോ വർഷവും ഇരുപത് ലക്ഷത്തോളം ആളുകൾക്ക് പശ്ചാത്തല സൗകര്യവും വ്യാവസായവൽക്കരണവുമൊക്കെ വികസന യജ്ഞങ്ങൾ തന്നെയാണ്.ഞാൻ മന്ത്രി ആയിരിക്കുമ്പോഴാണ് ഒരു ലക്ഷത്തി നാല്പതിനായിരം പേരെ സ്വയം സംരംഭക യജ്ഞത്തിൽ ഭാഗഭാക്കുകളാക്കുകയും സ്വയം സംരംഭക വർഷമായി പ്രഖ്യാപിക്കുകയും ചെയ്തത്. നൂറു കോടി മൂലധന നിക്ഷേപവും പതിനയ്യായിരത്തോളം വരുന്ന സ്റ്റാർട്ടപ്പുകളും ധനതത്വ വിനിയോഗത്തിനായി ഉണ്ടാക്കപ്പെട്ട കിഫ്ബി എന്ന ബദൽ സംവിധാനവും ഭരണ നേട്ടങ്ങൾ തന്നെയാണ്. കിഫ്‌ബിയിൽ നിന്നും 70,000 കോടി മുടക്കിയാണ് ഇവിടത്തെ റോഡുകളും പാലങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നവീകരിച്ചത്. ഇവിടെ പ്രമാണിമാരുടെ മക്കൾക്ക് മാത്രം പഠിക്കാൻ പറ്റുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ആ അവസ്ഥകൾക്ക് ഇന്ന് മാറ്റം വന്നിട്ടുണ്ട്. ലോകത്തിൽ ഏറ്റവും അധികം സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുള്ളത് കേരളത്തിലാണ്. ലോകത്തിന്റെ നെറുകയിൽ ജനകീയ വിദ്യാഭ്യാസം അഭ്യസിക്കുന്നതും അതിന് അടിത്തറയുണ്ടാക്കുന്നതും കേരളത്തിലാണ്. എല്ലാകാര്യത്തിലും കേരളം ഒന്നാമത് തന്നെയാണ്.

കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിൽ മേഖല പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുകയാണ്. ഈ മേഖലയിലെ പ്രശ്നങ്ങളെ എങ്ങനെ കാണുന്നു?

ഈ മേഖലകളിൽ ഏറ്റവും വലിയ പ്രശ്നം ഉണ്ടാക്കിയത് കേന്ദ്ര ഗവൺമെന്റാണ്. അവർ കൈത്തറി എന്ന സംവിധാനത്തെ ഒഴിവാക്കി പകരം വിദേശ വിനിമയത്തിന്റെ ഭാഗമായി അതിനെ ടെക്സ്റ്റയിലാക്കി. ഇന്ന് കുത്തക മേഖലയിൽ കൈത്തറിയില്ല ടെക്സ്റ്റൈൽ മാത്രമേയുള്ളൂ. ബീഡി നിർമ്മാണം, കയർ വ്യവസായം, കാർഷിക മേഖല എന്നിവിടങ്ങളിലൊക്കെ കേന്ദ്ര ഗവൺമെന്റിന്റെ ഈ കടന്നുകയറ്റം നടന്നുവരികയാണ്.

ഒന്നും രണ്ടും പിണറായി സർക്കാരുകളെ ഒന്ന് താരതമ്യപ്പെടുത്താമോ?

ഒന്നാം സർക്കാരിനെ കുറിച്ച് പഠിക്കുന്നത് ഈ രണ്ടാം സർക്കാരിന്റെ കാലത്താണല്ലോ, അങ്ങനെയെങ്കിൽ രണ്ടാം സർക്കാരിനെ കുറിച്ച് പഠിക്കേണ്ടത് അതിനടുത്ത വർഷങ്ങ ളിലാണല്ലോ.

ലോകം തന്നെ ഓരോ വില്ലേജുകളായി രൂപമെടുത്തുകൊണ്ടിരിക്കുകയാണ്. ആഗോളവത് കരണത്തിന്റെ ഉൽപന്നമാണ് ഈ ലഹരി ഉപയോഗം. അവിടെയെല്ലാം ഈസി ആക്സസ്സിൽ ലഭ്യമാകുന്നുണ്ട്. അതിനെ അതികഠിനമായ ബോധവത്കരണത്തിലൂടെ മാത്രമേ നിയന്ത്രിക്കാനാകൂ.

ജനമൈത്രി പോലീസ് എന്നത് ബോർഡിൽ മാത്രമേയുള്ളൂവെന്നും അത് അനുഭവത്തിൽ ഇല്ലായെന്നുമുള്ള ഒരു വാദം പരക്കെ നിലനിൽക്കുന്നുണ്ട്. ഇതിന് പിന്നിലുള്ളത് ചില പ്രത്യേക കേന്ദ്രങ്ങളുടെ അജണ്ട മാത്രമാണെന്ന് പറയാൻ കഴിയുമോ?

കേരള പോലീസിനിടയിൽ ഒരു വർഗ്ഗനിലപാടുണ്ട് എന്നത് വാസ്തവമാണ്. അതൊരിക്കലും മാറില്ല എന്നാണ് ഞാൻ കരുതുന്നത്. അത് കണ്ടെത്തപ്പെടുന്ന മുറയ്ക്ക് നടപടി എടുത്തു വരുന്ന ഒരു സർക്കാരാണ് ഇവിടെയുള്ളത്. പൊതുവിടങ്ങളിലെ കൂലിക്കാരുടെയും പാവപ്പെട്ടവന്റെയും മേൽ കുതിര കയറുന്ന ഒരു നയം ഒരു വിഭാഗം വെച്ചുപുലർത്തുന്നുണ്ട്. അപ്പോഴും ഏതു കുറ്റകൃത്യത്തെയും വേഗത്തിൽ കണ്ടെത്തുന്ന ഒരു പോലീസ് സംവിധാനം ഇവിടെയും നിലനിൽക്കുന്നു എന്നതും വാസ്തവം തന്നെയാണ്.

കേന്ദ്രത്തിന്റെയും ബിജെപിയുടെയും നിലപാടുകൾ സംസ്ഥാനത്തെ ഏതൊക്കെ വിധത്തിൽ ബാധിക്കുന്നു എന്നാണ് താങ്കൾ കരുതുന്നത്?

സംസ്ഥാനത്തിനുള്ള ആളോഹരി വിഹിതം അവർ തരുന്നില്ല 3.9% പത്താം വത്സര പദ്ധതിയിൽ ഉണ്ടായിരുന്നു. പക്ഷേ ഓരോന്നിലും വെട്ടി കുറയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ജിഎസ് ടിവിഹിതം പോലും തരുന്നില്ല. എല്ലാം കുടിശികയാക്കി വയ്ക്കുകയാണ് കിഫ്ബി ഉപയോഗിച്ച് നടത്തിവരുന്ന വികസനത്തിനു പോലും കേന്ദ്രം തടസ്സം നിൽക്കുകയാണ്. സഹകരണ മേഖലയെ സെൻട്രലൈസ് ചെയ്യാനാണ് അവർ ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും അവർ കടന്നുകയറ്റം നടത്തുകയാണ്. മുഗൾകാലഘട്ടവും, ഡാർവിൻ സിദ്ധാന്തവും, ഗാന്ധിജിയും പഠിപ്പിക്കേണ്ടതില്ലയെന്നാണ് അവർ പറയുന്നത്. ഇതൊരു കാട്ടാളത്ത നിലപാടാണ്. സയൻസ് ആണ് കൈകാര്യം ചെയ്യപ്പെടേണ്ട വിഷയം. അവർ ശാസ്ത്രത്തെ മുഖവിലക്കെടുക്കുന്നില്ല. തൊഴിലില്ലായ്മ പരിഹരിക്കുകയാണ് പ്രധാനം. പ്രതിവർഷം രണ്ട് ലക്ഷം പേർക്കെങ്കിലും തൊഴിൽ സാധ്യത ഒരുക്കുകയാണ് വേണ്ടത്.

സംസ്ഥാനത്തിനുള്ള ആളോഹരി വിഹിതം അവർ തരുന്നില്ല 3.9% പത്താം വത്സര പദ്ധതിയിൽ ഉണ്ടായിരുന്നു. പക്ഷേ ഓരോന്നിലും വെട്ടി കുറയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ജിഎസ് ടിവിഹിതം പോലും തരുന്നില്ല. എല്ലാം കുടിശികയാക്കി വയ്ക്കുകയാണ് കിഫ്ബി ഉപയോഗിച്ച് നടത്തിവരുന്ന വികസനത്തിനു പോലും കേന്ദ്രം തടസ്സം നിൽക്കുകയാണ്.

കെ റെയിലിൽ പാർട്ടിയുടെ നിലപാട്എന്താണ്? ഇ ശ്രീധരൻ മുന്നോട്ടുവെച്ച
സെമി സ്പീഡ് റെയിൽ ഇതിന് പകരമാകുമോ?

കെ റെയിൽ പാർട്ടിയുടെ വികസന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. അതിനെ എതിർക്കുന്നത് യുഡിഎഫും ബിജെപിയും ആണ്. സർക്കാർ പറഞ്ഞതും ഇ ശ്രീധരൻ പറഞ്ഞ സെമി സ്പീഡും രണ്ടല്ല, അതൊറ്റ ആശയം തന്നെയാണ്. വികസനമാണ് സർക്കാറിന്റെ അജണ്ട. അതിനാണ് ജനങ്ങൾ വോട്ട് നൽകിയതും.

ന്യൂനപക്ഷങ്ങളെ പ്രതീക്ഷയോടെ പാർട്ടി നോക്കി കാണുന്നുണ്ടോ?

ഏതെങ്കിലും ഒരു സമുദായത്തെ നോക്കിയല്ല പാർട്ടി പ്രവർത്തിക്കുന്നത്. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. ഹിന്ദു ദാർശനികനായ സ്വാമി വിവേകാനന്ദൻ “സഹോദരി സഹോദരന്മാരെ” എന്നു പറഞ്ഞു കൊണ്ടാണല്ലോ തന്റെ പ്രഭാഷണം തുടങ്ങിയത്. തുടർന്ന് അദ്ദേഹം പറഞ്ഞു “എന്റെ നാട് എന്റെ വൈവിധ്യങ്ങളുടെയും നാടാണ്”. ഇവിടെ ഹിന്ദുവല്ല പ്രശ്നം, മറിച്ച് ഹിന്ദുത്വവൽക്കരണമാണ്. മതവിശ്വാസമല്ല വർഗീയത. ഒരു വിശ്വാസിക്ക് വർഗീയവാദിയാകാൻ കഴിയില്ല. വർഗീയവാദിക്ക് യഥാർത്ഥത്തിൽ വിശ്വാസമില്ല. വർഗീയവാദി വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുകയാണ്. മതമല്ല വർഗീയത. ഒരു മതം, അതിനുള്ളിലെ ഒരു വിഭാഗം സംഘടിതരാവുകയും, രാഷ്ട്രീയ ഭരണസംവിധാനത്തിന്റെ അഥവാ ഭരണകൂടത്തിന്റെ അതായത് സംഘടിതരാക്കപ്പെട്ട ആ മത വിഭാഗത്തിന്റെ ആളുകൾ ഉൾപ്പെടെ നിലവിലുള്ള ഭരണകൂട സംവിധാനത്തിലേക്ക് എത്തുന്നതിനു വേണ്ടിയുള്ള പ്രക്രിയയാണ് യഥാർത്ഥത്തിൽ വർഗീയത.

മതമല്ല വർഗീയത. ഒരു മതം, അതിനുള്ളിലെ ഒരു വിഭാഗം സംഘടിതരാവുകയും, രാഷ്ട്രീയ ഭരണസംവിധാനത്തിന്റെ അഥവാ ഭരണകൂടത്തിന്റെ അതായത് സംഘടിതരാക്കപ്പെട്ട ആ മത വിഭാഗത്തിന്റെ ആളുകൾ ഉൾപ്പെടെ നിലവിലുള്ള ഭരണകൂട സംവിധാനത്തിലേക്ക് എത്തുന്നതിനു വേണ്ടിയുള്ള പ്രക്രിയയാണ് യഥാർത്ഥത്തിൽ വർഗീയത. ഭരണവും, മതവും കൂട്ടി കലർത്തുന്നതിന് വേണ്ടി മതത്തെ തന്നെ ഒരു വിഭാഗം വിനിയോഗിക്കുന്ന വിധമാണത്.

ഭരണവും, മതവും കൂട്ടി കലർത്തുന്നതിന് വേണ്ടി മതത്തെ തന്നെ ഒരു വിഭാഗം വിനിയോഗിക്കുന്ന വിധമാണത്. മതം, വർഗീയമല്ല. മതം മതത്തെ അടിസ്ഥാനപ്പെടുത്തി ഭരണകൂട സംവിധാനത്തെ കൈപിടിയിലൊതുക്കാൻ നടത്തുന്ന പ്രക്രിയയാണ് ഹിന്ദുവോ മുസ്ലിമോ അല്ല വർഗീയത. ഹിന്ദുവിലെയോ മുസ്ലിമിലെയോ ഒരു വിഭാഗം നടത്തുന്നതാണത്. എല്ലാ മതവിഭാഗത്തിലും ഇതുണ്ട്. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിയിണക്കുന്ന രീതിയാണത്. ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം ഇവയും വർഗീയ ധ്രുവീകരണങ്ങളുടെ ഭാഗമായുണ്ടായതാണ്. ഹിന്ദുത്വ രാജ്യത്തെ അഥവാ ഒരു വർഗീയ സമൂഹത്തെയാണ് അവർ ലക്ഷ്യമിടുന്നത്. ഇവിടെ ഒരു ഭരണഘടനയും ജനാധിപത്യവും ഒന്നും ആവശ്യമില്ലെന്നും, ഫാസിസം പുലരട്ടെയെന്നുമാണ് ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂടം ആഗ്രഹിക്കുന്നത്.

പാർട്ടി നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായമുണ്ടോ? പ്രസ്താവനകളിൽ ജാഗ്രത പുലർത്തണം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ ഈ പശ്ചാത്തലത്തിൽ നിന്ന് വേണ്ടേ കാണാൻ?

ഇത്തരം സന്ദർഭങ്ങളെ ഫലപ്രദമായി വിവാദമാക്കാൻ പലരും ശ്രമിക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾ എല്ലാത്തിനെയും ശാസ്ത്രീയമായിട്ടാണ് സമീപിക്കുന്നത്. ഇവിടെ പ്രസ്താവനകളെ വർഗീയ വൽക്കരിക്കാനാണ് ശ്രമിക്കുന്നത്. അതിനെ അംഗീകരിക്കാനാവില്ല.

ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം മാതൃക

കേരളത്തെ ആധുനിക കേരളമാക്കുന്നതിന് ഏറ്റവും വലിയ പങ്കുവഹിച്ച ഏറ്റവും ശ്രദ്ധേയനായ നവോത്ഥാന നായകനാണ്. ശ്രീനാരായണഗുരു. വിദ്യാഭ്യാസമാണ് ഗുരു പ്രധാനമായും ശ്രദ്ധിച്ച കാര്യം. ശാസ്ത്രസാങ്കേതികവിദ്യ , വ്യവസായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്ന മഹാനായ ദാർശനികനാണ് ശ്രീനാരായണഗുരു. ഇപ്പോൾ ഞങ്ങൾ ഉയർത്തിയ വിജ്ഞാന സമൂഹം എന്ന മുദ്രാവാക്യം ശ്രീനാരായണഗുരുവിന്റെ ദർശനത്തിൽ നിന്ന് ഉൾക്കൊണ്ടതാണ്. ഇന്നത്തെ പണ മൂലധനത്തിന് പകരം വിജ്ഞാന മൂലധനത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തിലെ സമ്പദ് വ്യവസ്ഥ രൂപപ്പെടുത്താവുന്നതാണ് . സൂക്ഷ്മമായി പരിശോധിച്ചാൽ ഇതിന്റെയൊക്കെ പിന്നിൽ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾക്ക് നല്ല സ്വാധീനമുണ്ട്. 1957 മുതൽ കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം പിന്തുടർന്നു പോരുന്നു.

Author

Scroll to top
Close
Browse Categories